ഓഡിയോ എഞ്ചിനീയറിങ്ങ് സൊസൈറ്റി


 

ഓഡിയോ എഞ്ചിനീയറിങ്ങ് സൊസൈറ്റി എന്നത് ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഓഡിയോ എഞ്ചിനീയർമാരുടെ കൂട്ടായ്മയാണ്.
ലോകത്തിൽ നടക്കുന്ന നവീനങ്ങളായ ഇലക്ട്രോണിക്സ് കണ്ടുപിടുത്തങ്ങൾ പരിശോധിക്കുകയും, വിലയിരുത്തുകയും ചെയ്യുക എന്നതാണ് ഈ സംഘടനയുടെ ഉദ്ദേശലക്ഷ്യം.
ന്യൂയോർക്കാണ് ഈ നോൺ പ്രൊഫിറ്റ് ഓർഗനൈസേഷൻ്റെ ആസ്ഥാനം.ഏകദേശം 12000 മെമ്പർമാർ ലോകവ്യാപകമായി ഈ സംഘടനയിൽ അംഗങ്ങളാണ്.
125 ഡോളറാണ് ഈ സംഘടനയിൽ ചേരാൻ ഒരു സാധാരണ വ്യക്തി നൽകേണ്ടത് .ഒരു വർഷത്തേക്കുള്ള മെമ്പർഷിപ്പ് ഫീസാണിത്. വർഷാവർഷം 125 ഡോളർ നൽകി മെമ്പർഷിപ്പ് പുതുക്കണം.
ഓഡിയോ എഞ്ചിനീയറിങ്ങിലും ,അക്വോസ്റ്റിക്സിലും അക്കാഡമിക് ക്വാളിഫിക്കേഷൻ ഉള്ളവർക്കേ മെമ്പർഷിപ്പ് നൽകൂ.
ഓഡിയോ എഞ്ചിനീയറിങ്ങ് പ്രൊഡക്റ്റുകൾ നിർമ്മിക്കുന്ന കമ്പനികൾക്ക് മെമ്പർ ഷിപ്പ് ഫീസ് വളരെ ഉയർന്നതാണ്.
ബേസ് ലവൽ മെമ്പർഷിപ്പ് ഇതിൽ അംഗമാകാൻ കമ്പനികൾക്ക് പ്രതിവർഷം 1000 ഡോളർ അടയ്ക്കണം. ഇവർക്ക് 2 ഉൽപ്പന്നങ്ങൾ ഒരു വർഷം AES സർട്ടിഫിക്കേഷനായി നൽകാം .
രണ്ടാമത് റൂബി മെമ്പർഷിപ്പ്.. പ്രതിവർഷം 3000 ഡോളർ അംഗത്വ ഫീസ്, 10 ഉൽപ്പന്നങ്ങൾ സർട്ടിഫിക്കേഷന് സമർപ്പിക്കാം.
സഫയർ മെമ്പർഷിപ്പ്. പ്രതിവർഷം 5000 ഡോളർ ഇവർക്കും 10 ഉൽപ്പന്നങ്ങളാണ് സർട്ടിഫിക്കേഷന് സമർപ്പിക്കാവുന്നത്. സഫയർ മെമ്പർഷിപ്പ് ഉള്ളവർക്ക് തീരുമാനങ്ങൾ എടുക്കുമ്പോൾ വോട്ടവകാശം ഉണ്ട് എന്നതാണ് പ്രിവിലേജ്.
എമറാൾഡ് മെമ്പർഷിപ്പ് .പ്രതിവർഷം 10000 ഡോളർ ഫീസ്.എത്ര ഉൽപ്പന്നങ്ങൾ വേണമെങ്കിലും സർട്ടിഫിക്കേഷന് സമർപ്പിക്കാം. വോട്ടവകാശം ഉണ്ട്.
സാദാ മെമ്പർമാർക്ക് AES ൻ്റെ ജേർണലുകൾ ലഭിക്കാൻ ഒന്നിന് 33 ഡോളർ വീതം തുക അടയ്ക്കണം. ഉദാഹരണത്തിന് നിങ്ങൾക്ക് AES ൻ്റെ പുതിയ വാട്ട് കാൽക്കുലേഷൻ സ്റ്റാൻഡാർഡ് പ്രതിപാദിക്കുന്ന ജേർണൽ വേണമെങ്കിൽ 33 ഡോളർ അടയ്ക്കണം. ക്ലാസ് AB ആംമ്പ് പവർ സപ്ലേ സ്റ്റാൻഡാർഡ് അറിയണമെങ്കിൽ മറ്റൊരു 33 ഡോളർ കൂടി അടയ്ക്കണം. കാശ് കൊടുക്കാതെ ഒരു സേവനവും നിങ്ങൾക്ക് AES ൽ നിന്ന് ലഭിക്കില്ല. അതിനാൽ AES ൻ്റെ ആധികാരിക ജേർണലുകളിൽ എന്താണ് പ്രതിപാദിക്കുന്നതെന്ന് പൊതുജനത്തിന് അറിയാൻ ഒരു മാർഗ്ഗവുമില്ല.
ഇന്ത്യയിലെ ഡോക്ടർമാരുടെ സംഘടന IMA മരുന്ന് കമ്പനികൾക്ക് വേണ്ടി നിലകൊള്ളുന്നു, കാശ് കൊടുത്താൽ ടോയ്ലറ്റ് സോപ്പിന് പോലും സർട്ടിഫിക്കറ്റ് കൊടുക്കും എന്നൊരപഖ്യാതി ഉള്ളത് പോലെ,
ലോകത്തിലെ പ്രമുഖ ഓഡിയോ കമ്പനികൾക്കായി ആംപ്ലിഫയറുകളുടെ ഔട്ട്പുട്ട് വാട്ടേജിൻ്റെ കാര്യത്തിൽ വിട്ട് വീഴ്ച നടത്തി പൊതു ജനങ്ങളെ കബളിപ്പിക്കാൻ AES കൂട്ടുനിൽക്കുന്നു എന്നൊരു കേട്ട് കേൾവി നിലനിൽക്കുന്നുണ്ട്. കാരണം AES നായി ഫണ്ട് ചെയ്യുന്നത് ലോകത്തിലെ മുൻനിര ഓഡിയോ കമ്പനികളാണ് അവരുടെ താൽപ്പര്യം AES ന് സംരക്ഷിക്കേണ്ടി വരും. സ്വാഭാവികം.
നിങ്ങൾ നിർമ്മിക്കുന്ന ഒരു ഇലക്ട്രോണിക് ഉപകരണം വികസിത വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യണമെങ്കിൽ AES സർട്ടിഫിക്കേഷൻ നിർബന്ധമാണ്.
ഭാഗ്യവശാലോ, നിർഭാഗ്യവശാലോ ലോകത്തിൽ ഏറ്റവുമധികം ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ ചിലവാകുന്ന ഇന്ത്യയും ചൈനയും AES സർട്ടിഫിക്കേഷൻ അംഗീകരിക്കുന്നില്ല.
ചൈനയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അക്വോസ്റ്റിക്സ് ,ചൈനീസ് അക്കാദമി ഓഫ് സയൻസ് എന്നിങ്ങനെ AES സമാനമായ രണ്ട് സ്ഥാപനങ്ങളുണ്ട്.
UKയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അക്വോസ്റ്റിക്സ്, ബ്രിട്ടണിൽ റോയൽ അക്കാദമി ഓഫ് എഞ്ചിനീയറിങ്ങ് ,അമേരിക്കയിൽ തന്നെ സൊസൈറ്റി ഓഫ് മോഷൻ പിക്ചർ ആൻഡ് ടെലിവിഷൻ എഞ്ചിനീയേർസ് എന്നിങ്ങനെ AES ന് സമാനമായ മറ്റ് ഓഡിയോ എഞ്ചിനീയർമാരുടെ സംഘടനകളും നിലവിലുണ്ട്.
ഇന്ത്യയിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡാർഡ്സ് ആണ് ആംപ്ലിഫയർ നിർമ്മാണ സ്റ്റാൻഡേർഡുകൾ നിർണ്ണയിച്ചിരിക്കുന്നത്.
ക്വാളിറ്റിക്ക്‌ ഒരു വിലയും കൽപ്പിക്കാത്ത ഭൂരിഭാഗം ജനങ്ങളുള്ള ഇന്ത്യയിൽ BIS സ്റ്റാൻഡേർഡ് അനുസരിച്ച് ഇറക്കുന്ന ഒരേ ഒരു ആംപ്ലിഫയർ ബ്രാൻഡേയുള്ളൂ. അത് AHUJA യാണ്.
ആംപ്ലിഫയർ നിർമ്മാണത്തിൻ്റെ ഇന്ത്യൻ സ്റ്റാൻഡാർഡ് IS 616:2010, IEC 60065: 2005 എന്നിവയാണ്.ഇത് പ്രതിപാദിക്കുന്ന 177 പേജുള്ള ജേർണൽഡൗൺലോഡ് ചെയ്യാൻ ഇതോടൊപ്പമുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.
കളമശേരിയിലെ കൊച്ചി യൂണീവേഴ്സിറ്റി കാമ്പസിനകത്ത് STIC എന്ന സർവ്വ സജ്ജമായ BIS അംഗീകൃത ആംപ്ലിഫയർ ടെസ്റ്റിങ്ങ് ലാബോറട്ടറി പ്രവർത്തിക്കുന്നുണ്ട്. നിശ്ചിത ഫീസടച്ചാൽ ആര് നിർമ്മിക്കുന്ന ആംപ്ലിഫയറും BIS മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ആർക്കും പരിശോധിക്കാം.
കൗതുകകരമായ കാര്യം ഇന്ന് വരെ കേരളത്തിലെ ഒരു ആംപ്ലിഫയർ നിർമ്മാതാവും ഈ ആവശ്യവുമായി STIC യെ സമീപിച്ചിട്ടില്ല എന്നതാണ്.
സർക്കാർ ഇതുവരെ ഇന്ത്യയിലെ ചെറുകിട മേഖലയിലെ ആംപ്ലിഫയർ നിർമ്മാണം എന്ന വ്യവസായത്തെ അത്ര കാര്യമായി എടുത്തിട്ടില്ല. ആംപ്ലിഫയറുകളുടെയും, അവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അസംബിൾഡ് ബോർഡ് നിർമ്മാണ മേഖലയും BIS സ്റ്റാൻഡേർഡിൽ ഉൾപ്പെടുമെന്ന കാര്യം ഇതുവരെ പൊതുജനങ്ങൾ മനസിലാക്കിയിരുന്നില്ല.
ആംപ്ലിഫയർ ബോർഡുകളുടെ പവർ ഔട്ട്പുട്ട് വാട്ടേജിൻ്റെ കാര്യത്തിൽ കബളിക്കപ്പെട്ടു എന്ന് തോന്നിയ ആരെങ്കിലുമൊക്കെ പരാതിയുമായി BlS നെ സമീപിച്ചാൽ ഇതിനൊരു മാറ്റം വരും എന്ന് പ്രതീക്ഷിക്കാം.
AES ൻ്റെ അസോനീയേറ്റ് മെമ്പറായിരുന്ന ഒരു വ്യക്തി നമ്മുടെ ഗ്രൂപ്പിൽ ഉണ്ട് എന്നത് അഭിമാനാർഹമായ കാര്യമാണ്. എൻ്റെ സുഹൃത്തായ ശീമാൻ റോയി ജോൺ മാവേലിക്കരയാണ് ആ വ്യക്തി. താങ്ങാനാകാത്ത ഫീസ് നിമിത്തം റോയിയച്ചൻ AES മെമ്പർഷിപ്പ് പുതുക്കുന്നത് അവസാനിപ്പിച്ചു.
ഇന്ത്യയിൽ തന്നെ വിരലിലെണ്ണാവുന്ന വ്യക്തികളേ AES മെമ്പർഷിപ്പ് എടുത്തിട്ടുള്ളൂ.
റോയിച്ചനാണ് ഈ ലേഖനം എഴുതാനുള്ള കീവേർഡ്സ് നൽകി സഹായിച്ചത്.ഒപ്പം ആപ്ലിഫയർ നിർമ്മാണത്തിൻ്റെ BlS ൻ്റെ ഇന്ത്യൻ സ്റ്റാൻഡാർഡ് നമ്പരും നൽകി സഹായിച്ചു.STIC യിൽ നിന്നും അനുബന്ധ വിവരങ്ങളും ലേഖനത്തിനായി ശേഖരിച്ചിട്ടുണ്ട്. സൂക്ഷിച്ച് നോക്കിയാൽ ചിത്രത്തിൽ കൊടുത്തിട്ടുള്ള സോപ്പിൽ IMA യുടെ മുദ്ര കാണാം!എഴുതിയത് അജിത് കളമശേരി 17.06.2022

Comments