കഴിഞ്ഞ ദിവസം ഞാനിവിടെ ഇന്ത്യൻ നിർമ്മിത CDIL ട്രാൻസിസ്റ്ററുകളെ പറ്റി നമ്മുടെ സീനിയർ ഗ്രൂപ്പ് അംഗം ശ്രീ വർഗീസ് ചേട്ടൻ പറയുന്ന ഒരു വീഡിയോ ഇട്ടിരുന്നു. അതിൻ്റെ താഴെ വന്ന കമൻ്റുകളാണ് ഈ കുറിപ്പിന്നാധാരം!
വർഗീസ് ചേട്ടൻ ആ ട്രാൻസിസ്റ്ററുകൾ വിലയിരുത്തിയത് ഒരു സാധാരണ ടെക്നീഷ്യൻ്റെ പ്രാക്റ്റിക്കൽ മൈൻഡും, ചെവിയും ഉപയോഗിച്ചാണ്. എന്ന കാര്യം ആദ്യമേ പറയട്ടെ..
ട്രാൻസിസ്റ്റർ എന്നത് ആർക്കും അങ്ങനെ കുടിൽ വ്യവസായമായി ചെയ്യാൻ പറ്റിയ ഒരു ഉൽപ്പന്നം അല്ല. ചുരുങ്ങിയത് ആയിരം കോടി രൂപയെങ്കിലും മുതൽ മുടക്കിയാലേ ഒരു പ്ലാൻ്റ് സെറ്റപ്പ് ചെയ്യാൻ സാധിക്കൂ എന്ന കാര്യം ആദ്യം മനസിലാക്കുക.
പ്ലാൻ്റ് ഉണ്ടായിട്ട് കാര്യമില്ല അവിടെ വിദഗ്ദ്ധരായ തൊഴിലാളികൾ ,എഞ്ചിനീയർമാർ, ഡിസൈനർമാർ ക്വാളിറ്റി കൺട്രോൾ എന്നിവരെല്ലാം വേണം..
ഓരോ ട്രാൻസിസ്റ്ററിനും അത് കണ്ട് പിടിച്ച കമ്പനിയിൽ നിന്നും റോയൽറ്റി നൽകി നിർമ്മാണ ടെക്നോളജി വാങ്ങണം.
പിന്നീട് ഇവ നിർമ്മിച്ച് ടെസ്റ്റടിച്ച് ആ ഉൽപ്പന്നത്തിന് കണ്ടു പിടിച്ച കമ്പനി തയ്യാറാക്കിയ ഡാറ്റാഷീറ്റുമായി പൊരുത്തപ്പെടുന്നുണ്ടോയെന്ന് കംപയർ ചെയ്ത് മാറ്റങ്ങൾ വരുത്തി . അവലോകമെമ്പാടുമുള്ള ഡിസൈനർമാരുടെ അറിവിലേക്കായി വെബ്സൈറ്റിൽ പബ്ലിഷ് ചെയ്യണം.
ഈ ഉൽപ്പന്നം നമ്മൾ വാങ്ങി പരീക്ഷിക്കുമ്പോൾ ടോളറൻസിൽ നിന്നും കടുകിട മാറ്റമുണ്ടെങ്കിൽ നമുക്ക് അത് നിർമ്മിച്ച CDILനെ ബന്ധപ്പെടാം ,പരാതി പരിഹരിക്കപ്പെടുന്നില്ലെങ്കിൽഉപഭോക്തൃ കോടതിയേയോ മറ്റ് നിയമ പരമായ മാർഗ്ഗങ്ങളിലൂടെയോ ചോദ്യം ചെയ്യാം.
ഏതോ ചൈനക്കാരൻ ആർക്കും റോയൽറ്റി നൽകാതെ ജപ്പാൻ കാരനെയും, അമേരിക്കക്കാരനെയും കോപ്പിയടിച്ച് ഒറിജിനൽ തോഷിബ, ഒറിജിനൽ ST, ഒറിജിനൽ ഓൺ സെമി, ഒറിജിനൽ സാനിയോ എന്നെല്ലാം പറഞ്ഞ് ട്രാൻസിസ്റ്ററുകളും ,ഐസികളും വലിയ വിലയ്ക്ക് നമ്മൾക്ക് വിറ്റ് നമ്മളെ നഗ്നമായി വഞ്ചിക്കുമ്പോൾ ഇത് വരെ ആരോട് പരാതിപ്പെട്ടിരുന്നു.?
ഇപ്പോൾ ഇതാ CDIL എന്ന ഇന്ത്യൻ കമ്പനി ഇലക്ട്രോണിക്സ് സ്പെയറുകൾ ഉണ്ടാക്കിത്തുടങ്ങിയപ്പോൾ ചൈനക്കാരനില്ലാത്ത കുറ്റവും, കുറവും വിമർശനവുമായി ചിലർ ഇറങ്ങിയിരിക്കുന്നു .
ഇന്ത്യൻ കമ്പനിയായ അഹൂജ പ്രതിമാസം ഒരു ലക്ഷം ട്രാൻസിസ്റ്ററുകളോളം ഈ കമ്പനിയിൽ നിന്ന് വാങ്ങുന്നുണ്ട്.കൂടാതെ വൻ തോതിൽ വിദേശ ഓർഡറുകളും കമ്പനിക്കുണ്ട്. ബൾക്ക് ഓർഡർ ഉണ്ടെങ്കിൽ നമ്പർ പ്രിൻ്റ് ചെയ്യാത്ത ട്രാൻസിസ്റ്ററുകളും കമ്പനിയിൽ നിന്ന് ലഭിക്കും. ഇത് വാങ്ങി ST, ഓൺ സെമി SGS എന്നെല്ലാം ലേസർ പ്രിൻ്റ് ചെയ്തും വില കൂട്ടി വിൽക്കപ്പെടുന്നുമുണ്ട്.
ജപ്പാനിലെ തോഷിബയുമായാണ് CDIL ടെക്നിക്കൽ കൊളാബറേഷൻ, സിലിക്കോൺ വേഫറുകളും ജപ്പാനിൽ നിന്ന് തന്നെ.
ഏതെങ്കിലും ചൈനാക്കാരൻ ട്രാൻസിസ്റ്ററുകളുടെ ഡാറ്റാഷീറ്റ് ഇറക്കിയിട്ടുണ്ടോ? നമ്മൾ നെറ്റിൽ നോക്കിയാൽ കിട്ടുന്നത് ജപ്പാൻ കാരനും, അമേരിക്കക്കാരനും ഇട്ട ഡാറ്റാഷീറ്റല്ലേ?
നിങ്ങൾ CDIL കമ്പനി വെബ് സൈറ്റിൽ ഒന്ന് കയറി നോക്കൂ. ഓരോ ഇന്ത്യൻ നിർമ്മിത ട്രാൻസിസ്റ്ററിനും അതിൻ്റേതായ ഇന്ത്യൻ ഡാറ്റാഷീറ്റ് ഉണ്ട്. ലോകത്ത് എത്ര രാജ്യങ്ങൾ സ്വന്തമായി ട്രാൻസിസ്റ്ററുകൾ ഉൽപ്പാദിപ്പിക്കുന്നുണ്ട് എന്നതും കൂടി ചേർത്ത് വായിക്കണം.!
ഓഡിയോ പവർ ട്രാൻസിസ്റ്റർ വേണമെങ്കിൽ ഇനി ചൈനക്കാരനെ നോക്കിയിരിക്കണ്ട.. നേരേ ഷോപ്പിൽ ചെല്ലുക CDIL ധൈര്യമായി ചോദിച്ച് വാങ്ങുക. CDILൻ്റെ കേരളാ ഡിസ്ട്രിബ്യൂട്ടറുടെ നമ്പർ ഞാൻ കഴിഞ്ഞ ദിവസം ഗ്രൂപ്പിലിട്ട വീഡിയോയിൽ ഉണ്ട്. ട്രാൻസിസ്റ്ററിൻ്റെ ഓഡിയോ ക്വാളിറ്റി കുറച്ചെങ്കിലും മനസിലാക്കാൻ ആ വീഡിയോ നല്ല ഒരു സെറ്റിലൂടെ കേട്ട് നോക്കൂ.. നേരിട്ട് കേട്ടാൽ ഇതിൻ്റെ പല മടങ്ങ് ആസ്വാദ്യകരമാണ്.
ഇന്ത്യൻ കമ്പനി ഉൽപ്പന്നങ്ങൾ ചിലവാകട്ടെ നമ്മുടെ നാടും നന്നാകട്ടെ!.
വീഡിയോ ലിങ്ക് ഇതോടൊപ്പം നൽകുന്നു.

Comments