ഇന്ത്യയിലെ ആദ്യ ഇലക്ട്രോണിക് ചോക്ക്


 ഇന്ത്യയിലെ ആദ്യ ഇലക്ട്രോണിക് ചോക്ക് നിർമ്മിച്ച


പമ്പ ഇലക്ട്രോണിക് ചോക്കിൻ്റെ ലഘുചരിത്രം.
1984 ൽ കെൽട്രോൺ കളർ TVകൾ ഇറക്കാൻ തുടങ്ങി .. KPP നമ്പ്യാർ ആയിരുന്നു അന്ന് കെൽട്രോൺ ചെയർമാൻ. അദ്ദേഹം കെൽട്രോൺ വിട്ടതോ ടെ മറ്റ് പലരും കെൽട്രോൺ വിട്ട് പോയി.
അതിൽ പെട്ട ചിലർ ചേർന്ന് ദാമോദർ സൺസ് ഗ്രൂപ്പ് എന്ന പേരിൽ ഒരു കമ്പനി ചോറ്റാനിക്കരയിൽ തുടങ്ങി.സുരേഷ് മേനോൻ ,സതീഷ് മേനോൻ എന്നീ സഹോദരങ്ങളായിരുന്നു അതിന് പിന്നിൽ ദാമോദർ ഇലക്ട്രോണിക്സ് ഇറക്കിയ ബ്ലൂചിപ്പ് എന്ന ബ്രാൻഡിലുള്ള llT കിറ്റ് ഉപയോഗിച്ച് നിർമ്മിച്ച കളർ TV അന്നത്തെ കാലത്ത് വളരെ പെട്ടെന്ന് വിപണിയിലെ താരമായി..
ഈ കമ്പനിയുടെ CEO ആയിരുന്ന ശശിധരൻസർ ആ കമ്പനി വിട്ട് സ്വന്തമായി ചോറ്റാനിക്കരക്കടുത്ത, കുരീക്കാട് എന്ന സ്ഥലത്ത് 1990 ൽ ആരംഭിച്ച ഇലക്ട്രോണിക്സ് വ്യവസായമാണ് പമ്പ ഇലക്ട്രോണിക്സ് എന്ന സ്ഥാപനം.
കേരളത്തിലെ കാലാവസ്ഥയ്ക്ക് യോജിക്കുന്ന വിധം റീ ഡിസൈൻ ചെയ്ത പമ്പ ഇലക്ട്രോണിക് ചോക്കുകളാണ് കമ്പനി ആദ്യമായി വിപണിയിലിറക്കിയത്.
കേരളത്തിൽ വോൾട്ടേജ് പ്രശ്നം രൂക്ഷമായിരുന്ന ആ കാലത്ത് വെറും 90 വോൾട്ടിലും കത്തുന്ന പമ്പ ഇലക്ട്രോണിക് ചോക്കുകൾ വിപണിയിലെ താരമായി.
MOV അടക്കമുള്ള പ്രൊട്ടക്ഷൻ ഉണ്ടായിരുന്നതിനാൽ സാധാരണ ഇലക്ട്രോണിക് ചോക്കുകളിലും ലോങ്ങ് ലൈഫ് പമ്പ ചോക്കിന് കിട്ടിയിരുന്നു.
റെയിൽവേ കോച്ചുകളിൽ ഉപയോഗിക്കുന്ന 24 വോൾട്ട് 20 വാട്ട് ഇലക്ട്രോണിക് ചോക്ക് ആദ്യമായി ഡവലപ്പ് ചെയ്ത് പുറത്തിറക്കിയതോടെ പമ്പയ്ക്ക് ഇന്ത്യൻ റെയിൽവേയിൽ നിന്ന് ബൾക്ക് ഓർഡർ ലഭിക്കാൻ തുടങ്ങി ഇതോടെ കമ്പനി രക്ഷപെട്ടു.തുടർന്ന് ഹോട്ടലുകൾക്കായി ഡോർ പൂട്ടിയാൽ എ സി യും ,ഫാനും ,ലൈറ്റുമെല്ലാം തനിയെ ഓഫാകുന്ന പവർ മാനേജ്മെൻ്റ് സിസ്റ്റവും, വൻകിട ഹോസ്പിറ്റലുകൾക്കായി ഹോസ്പിറ്റൽ പേഷ്യൻ്റ് മാനേജ്മെൻ്റ് സിസ്റ്റവുമെല്ലാം അവതരിപ്പിച്ചു.
നാളുകൾ കഴിഞ്ഞതോടെ CFLകളുടെയും, LED ബൾബുകളുടെയും കാലം വരവായി ..
പമ്പാ ഇലക്ട്രോണിക്സിൻ്റെ പ്രതാപകാലം അസ്തമിച്ചു. ശശിധരൻ സർ ഇപ്പോൾ തൻ്റെ 75 ആം വയസിൽ തൃപ്പൂണിത്തുറയിലെ സ്വവസതിയിൽ വിശ്രമജീവിതം നയിക്കുന്നു..

Comments