സിമ്പിൾ DC സ്പീഡ് കൺട്രോൾ


 

നമുക്കൊരു സിമ്പിൾ DC സ്പീഡ് കൺട്രോൾ സർക്യൂട്ട് 555 ഉപയോഗിച്ച്
നിർമ്മിക്കാം. വളരെ കുറഞ്ഞ വിലയിൽ എല്ലാ ഇലക്ട്രോണിക്സ് spare ഷോപ്പുകളിലും ലഭിക്കുന്ന IC യാണല്ലോ ഇത്. ഒപ്പം ഏതാനും റസിസ്റ്റൻസുകളും, ഒരു മോസ് ഫെറ്റും, രണ്ട് കപ്പാസിറ്ററുകളും, മറ്റ് അല്ലറ ചില്ലറ സാധനങ്ങളും മാത്രം മതി ഇതിൻ്റെ നിർമ്മാണത്തിന്. വിശദമായ പാർട്സ് ലിസ്റ്റ് സർക്യൂട്ടിനോടൊപ്പമുണ്ട്.
ഹോബി പരിപാടികൾക്കായി പുതിയ ചില ടൂൾസും, മീറ്ററുകളുമൊക്കെ വാങ്ങി. അത് നിങ്ങളെ പരിചയപ്പെടുത്താനായി ഒരു വീഡിയോ എടുക്കാമെന്ന് കരുതി പണി തുടങ്ങിയപ്പോഴാണ് വീഡിയോ പിടുത്തം അത്ര എളുപ്പമുള്ള പണിയല്ല എന്ന് മനസിലായത്. ഒരു കയ്യിൽ ക്യാമറയും, മറുകയ്യിൽ സോൾഡറിങ്ങ് അയേണും പിടിച്ച് വീഡിയോ പിടിക്കാൻ 4 കൈ എങ്കിലും മിനിമം വേണ്ടിവരും. ക്യാമറ സ്റ്റാൻഡിൽ ഉറപ്പിച്ച് വീഡിയോ പിടിക്കുമ്പോൾ നമ്മൾ ചെയ്യുന്നതിൽ എതെങ്കിലും ഭാഗങ്ങളൊക്കെ ഫ്രയിം ഔട്ടായി പോകും. അവസാനം തനിയെ ചുറ്റിക്കറങ്ങുന്ന ഒരു ടേൺ ടേൺ ടേബിൾ ഉണ്ടാക്കാമെന്ന് കരുതി.
ഒരു ഗിയർ മോട്ടോറും അക്രിയിൽ കിടന്ന മറ്റു ചില തട്ടുമുട്ടു സാധനങ്ങളും കൊണ്ട് ഒരു ടേൺ ടേബിൾ ഉണ്ടാക്കി.
അപ്പോൾ ഒരു പ്രശ്നം കിട്ടിയ ഗിയർ മോട്ടോർ 30 RPM .എന്തെങ്കിലും അതിൻ്റെ പുറത്ത് കയറ്റി വച്ച് വീഡിയോ പിടിച്ചാൽ ഒന്നുകിൽ സാധനം തെറിച്ച് പോകും! അല്ലെങ്കിൽ കറക്കത്തിൻ്റെ സ്പീഡ് കൂടുതൽ കാരണം കാണുന്നവർക്ക് ഒന്നും അങ്ങട് വ്യക്തമാകില്ല.
ഇനി ഓൺലൈനിൽ ഓർഡർ ചെയ്ത് സാധനം വരണമെങ്കിൽ ഒരാഴ്ച പിടിക്കും എന്നാൽ ഒരു സ്പീഡ് കൺട്രോൾ ഉണ്ടാക്കി വയ്ക്കാം എന്ന് കരുതി. വീട്ടിൽ കിടന്ന തട്ട മുട്ട് സാധനങ്ങൾ കൊണ്ട് ഒരു DC മോട്ടോർ സ്പീഡ് കൺട്രോൾ ഉണ്ടാക്കി. സിമ്പിൾ സർക്യൂട്ടാണ്. മോസ് ഫെറ്റ് ഏത് Nചാനൽ വേണമെങ്കിലും ഉപയോഗിക്കാം. വീട്ടിൽ ഉപയോഗമില്ലാതെ കിടന്ന ഒരു കമ്പ്യൂട്ടർ UPS ൽ നിന്ന് ഊരിയെടുത്ത മോസ് ഫെറ്റാണ് ഞാൻ ഉപയോഗിച്ചത്.
പഴയ ഒരു 19 വോൾട്ടിൻ്റെ ലാപ്ടോപ്പ് ചാർജർ പവർ സപ്ലേ ആയി ഉപയോഗിച്ചു.
12 വോൾട്ട് ബാറ്ററിയാണ് ഉപയോഗിക്കുന്നതെങ്കിൽ Z1 സീനർ ഡയോഡും ,R 2 റസിസ്റ്റൻസും ഒഴിവാക്കാം.
12 മുതൽ 24 വരെ വോൾട്ട് DC യിൽ ഈ സർക്യൂട്ട് സുഗമമായി പ്രവർത്തിക്കും

Comments