അഹൂജയുമായി ഒരു കൂടിക്കാഴ്ച
ഞാൻ നമ്മുടെ ഗ്രൂപ്പിൽ എഴുതിയ, അഹൂജ ആംപ്ലിഫയറിൻ്റെ കഥ വൻ പ്രചാരം നേടുകയും വിവിധ ഓൺലൈൻ വെബ് സൈറ്റുകളിലൂടെ ഷെയർ ചെയ്യപ്പെട്ട് ഏതാണ്ട് 38 ലക്ഷത്തിലധികം പേർ വായിക്കുകയും ചെയ്തിരുന്നു. ഈ വിവരം അഹുജ കമ്പനി ഉടമകൾ അറിയുകയും എന്നെ നേരിൽ കൂടിക്കാഴ്ചക്ക് ക്ഷണിക്കുകയും 04.08.23 ൽ അഹുജയുടെ കേരളാ C & F മെക്കാട്രോണിക്സ് എറണാകുളം ഓഫീസിൽ വച്ച് മെക്കാട്രോണിക്സ് ഉടമ മുഹമ്മദ് നാസിർ സേഠ്, സന്ദീപ് അഹൂജ, വിക്രം അഹൂജ എന്നിവരുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കുകയും ചെയ്തു.
ഒന്നര മണിക്കൂറോളം നീണ്ട് നിന്ന സൗഹൃദ സംഭാഷണം വിലമതിക്കാനാകാത്തതായിരുന്നു.
ഇന്ത്യയിലെ മുൻനിര ഇലക്ട്രോണിക്സ് കമ്പനികളിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന അഹുജ കമ്പനി ഉടമകളുടെ ലാളിത്യവും ,ആതിഥ്യമര്യാദയും. സംഭാഷണ രീതിയും ആരിലും മതിപ്പുളവാക്കും.
അഹുജയുടെ വമ്പൻ ഫാക്ടറികൾ സന്ദർശിക്കുന്നതിനായി എന്നെയും എനിക്കൊപ്പം വന്ന കേരളത്തിലെ KSESTA എന്ന ഇലക്ട്രോണിക്സ് ടെക്നീഷ്യൻമാരുടെ സംഘടനയുടെ സംസ്ഥാന ടെക്നിക്കൽ ബോർഡ് ചെയർമാൻ സാബു സാംസൺ കടവന്ത്ര, അഹൂജയുടെ ചരിത്രം എനിക്ക് പറഞ്ഞ് തന്ന റോയി ജോൺ മാവേലിക്കര, അഹൂജയുടെ മാവേലിക്കര ഡീലറും റോയിച്ചൻ്റെ അനുജനുമായ ബിജു പൊക്കാട്ട് ,അദ്ദേഹത്തിൻ്റെ സർവ്വീസ് സെൻ്റർ മാനേജരും, ഇലക്ട്രോണിക്സ് ട്രയിനറുമായ ദിലീപ് സർ എന്നിവരെ ക്ഷണിക്കുകയും ചെയ്തു. എഴുത്തിലൂടെ നിനച്ചിരിക്കാതെ കടന്ന് വന്ന ഈ സൗഭാഗ്യത്തിന് എൻ്റെ എഴുത്തിനെ പ്രോത്സാഹിപ്പിച്ച നിങ്ങൾ ഓരോരുത്തരോടും നന്ദി പറയുന്നു.
ചിത്രത്തിൽ ഇടത് വശത്ത് നിന്നും മെക്കാ ട്രോണിക്സ് ഉടമ മുഹമ്മദ് നാസിർ സേഠ്, വിക്രം അഹൂജ, ഞാൻ, സന്ദീപ് അഹൂജ, സാബു സാംസൺ, അഹൂജ സൗത്ത് സോൺ മാനേജർ വടിവേൽ, ബിജു പൊക്കാട്ട്, ദിലീപ് സർ, റോയിച്ചൻ.
Comments
Post a Comment