ഏത് മൾട്ടിമീറ്റർ വാങ്ങണം?


 

ഏത് മൾട്ടിമീറ്റർ വാങ്ങണം?
നമ്മുടെ ഗ്രൂപ്പിൽ പലരും ചോദിക്കുന്ന ചോദ്യമാണ്.. ആ ചോദ്യത്തിന് താഴെ ഉത്തരങ്ങളുടെ ഒരു പ്രവാഹമായിരിക്കും ഫ്ലൂക്ക് ,ഫ്ലിർ, ക്യോറിറ്റ്സു, ഹിയോക്കി വാങ്ങൂ..അല്ലെങ്കിൽ ജേക്കബ്സ്, യൂണിറ്റി അതിൻ്റെ കോപ്പി യൂണിറ്റ് സാൻവ ,HTC, മാസ്ടെക്ക്. മെക്കോ, ഇങ്ങനെ പോകും ഉപദേശങ്ങൾ !
ഇത് വായിക്കുന്ന ചോദ്യകർത്താവിന് തല പെരുക്കുകയും ഒരു തീരുമാനത്തിൽ എത്താനാകാതെ ആകെ ആശയക്കുഴപ്പത്തിൽ ആവുകയും ചെയ്യും.
ഇലക്ട്രോണിക് സി ലെ തുടക്കക്കാരായിരിക്കുമല്ലോ ഈ ചോദ്യം ചോദിക്കുന്നത്. അവർക്ക് മീറ്ററുകളെപ്പറ്റി വലിയ ധാരണയില്ലാത്തതിനാണല്ലോ നമ്മളോട് ചോദിക്കുന്നത്. ഏത് മീറ്റർ വാങ്ങണമെന്ന് എന്നോട് ചോദിച്ചാൽ ഞാൻ പറയുന്ന ഉത്തരം താഴെക്കൊടുക്കാം..
ചോദിക്കുന്നയാളിൻ്റെ ഇലക്ട്രോണിക് സിലുള്ള പ്രായോഗിക പരിചയം മനസിലാക്കാൻ ആദ്യം ഒന്ന് രണ്ട് ചോദ്യം ഞാനങ്ങോട്ട് ചോദിക്കും. എന്താവശ്യത്തിനാണ് മീറ്റർ? ഹോബി അല്ലെങ്കിൽ പ്രൊഫഷണൽ ആവശ്യത്തിനാണോ?എത്ര കാലമായി ഇലക്ട്രോണിക്സ് രംഗത്ത്? ഇതിന് രണ്ടും ഉത്തരം കിട്ടിയാൽ ഏകദേശം ശരിയായി ചോദ്യകർത്താവിന് മീറ്റർ റക്കമൻ്റ് ചെയ്യാൻ പറ്റിയേക്കും.
ഹോബിയിസ്റ്റ് അല്ലെങ്കിൽ തുടക്കക്കാരനാണെങ്കിൽ വിപണിയിൽ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ മീറ്റർ രണ്ടെണ്ണം വാങ്ങുന്നതാണ് നല്ലത്. ഒരെണ്ണം കോമ്പോണെൻ്റുകൾ ചെക്ക് ചെയ്യാനും, മറ്റേത് വോൾട്ട്, ആമ്പിയർ മുതലായവ ചെക്ക് ചെയ്യാനും.
ഈ രീതി അനുവർത്തിക്കുന്നത് മൂലം മീറ്ററുകൾ തകരാറിലാവാനുള്ള സാദ്ധ്യത ഒരു പരിധി വരെ കുറയ്ക്കാം.. തുടക്കക്കാർ ഓംസ് റേഞ്ചിലിട്ട് വോൾട്ട് ചെക്ക് ചെയ്യുന്നതിലൂടെയാണ് ഏറിയ പങ്കും ഡിജിറ്റൽ മൾട്ടി മീറ്ററുകൾ തകരാറിലാകുന്നത്..
യൂണിറ്റി ബ്രാൻഡിലുള്ള മഞ്ഞ നിറമുള്ള മൾട്ടി മീറ്ററുകൾ ഏകദേശം 200 - 250 രൂപറേഞ്ചിൽ ലഭിക്കും. തുടക്കക്കാർക്ക് ഇത് ധാരാളമാണ്. മീറ്റർ വാങ്ങാൻ പോകുമ്പോൾ വാല്യു അറിയാവുന്ന ഏതാനും റസിസ്റ്ററുകളും, LED ക ളും, ചെറിയ ബാറ്ററികളും കൊണ്ടുപോവുക, 47 ഓംസ്,100 ഓംസ്, 1 K, 10 K, 100 K, 1 MEG റസിസ്റ്ററുകളും, 1.5 വോൾട്ട്, 9 വോൾട്ട് ബാറ്ററികളും കയ്യിൽ കരുതുന്നത് ഉചിതമായിരിക്കും.
ഇവയുടെ അളവുകൾ വാങ്ങുന്ന മീറ്ററിൽ കടയിൽ വച്ച് തന്നെ ചെക്ക് ചെയ്യുക മിക്കവാറും ആദ്യമെടുക്കുന്ന മീറ്റർ തന്നെ കറക്റ്റായിരിക്കും.
കമ്പനികൾ ടെസ്റ്റഡ് ഓക്കെ പ്രൊഡക്റ്റുകളാണ് മാർക്കറ്റിലേക്ക് വിടുന്നത്.. വാങ്ങി ഉപയോഗിക്കുന്നവരുടെ മിസ്റ്റേക്കുകൾ കൊണ്ടാണ് മിക്കവയും തകരാറിലാകുന്നത്.
വില കുറഞ്ഞ ഡിജിറ്റൽ മീറ്ററുകളുടെ റോട്ടറി സ്വിച്ച് അധികം ഇട്ട് തിരിച്ചാൽ വേഗം തകരാറിലാകും .. അതിനാൽ പല വിധ ഉപയോഗങ്ങൾക്ക്ഒന്നിലധികം മീറ്ററുകൾ ഉപയോഗിക്കുന്നത് ശീലമാക്കുക.
ഇങ്ങനെ ടെസ്റ്റ് ചെയ്ത് കടയിൽ വരുന്ന മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ഉച്ചകഴിഞ്ഞ് ഒരു 2 നും നാലിനും ഇടയിൽ പോയാൽ മതി. മിക്ക കടക്കാരും ഹോബി യിസ്റ്റുകളുടെ സംശയങ്ങൾക്ക് തിരക്കില്ലാത്തപ്പോൾ മറുപടി പറയുകയും, വേണ്ട സഹായങ്ങൾ ചെയ്തു തരികയും ചെയ്യും.
ഇന്നത്തെ ഹോബിയിസ്റ്റാണ് നാളത്തെ സൂപ്പർ ടെക്നീഷ്യനായി വരുന്നതെന്ന് തഴക്കവും, പഴക്കവുമുള്ള കടക്കാർക്ക് അറിയാം.
ഫ്ലൂക്ക് പോലുള്ള ഹൈപ്രിസിഷൻ മീറ്ററുകൾ പ്രൊഫഷണൽ ടെക്നീഷ്യൻമാർക്കും, പുതിയ സർക്യൂട്ടുകൾ ഡിസൈൻ ചെയ്യുന്ന മാസ്റ്റർ ടെക്നീഷ്യൻമാർക്കും മാത്രമേ ആവശ്യം വരൂ.. ഒറിജിനൽ ഏറ്റവും വിലകുറഞ്ഞതിന് തന്നെ പതിനായിരം രൂപയ്ക്കടുത്ത് വില വരും. ഒരു തുടക്കക്കാരന് ഒരിക്കലും ഒരു ഹൈപ്രി സിഷൻ മീറ്റർ ഞാൻ റക്കമൻ്റ് ചെയ്യില്ല..
ഇലക്ട്രോണിക്സിലുള്ള പരിചയം കൂടുന്നതനുസരിച്ച് നല്ല കമ്പനി മീറ്ററുകൾ ആവശ്യമുള്ളവർക്ക് വാങ്ങാം. മെക്കോ എന്ന ഇന്ത്യൻ കമ്പനി നിർമ്മിക്കുന്ന കാലിബ്രേഷൻ സർട്ടിഫിക്കറ്റുള്ള നല്ല മൾട്ടി മീറ്ററുകൾ ഏകദേശം 1500 രൂപ റേഞ്ചിൽ വിപണിയിൽ ലഭ്യമാണ്. തുടക്കക്കാർക്കുള്ള ഉപദേശം മാത്രമാണ് ഈ ചെറുകുറിപ്പ്.അജിത് കളമശേരി 26.11.2022.

Comments