കൺട്രോൾ പോലും ഇല്ലാതെ എന്ത് ആംപ്ലി പയർ
അര ഇഞ്ച് കനമുള്ള അലുമിനിയം പ്ലേറ്റുകൊണ്ട് ഫ്രണ്ട് പാനലും വച്ച് രണ്ട് വശങ്ങളിലും 10 കിലോ വീതമുള്ള ഹീറ്റ് സിങ്കും പിടിപ്പിച്ച് .മുകളിലും താഴെയും പാട്ടത്തകരം കൊണ്ട് അടപ്പും ഫിറ്റ് ചെയ്ത് ഒരുത്തൻ ആംപ്ലി പയർ ഉണ്ടാക്കിയിരിക്കുന്നു ആളെപ്പറ്റിക്കാൻ.
അതും വെറും 25 വാട്ട്സ്
എന്നിട്ട് വിലയോ രൂപാ 18 ലക്ഷം
എടോ ഇതിൽ
ഡോൾബി ഉണ്ടോ?
ഇല്ല
5.1 ആണോ?
അല്ല
ബ്ലൂ ടൂത്ത് ഉണ്ടോ?
ഇല്ല
ടോൺ കൺട്രോൾ ഉണ്ടോ?
ഇല്ല.
സ്റ്റീരിയോ ആയിരിക്കും അല്ലേ?
ഹേയ് വെറും മോണോ
രണ്ടെണ്ണം വാങ്ങിയാൽ സ്റ്റീരിയോ ആക്കാം!
പുറകിൽ 4 ഫാൻ ഉണ്ടോ?
ഇല്ല ഒരെണ്ണം പോലുമില്ല
എല്ലാം ഇല്ല ഇല്ല എന്ന് പറയാതെ വല്ലതും ഉണ്ടെന്ന് ഒന്ന് പറയാമോ
ഓൺ ഓഫ് സ്വിച്ച് ഉണ്ട്.
പവർ ഓൺ LED ഇൻഡിക്കേറ്റർ ഉണ്ട്.
35 കിലോ വെയിറ്റ് ഉണ്ട്.
ഓടെടാ ....ആളെപ്പറ്റിക്കാൻ ഇറങ്ങിയിരിക്കുന്നു. വോളിയം കൺട്രോൾ പോലും ഇല്ലാതെ എന്ത് ആംപ്ലി പയർ
Comments
Post a Comment