സോണിയുടെ അവസാന കോംമ്പോ സ്റ്റീരിയോ കാസറ്റ് പ്ലയർ.
1999 മുതൽ 2001 വരെ സോണി അവരുടെ മലേഷ്യ, തായ്ലാൻഡ് ഫാക്ടറികളിൽ നിന്ന് പുറത്തിറക്കിയ അവസാനത്തെ കാസറ്റ് പ്ലെയർ മോഡലുകളിൽ ഒന്നാണ് VX 8 .ആകെ 20 മില്യൺ സെറ്റുകൾ ലോകവ്യാപകമായി വിറ്റഴിഞ്ഞു. സാനിയോയുടെ STK 411-240 E എന്ന ഐസിയാണ് ഇതിൻ്റെ പവർ ആംപ്ലിഫയർ സെക്ഷനിൽ ഉപയോഗിച്ചിരുന്നത്. സാനിയോ STK ഐ സി കളുടെ നിർമ്മാണം 2000 ഡിസംബറിൽ നിറുത്തിയതോടെ സോണി 2001 ൽ ഈ മോഡലുകളുടെ നിർമ്മാണം അവസാനിപ്പിച്ചു. ഈ സെറ്റുകൾ നല്ല ശബ്ദ ഗുണമേൻമയുള്ളവയാണ്. പഴയ സെറ്റുകളുടെ റിപ്പയറിങ്ങ് സ്പെയറുകളുടെ ലഭ്യതക്കുറവ് മൂലം വളരെ ബുദ്ധിമുട്ടാണ്. എല്ലാ ദിവസവും കുറച്ച് നേരം പ്രവർത്തിപ്പിച്ചില്ലെങ്കിൽ ഇവ വേഗം ചീത്തയാകും. പ്രവർത്തന ക്ഷമമായ സെറ്റുകൾക്ക് സ്പീക്കറിൻ്റെ വില കൊടുക്കാം.. ചിലർ 15000 രൂപയും അതിലധികവും കൊടുത്ത് ഇപ്പോഴും ഈ ഔട്ട് ഡേറ്റഡ് സെറ്റുകൾ വിൻ്റെജ് ഭ്രമം കയറി വാങ്ങുന്നതിൻ്റെ മണ്ടത്തരം വെളിവാക്കുന്നതിനായി എഴുതിയത്. [#Ajith_Kalamassery]
Comments
Post a Comment