ബാറ്ററികടക്കാരൻ്റെ കാസറ്റ് കമ്പനി
നമ്മുടെ നാട്ടിലെ കാസറ്റ് യുഗം 2000 മാണ്ടോടെ അവസാനിച്ചുവെങ്കിലും ഇന്നും പലരും ഓർമ്മക്കായി ധാരാളം കാസറ്റുകൾ സൂക്ഷിച്ച് വച്ചിട്ടുണ്ട്. അവയിൽ വിദേശ മലയാളികൾ നാട്ടിൽ കൊണ്ടുവന്നതിൽപ്പെട്ട മാക് സെൽ കാസറ്റുകൾ 25 വർഷത്തിന് ശേഷം ഇപ്പോഴും ഒരു കാസറ്റ് പ്ലേയറിൽ ഇട്ടാൽ അടിപൊളിയായി പാട്ട് പാടും! ..രസകരമായ കാര്യം എന്തെന്ന് വച്ചാൽ കോംപാക്റ്റ് കാസറ്റ് കണ്ടു പിടിച്ച ഫിലിപ്സ് പുറത്തിറക്കിയ കാസറ്റിലും ഗുണമേൻമ അതിൻ്റെ ടെക്നോളജി അനുകരിച്ച് ഇറക്കിയ മാക്സെൽ കാസറ്റുകൾക്കായിരുന്നു എന്നതാണ്. അത്രയ്ക്ക് ഗുണമേൻമയിലാണ് മാക്സെൽ കാസറ്റുകൾ വിപണിയിലെത്തിയിരുന്നത്!. ഇന്നും കാസറ്റുകൾ പുറത്തിറക്കുന്ന ജപ്പാൻ കമ്പനിയായ മാക് സെല്ലിൻ്റെ കഥയാവട്ടെ ഇത്തവണ. 1918 ൽ ജപ്പാനിലെ ടോക്കിയോയ്ക്ക് സമീപമുള്ള ഒസാക്കിയിൽ ആരംഭിച്ച നിറ്റോ ഇലക്ട്രിക് എന്ന കമ്പനി ഇലക്ട്രിക്കൽ/ ട്രാൻസ്ഫോർമർ നിർമ്മാണ ആവശ്യങ്ങൾക്കായുള്ള ഇൻസുലേറ്റിങ്ങ് വാർണ്ണിഷ് മെറ്റീരിയലുകളുടെ നിർമ്മാണ, വിതരണത്തിലാണ് ആദ്യകാലങ്ങളിൽ ശ്രദ്ധ പതിപ്പിച്ചിരുന്നത്. 1945ൽ രണ്ടാം ലോക മഹായുദ്ധകാലത്ത് ബോംബാക്രമണത്തിൽ കമ്പനി നശിച്ച് നാമാവശേഷമായി.യുദ്ധമൊക്കെ ഒന്ന് ഒതുങ്ങിയപ്പോൾ നി...