ചോദിക്കാനും ,പറയാനും ആരുമില്ലാത്ത ടെലിവിഷൻ
ഈ കഴിഞ്ഞ ഒക്ടോബർ 4ന് LED ടീവീ പൊട്ടിത്തെറിച്ച് ഉത്തർപ്രദേശിലെ ഗാസിയാബാദിൽ 16 വയസുള്ള ഓമേന്ദ്ര എന്ന കുട്ടി മരിക്കുകയും, അവൻ്റെ സമ പ്രായക്കാരായ രണ്ട് കൂട്ടുകാർക്ക് പരിക്കേൽക്കുകയും ചെയ്ത വാർത്ത ഇതിനോടകം നിങ്ങൾ കേട്ടിരിക്കുമല്ലോ.
ഒരു LED ടെലിവിഷനിൽ പൊട്ടിത്തെറിക്കാനായി ആകെപ്പാടെ ഉള്ളത് ഏതാനും ഇലക്ട്രോ ലിറ്റിക് കപ്പാസിറ്ററുകൾ മാത്രമാണ്.
ഇത് പൊട്ടിത്തെറിച്ചാൽ സോഡാക്കുപ്പിയുടെ അടപ്പ് തെറിക്കുന്ന ശബ്ദവും കുറച്ച് വൃത്തികെട്ട മണവും ഉണ്ടാകും എന്നതൊഴിച്ച് യാതൊരു ഹാനിയും മനുഷ്യർക്കുണ്ടാകില്ല.എന്ന് അതുമായി ഇടപെട്ടിട്ടുള്ള ആർക്കും അറിയാം..
TV കണ്ട് മാത്രം പരിചയമുള്ള, അതിൻ്റെ ഉള്ളുകള്ളികൾ പരിചയമില്ലാത്ത പൊതു ജനത്തെ പേടിപ്പിക്കാനായി യാതൊരു ശാസ്ത്ര പരിചയവുമില്ലാത്ത മാദ്ധ്യമപ്രവർത്തകരും, ഇനി അറിവുണ്ടെങ്കിൽ തന്നെ ആ അറിവിന് ന്യൂസ് വാല്യൂ ഇല്ല.ജനത്തെ സ്തബ്ദരാക്കുന്ന വാർത്തകൾക്കാണ് ഡിമാൻ്റ് എന്നറിയാവുന്ന മാദ്ധ്യമ സുഹൃത്തുകൾ സ്ഫോടനത്തിൽ തകർന്ന ചുവരിൻ്റെ ചിത്രം മാത്രം കാണിച്ച് സാമാന്യ ജനത്തിനെ… LED TV സ്വീകരണമുറിയിൽ വച്ച ആറ്റംബോംബാണെന്ന മട്ടിൽ ചിത്രീകരിക്കുകയാണ്.
ഞാൻ വിവിധ തരം കപ്പാസിറ്റുകളുമായി നിരന്തരം ഇടപെടുന്ന ആളെന്ന നിലയിൽ ഇവകളുടെ സ്ഫോടന ശേഷിയും പലപ്പോഴും പരീക്ഷിച്ച് നോക്കിയിട്ടുണ്ട്.
LED TV യിൽ ഉപയോഗിക്കുന്ന ഏറ്റവും വലിയ കപ്പാസിറ്റർ പൊട്ടിത്തെറിച്ചാൽ പോലും തൊട്ടടുത്തിരിക്കുന്ന ഒരു പൂച്ചയെ പോലും കൊല്ലാനുള്ള ശേഷി അതിനില്ല.
എന്നാലും ഗാസിയാബാദിൽ എന്ത് സംഭവിച്ചിരിക്കാം? ആ കുട്ടി എങ്ങനെ മരണപ്പെട്ടു.
ഞാൻ ഇൻ്റർനെറ്റ് പത്രമാദ്ധ്യമങ്ങൾ മുഴുവൻ അരിച്ച് പെറുക്കി..
വാർത്തകൾക്കൊപ്പം കൊടുത്തിരിക്കുന്ന സ്ഫോടനത്തിൽ തകർന്ന LED ടെലിവിഷൻ്റെ ചിത്രം 4 വർഷം മുൻപ് തീപിടിച്ച ഒരു TV യു ടേതാണെന്ന് ഈ പരതലിനിടെയാണ് കണ്ടെത്തിയത്. നല്ല കരിഞ്ഞ് പുകഞ്ഞ് ആകപ്പാടെ ഭീതിജനകമായ ഒരു TV !.
വീണ്ടും കുറേശ്രമിച്ചപ്പോൾ അവിടുത്തെ ഒരു പ്രാദേശിക പത്രം സ്ഫോടനത്തിന് കാരണമായ ടെലിവിഷൻ്റെ ചിത്രം പ്രസിദ്ധീകരിച്ചിരുന്നത് കണ്ടത്. ആ ടെലിവിഷന് കാര്യമായ തകരാറുകൾ ഒന്നുമില്ല. LED സ്ക്രീൻ പോലും തകർന്നിട്ടില്ല. എന്ന് കണ്ടത്. എന്നാൽ വീടിൻ്റെ ഭിത്തി JCB ഇടിച്ചത് പോലെ തകർന്നിരിക്കുന്നു.
ഇതോടൊപ്പമുള്ള ചിത്രം തകർന്ന ഭിത്തിയുടേയും, കാരണഭൂതനായ ടെലിവിഷൻ്റെതുമാണ്. ഇതിന് എൻ്റെ ചെറിയ ബുദ്ധിയിൽ തോന്നിയ കാരണം ഞാൻ എഴുതാം..
പാറമടകളിൽ പാറ പൊട്ടിക്കാനായി വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് ഇലക്ട്രിക് ഡിറ്റോണേറ്ററുകൾ (ഇലക്ട്രിക് തോട്ട..ചിത്രത്തിൽ ബോക്സിൽ കാണിച്ചിട്ടുണ്ട്.).. ഇത് കണ്ടാൽ അൽപ്പം നീളമുള്ള ഒരു കപ്പാസിറ്റർ പോലെയോ, സോൾഡറിങ്ങ് അയേൺ എലിമെൻ്റ് പോലെയോ തോന്നും.. അതിൽ നിന്നും കപ്പാസിറ്ററുകൾക്ക് ഉള്ളത് പോലെ രണ്ട് ലീഡ് വയറുകളും ഉണ്ടാകും ..
കൺസ്ട്രക്ഷൻ വർക്കുകൾക്കായി കരിങ്കൽ പാറകൾ ലോറികളിൽ കൊണ്ടുവന്നിറക്കുമ്പോൾ പൊട്ടാതെ ശേഷിക്കുന്ന അപൂർവ്വം ചില ഡിറ്റോണേറ്ററുകൾ പുറം ലോകത്ത് എത്തിപ്പെടാറുണ്ട്.
വളരെ മാരകമായ സ്ഫോടനശേഷിയുള്ളവയാണ് ഇവ. ഈ അപകടത്തിൽ പെട്ട കുട്ടികൾക്ക് എവിടെ നിന്നോ എലക്ട്രിക് ഡിറ്റോണേറ്റർ ലഭിച്ചു. അവർ അത് കൗതുകം കൊണ്ട് കറണ്ടിൽ കുത്തി നോക്കി .. മാരകമായ സ്ഫോടനം നടന്നു. അതായിരിക്കാം യഥാർത്ഥത്തിൽ നടന്നത്.
സ്ഫോടനത്തിൽ മരിച്ച കുട്ടിയുടെ വയറിനും കൈകൾക്കുമാണ് പരിക്കേറ്റത് ,കൂടെയുണ്ടായിരുന്ന കുട്ടികളുടെ പരിക്ക് അത്ര ഗുരുതരമല്ല.എന്നത് ഈ സംശയത്തെ സാധൂകരിക്കുന്നു.
ആകെപ്പാടെ ആ വീട്ടിൽ പൊട്ടിത്തെറിക്കാനുള്ളത് ചോദിക്കാനും ,പറയാനും ആരുമില്ലാത്ത ആ ടെലിവിഷൻ മാത്രമാണ് അതിനാൽ ഷെർലക് ഹോംസ് മാരായ പോലീസുകാരും ഒപ്പം മാപ്രകളും ചേർന്ന് അതിനെ ക്രൂശിച്ചു..എന്ന് മാത്രം!
ഏതാനും വർഷം മുൻപ് കോതമംഗലത്തിനടുത്ത് ഏതോ ഒരു കുട്ടിയും ഇതുപോലെ കരിങ്കല്ലിനിടയിൽ നിന്ന് കിട്ടിയ ഇലക്ട്രിക് ഡിറ്റോനേറ്റർ ( ഇലക്ട്രിക് തോട്ട..)ബാറ്ററി കൊടുത്ത് പൊട്ടിച്ച് അപകടത്തിൽ പെട്ടതായി വായിച്ചതായി ഓർക്കുന്നു.
അല്ലാതെ LED TV പൊട്ടിത്തെറിച്ച് ഇതുപോലുള്ള സ്ഫോടനം ഒരിക്കലും ഉണ്ടാവുകയൊന്നുമില്ല..
സമാധാനമായില്ലേ ?. അപ്പോൾ ഇനി ധൈര്യമായിരുന്ന് TV കണ്ടോളൂ. #Ajith_kalamassery. #LED_TV_Blast. 08.10.22
Comments
Post a Comment