Tuesday, August 9, 2011

D.T.H കമ്പനികളുടെ തട്ടിപ്പ്

D.T.H കമ്പനികളുടെ തട്ടിപ്പ്


റിലയന്‍സ് ബിഗ് ടീ വി തങ്ങളുടെ മോശം സര്‍വ്വീസ് കൊണ്ടും ,കസ്റ്റമര്‍ കെയറില്‍ വിളിക്കുന്നവരെ വടിയാക്കുന്നതിലും നമ്പര്‍ വണ്ണായി ഇപ്പോഴും തുടരുന്നു.എറണാകുളത്തെ തേവക്കല്‍ ഉള്ള വര്‍ഗീസ് എന്ന വ്യക്തി തന്റെ ഡി.റ്റി.എച്ചില്‍ ചില മലയാളം ചാനലുകള്‍ കിട്ടാത്തതിനെ പ്പറ്റി പരാതി പറഞ്ഞപ്പോള്‍ ഫോണീലൂടെ നിര്‍ദ്ദേശങ്ങള്‍ നല്‍കി അദ്ധേഹത്തിന്റെ സെറ്റ് ടോപ് ബോക്സ് തകരാറിലാക്കുന്നതില്‍ കസ്റ്റമര്‍ കെയര്‍ എക്സിക്ക്യുട്ടീവ് വിജയം കണ്ടു.ഇലക്ട്രോണിക്സിലും,ഡിഷ് ട്യൂണിങ്ങിലും നല്ല അവഗാഹമുള്ളയാളെയാണ് റിലയന്‍സ് കാര്‍ പറ്റിച്ചത്.ഇങ്ങ്നെ ചെയ്യുത് അവരുടെ സര്‍വ്വീസ് ഫ്രാഞ് ജൈസിക്ക്  വര്‍ക്ക് കിട്ടുന്നതിന് വേണ്ടിയാണെന്നാണ് രഹസ്യമായി അറിഞ്ഞത്. 1500 രൂപ കൊടുത്താല്‍ വേറേ കമ്പനിയുടെ ഡിഷ് കിട്ടുമെന്നതിനാല്‍ റിലയന്‍സിന്റെ സേവനം വേണ്ടെന്ന്  വച്ച് ആ വഴി സ്വീകരിക്കുകയാണ് വര്‍ഗീസ് ചെയ്തത് ..നിങ്ങള്‍ക്ക് ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടോ ഷെയര്‍ ചെയ്യൂ..

No comments:

Post a Comment