പഴയ ബിൽ ഓർമ്മിപ്പിച്ചത്
വേൾഡ്
റേഡിയോ Day ആയ February 13 പ്രമാണിച്ച് പഴയ റേഡിയോ റിപ്പയർ ഓർമ്മക്കായി
സൂക്ഷിച്ച 1992ലെ ബിൽ ഷെയർ ചെയ്യുന്നു. എറണാകുളം ഷേണായിസ് തിയേറ്ററിന്
എതിർവശമുണ്ടായിരുന്ന എറണാകുളം റേഡിയോ കമ്പനിയുടെ താഴത്തെ നില ഫിലിപ്സ്
ഷോറൂമും, മുകൾ നില ഫിലിപ്സ് സർവ്വീസ് സെൻ്ററുമായിരുന്നു.
അവിടെയുണ്ടായിരുന്ന തിരുവാണിയൂർ കാരനായ സുരേഷ് എന്ന സർവ്വീസ് എഞ്ചിനീയറെ
ഇപ്പോഴും ഓർക്കുന്നു.
റോസിയുടെ വൈറ്റ് കളർ കോഡുള്ള IFT ഫിലിപ്സിൻ്റെ MW ഓസിലേറ്റർ കോയിലായി ഉപയോഗിക്കാമെന്ന രഹസ്യം എന്നെ പഠിപ്പിച്ചത് അദ്ദേഹമാണ്.
റോസി
കമ്പനിയുടെ പച്ച, മഞ്ഞ, വെള്ള കളർ കോഡുള്ള ഒരു സെറ്റ് IFTക്ക് 2 രൂപ 70
പൈസ ആയിരുന്നപ്പോൾ ഫിലിപ്സിൻ്റെ MW ഓസിലേറ്റർ കോയിലിന് ഒരെണ്ണം 10 രൂപ 50
പൈസ ആയിരുന്നു.ബില്ലിൽ കാണുന്ന വില കണ്ടോ.
ഒപ്പം വാങ്ങിയത് ഡയൽ കോഡ് കെട്ടുന്നതിനുള്ള സ്പ്രിങ്ങ്. വില ഒന്നര രൂപ!
ഫിലിപ്സിൻ്റെ
ഡയൽ കോഡ് കെട്ടുന്നതിൽ സ്പെഷ്യലൈസ് ചെയ്ത ഒരു ടെക്നീഷ്യനായിരുന്നു അന്ന്
ഞാൻ. ഒറിജിനൽ ഫിലിപ്സ് സ്പ്രിങ്ങ് ഉണ്ടെങ്കിലേ ഡയൽ കോഡ് കെട്ടിയാൽ
റേഡിയോയുടെ സ്റ്റേഷൻ ഇൻഡിക്കേറ്റർ സൂചി ഓടൂ. സ്റ്റേഷൻ മാറൂ.
സാധാരണ
ഡല്ലി റേഡിയോ ഗാങ്ങുകൾ പോലും ഡസ്റ്റ് ക്യാപ്പ് ഉള്ള ഗാങ്ങ് കണ്ടൻസറുമായി
കിട്ടുമ്പോൾ വല്യ കമ്പനിയായ ഫിലിപ്സ് തങ്ങളുടെ ഗാങ്ങ് കണ്ടൻസറുകൾക്ക്
ഡസ്റ്റ് ക്യാപ്പ് ഇല്ലാതെ തുറന്നിരിക്കുന്ന വിധമായിരുന്നു
നിർമ്മിച്ചിരുന്നത്. ഇങ്ങനെ
കവറില്ലാതെ
തുറന്നിരിക്കുന്ന റേഡിയോയുടെ സ്റ്റേഷൻ പിടിക്കുന്ന ഗാങ്ങ് കണ്ടൻസർ
പൊടി കയറി ചീത്തയാകും. വല്ലാത്ത കറ.. കറ..ശബ്ദമായിരിക്കും പിന്നീട്.
അൽപ്പം ഒച്ച കൂട്ടിയാൽ റേഡിയോ നിന്ന് പോകും. ഇതാണ് വയറ് വിട്ട് പോയി
എന്ന് പറഞ്ഞ് ആളുകൾ മെക്കാനിക്ക് മാരെ സമീപിച്ചിരുന്ന തകരാർ!
അവരെ
കുറ്റം പറഞ്ഞിട്ടും കാര്യമില്ല രണ്ട് തട്ട് കൊടുത്താൽ റേഡിയോ പാടും. അത്
വയറ് വിട്ട് പോയിട്ടാണ് റേഡിയോ കുലുക്കിയപ്പോൾ കൂട്ടി മുട്ടി റേഡിയോ
വീണ്ടും പാടുന്നു.
ഇങ്ങനെ വയറ് വിട്ടു പോയ റേഡിയോകളുടെ ഗാങ്ങ് കണ്ടൻസർ ഇടയ്ക്കിടെ മാറ്റേണ്ടി വരും.
പകുതി പണിക്കാരായ പലരും വിട്ട് പോയ വയർ കണ്ടെത്താൻ റേഡിയോ തുറക്കും. ചിലർ PCB വരെ പൊക്കി നോക്കും!
PCB ഉയർത്തിയാൽ മിക്കവാറും ഗാങ്ങ് കണ്ടൻസറിനോട് ബന്ധിപ്പിച്ച ഡയൽ ഡ്രമ്മിലെ സ്പ്രിങ്ങ് തെറിച്ച് പോകും.അത് പിന്നെ കിട്ടുകയേ ഇല്ല.
പല പല ടെക്നീഷ്യൻമാരും എന്നെ സമീപിച്ചിരുന്നത് ഡയൽ കോഡ് കെട്ടാൻ വേണ്ടി മാത്രമായിരുന്നു
നാടൻ പണിക്കാർ ലോക്കൽ സ്പ്രിങ്ങ് ഉപയോഗിച്ച് ഒപ്പിക്കും പക്ഷേ സൂചി ഡയലിൽ മുഴുവൻ നീങ്ങില്ല. അതിന് ഒറിജിനൽ തന്നെ വേണം.
ഒരു
സ്പ്രിങ്ങിന് ഒന്നര രൂപ അന്ന് അന്യായ വിലയായിരുന്നു. ഒന്നര രൂപക്ക് 25
ലോക്കൽ സ്പ്രിങ്ങ് അടങ്ങിയ പാക്കറ്റ് ലഭ്യമായിരുന്നു. അജിത്
കളമശേരി.13.02.2025
Comments
Post a Comment