Sunday, August 21, 2011

കുറഞ്ഞവിലയില്‍ ആന്‍ഡ്രോയിഡ് ഫോണ്‍

കുറഞ്ഞവിലയില്‍ ആന്‍ഡ്രോയിഡ് ഫോണ്‍

ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണുകള്‍ക്ക് ലോകമെങ്ങും പ്രിയമേറുകയാണ്. ആപ്പിളിന്റെ ഐഫോണിനെയും നോക്കിയയുടെ സ്മാര്‍ട്‌സീരീസ് ഫോണുകളെയുമെല്ലാം വെല്ലുവിളിച്ചുകൊണ്ട് ആന്‍ഡ്രോയ്ഡ് ഫോണുകളുടെ വില്പന കുതിച്ചുയരുന്നു. ഇതു കണ്ടറിഞ്ഞാണ് ഇന്ത്യന്‍ കമ്പനിയായ മൈക്രോമാക്‌സ് പുതിയ ആന്‍ഡ്രോയ്ഡ് മോഡല്‍ ഹാന്‍ഡ്‌സെറ്റ് വിപണിയിലെത്തിച്ചിരിക്കുന്നത്. മൈക്രോമാക്‌സ് ആന്‍ഡ്രോ എ60 (Micromax Andro A60) എന്ന പുത്തന്‍ മോഡലിന് 6,990 രുപയാണ് വില. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ആന്‍ഡ്രോയ്ഡ് ഫോണാണിതെന്ന് കമ്പനി അവകാശപ്പെടുന്നു.

ആന്‍ഡ്രോയിഡിനായി ഗൂഗിള്‍ രൂപംനല്‍കിയ ഓപ്പണ്‍ ഹാന്‍ഡ്‌സെറ്റ് അലയന്‍സ് എന്ന ബിസിനസ് കൂട്ടായ്മയില്‍ ലോകമെങ്ങുമുള്ള 79 മൊബൈല്‍ കമ്പനികള്‍ പങ്കാളികളാണ്. ഇവയില്‍ സാംസങും എല്‍.ജി.യും മോട്ടറോളയുമെല്ലാം ഉള്‍പ്പെടുന്നു. ഈ കൂട്ടായ്മയിലെ അംഗമായ ചൈനയിലെ സെഡ്.ടി.ഇ. ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷനാണ് മൈക്രോമാക്‌സിനുവേണ്ടി ആന്‍ഡ്രോയ്ഡ് ഫോണുകള്‍ നിര്‍മിച്ചുനല്‍കുന്നത്്. ആന്‍ഡ്രോയിഡ് 2.1 പതിപ്പാണ് ആന്‍ഡ്രോയിയില്‍ ഉപയോഗിച്ചിരിക്കുന്നത്.

വിവിധ തരത്തിലുള്ള സേവനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ആന്‍ഡ്രോയിഡ് അപ്ലിക്കേഷനുകളുടെ ഓണ്‍ലൈന്‍വിപണിയായ മാര്‍ക്കറ്റില്‍ ഒരുലക്ഷത്തിലേറെ അപ്ലിേക്കഷനുകളാണുള്ളത്. ഇവയില്‍ വലിയൊരു പങ്ക് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനാവും. ഇതൊക്കെയുണ്ടെങ്കിലും വിലക്കൂടുതല്‍ കാരണം ആന്‍ഡ്രോയ്ഡ് ഫോണുകള്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമായിരുന്നു. ആ സ്ഥിതിക്ക് മാറ്റം വരുത്താനാണ് ആന്‍ഡ്രോ അവതരിപ്പിച്ചതെന്ന് മൈക്രോമാക്‌സ് പറയുന്നു. 6,990 രുപയ്ക്ക് ആന്‍ഡ്രോയ്ഡ് ഫോണ്‍ എന്ന പ്രലോഭനം തന്നെയാണ് ആന്‍ഡ്രോയുടെ ഏറ്റവും വലിയ ആകര്‍ഷണീയത. ആന്‍ഡ്രോയ്ഡ് 2.1 പതിപ്പില്‍ തന്നെയുള്ള സാംസങ് ഗാലക്‌സി 5ന് വില 8,500 രൂപയാണ്. സ്‌പൈസ്, എല്‍.ജി. തുടങ്ങിയ കമ്പനികളുടെ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് പതിനായിരത്തിന് മുകളിലേക്കാണ് വില.

240 ഗുണം 320 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 2.8 ഇഞ്ച് ടച്ച്‌സ്‌ക്രീനാണ് ഫോണിലേത്. അറുനൂറ് മെഗാഹെര്‍ട്‌സ് പ്രൊസസര്‍, ജി.പി.എസ്., ത്രീജി, ്രേപാക്‌സിമിറ്റി സെന്‍സര്‍, വൈഫൈ, ബ്ലൂടൂത്ത്, ആക്‌സിലറോമീറ്റര്‍, ഡിജിറ്റല്‍ കോംപസ്് എന്നിങ്ങനെ സ്മാര്‍ട്‌ഫോണ്‍ സങ്കേതങ്ങളെല്ലാം ആന്‍ഡ്രോയിലുമുണ്ട്. ഒപ്പം വിവിധ ഓഡിയോ, വീഡിയോ ഫോര്‍മാറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാനായി മ്യൂസിക് പ്ലെയര്‍, വീഡിയോ പ്ലെയര്‍, വീഡിയോ സ്ട്രീമിങ്, എഫ്.എം. റേഡിയോ എന്നിവയുമുണ്ട്. 150 എ.ബി. ഇന്റേണല്‍ മെമ്മറിയുള്ള ഫോണില്‍ 32 ജി.ബി. ഡാറ്റ കാര്‍ഡ് വരെ ഉപയേഗിക്കാവുന്ന സ്‌ലോട്ടുമുണ്ട്. 3.2 മെഗാപിക്‌സല്‍ ഓട്ടോഫോക്കസ് ക്യാമറയാണ് ഫോണിലേത്. ശരാശരി ചിത്രങ്ങളെടുക്കാന്‍ ഇതു മതിയെങ്കിലും ഫോട്ടോഗ്രാഫി ഗൗരവമായെടുക്കുന്നവരെ ഇതിലെ ക്യാമറ നിരാശപ്പെടുത്തിയേക്കും.

ആന്‍ഡ്രോയിഡിന്റെ പഴയ പതിപ്പായ 2.1 ആണ് ഫോണിലുള്ളതെന്നതും പോരായ്മയാണ്. ആന്‍ഡ്രോയിഡ് മാര്‍ക്കറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്ന അപ്ലിക്കേഷനുകള്‍ ഫോണ്‍ മെമ്മറിയില്‍ മാത്രമേ സൂക്ഷിക്കാനാകൂ എന്നതാണ് 2.1 പതിപ്പിന്റെ പരിമിതി. ഫോണിന്റെ ഇന്റേണല്‍ മെമ്മറി വെറും 150 എം.ബി. മാത്രമാണെന്നിരിക്കെ കൂടുതല്‍ അപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആന്‍ഡ്രോയില്‍ കഴിയില്ലെന്ന് വ്യക്തം. അപ്ലിക്കേഷനുകള്‍ മെമ്മറി കാര്‍ഡിലും സൂക്ഷിക്കാവുന്ന ആന്‍ഡ്രോയ്ഡ് 2.2 പതിപ്പാണ് പുതിയ ആന്‍ഡ്രോയിഡ് ഫോണുകളിലേറെയുമുള്ളത്. ആന്‍ഡ്രോയുടെ ബാറ്ററി ആയുസും അത്ര തൃപ്തികരമല്ല. തുടര്‍ച്ചയായ നാലു മണിക്കൂര്‍ സംസാരസമയവും 10 ദിവസത്തെ സ്റ്റാന്‍ഡ്‌ബൈയുമാണ് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ലൈഫ്. ദിവസവും ചാര്‍ജ് ചെയ്തില്ലെങ്കില്‍ ഫോണ്‍ പണിമുടക്കുമെന്നാണ് ഇതില്‍ നിന്ന് മനസിലാക്കേണ്ടത്.

Micromax A60 Specifications -




Camera & Display

  • Camera – 3.2 Mega Pixel, Resolution 2048×1536 pixels, Auto focus, digital zoom

  • Screen Display – 2.8 inches

  • Color – TFT Resistive touchscreen

Special Features

  • Audio, Video Recorder & Playback

  • MP3, MP4 player

  • MP3 Ring tones, Vibration

  • Downloadable Games

  • Speaker phone

  • Multi-format support

  • FM radio

Message Support
  • SMS, MMS, Email

Connectivity
  • Connectivity Options – Bluetooth, USB, Wi-Fi/Wlan, GPS

  • Data Modes – GPRS, EDGE, HTML Internet Browsing

Memory
  • Internal Memory – 150 MB, 256 MB RAM, 512 MB ROM

  • Expandable Memory- 32 GB MicroSD/card slot

  • Phone Book – Unlimited Contacts, Photo Call.

  • Call Records – Unlimited

Battery Power
  • Li-Ion Standard Battery

  • Battery Life – 4 hours

  • Battery Talk Time – 4 hours

Mobile Size and Looks
  • Size – 106.8×59.2×14.0 mm

  • Weight – 105 grams

  • Body Colors – Black

Micromax A60 Price -

 in India – Rs. 6690/-








ദിവസവും മൂന്നുലക്ഷം ആന്‍ഡ്രോയിഡ് ഫോണുകള്‍ ആക്ടിവേറ്റ് ചെയ്യുന്നതായി, ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിന്റെ ചുമതലയുള്ള ഗൂഗിള്‍ വൈസ് പ്രസിഡന്റ് ആന്‍ഡി റൂബിന്‍ ഒരു ട്വിറ്റര്‍ സന്ദേശത്തിലൂടെ അറിയിച്ചു. ആഗസ്തില്‍ ഇത് രണ്ടു ലക്ഷമായിരുന്നു, ഒക്ടോബറില്‍ രണ്ടര ലക്ഷവും. ആന്‍ഡ്രോയിഡിന്റെ ധ്രുതഗതിയിലുള്ള വളര്‍ച്ച വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍.

രണ്ടു കാര്യങ്ങള്‍ ഇതില്‍ നിന്ന് വ്യക്തമാണ്. ഒന്ന് വിപണി വിഹിതത്തില്‍ നോക്കിയ ഉപയോഗിക്കുന്ന സിമ്പയനും ആന്‍ഡ്രോയിഡുമായുള്ള അന്തരം കുറയുന്നു. രണ്ട് ആപ്പിളിന്റെ ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റമായ iOS ന് ഏതാണ്ട് ഒപ്പമെത്തിയിരിക്കുന്നു, രണ്ടുവര്‍ഷം മുമ്പ് മാത്രം രംഗത്തെത്തിയ ആന്‍ഡ്രോയിഡ്. ഒക്ടോബറിലെ കണക്ക് പ്രകാരം ദിവസം 270,000 ഐഫോണുകളാണ് ആപ്പിള്‍ ആക്ടിവേറ്റ് ചെയ്തിരുന്നത്.

വിവിധ മൊബൈല്‍ കമ്പനികള്‍ക്ക് ആന്‍ഡ്രോയിഡ് സൗജന്യമായാണ് ഗൂഗിള്‍ നല്‍കുന്നത്. അതിനാല്‍, ആന്‍ഡ്രോയിഡ് ആക്ടിവേഷന്റെ വ്യാപ്തി വര്‍ധിച്ചാലും സോഫ്ട്‌വേറില്‍ നിന്ന് ഗൂഗിളിന് പ്രത്യേകിച്ച് വരുമാനമൊന്നും ലഭിക്കില്ല. അതേസമയം, ഐഫോണ്‍ നിര്‍മിക്കുന്നതും വില്‍ക്കുന്നതുമെല്ലാം ആപ്പിള്‍ കമ്പനി തന്നെയാണ്. അതിനാല്‍, ലാഭവും കമ്പനിക്ക് തന്നെയാണ്.

ആന്‍ഡ്രോയിഡിന്റെ വിപണി വിഹിതം വര്‍ധിപ്പിക്കുക മാത്രമാണ് ഇപ്പോള്‍ ഗൂഗിളിന്റെ ലക്ഷ്യം. ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളിലെ ഡിസ്‌പ്ലേ പരസ്യങ്ങള്‍ വഴി വരുമാനം നേടാനാണ് കമ്പനിയുടെ ഉദ്ദേശം. ഭാവിയില്‍ ഗൂഗിളിന്റെ വരുമാനത്തില്‍ നല്ലൊരു പങ്ക് ആന്‍ഡ്രോയിഡ് വഴിയാണ് ലഭിക്കുകയെന്ന് വിലയിരുത്തപ്പെടുന്നു.

എന്നാല്‍, ആന്‍ഡി റൂബില്‍ പുറത്തുവിട്ട കണക്കുകള്‍ അതിശയോക്തിപരമാണെന്ന് 'ആപ്പിള്‍ഇന്‍സൈഡര്‍' ബ്ലോഗ് 
പറയുന്നു. ആഗസ്തില്‍ ഗൂഗിള്‍ വെളിപ്പെടുത്തിയത് ദിവസവും രണ്ടുലക്ഷം ആന്‍ഡ്രോയിഡ് ഫോണുകള്‍ വീതം ആക്ടിവേറ്റ് ചെയ്യുന്നു എന്നാണ്. ഏതാനും ദിവസം മുമ്പ് കമ്പനി പുറത്തുവിട്ട കണക്ക് പറയുന്നത് കഴിഞ്ഞ ഒരാഴ്ചയ്ക്കിടി 15 ലക്ഷം ആന്‍ഡ്രോയിഡ് ഫോണുകള്‍ ആക്ടിവേറ്റ് ചെയ്തു എന്നാണ്. എന്നുവെച്ചാല്‍ ദിവസവും 214000 ഫോണുകള്‍. ദിവസവും മൂന്നുലക്ഷം ആക്ടിവേറ്റ് ചെയ്തിരുന്നെങ്കില്‍, ആഴ്ചക്കണക്ക് 21 ലക്ഷം ആകേണ്ടിയിരുന്നുവെന്നും ബ്ലോഗ് ചൂണ്ടിക്കാട്ടുന്നു.

ഏതായാലും ഒരുകാര്യം വ്യക്തം. ഇന്നത്തെ നിലയ്ക്ക് ഐഫോണിനും സിമ്പിയാനും ഇനി അധികകാലം ആന്‍ഡ്രോയിഡിന് മുന്നില്‍ നില്‍ക്കാന്‍ കഴിയില്ല. അമേരിക്കയിലും യൂറോപ്പിലും ഐഫോണ്‍ ചൂടപ്പം പോലെ വിറ്റഴിയുന്നുണ്ടെങ്കിലും, ഇന്ത്യയെപ്പോലുള്ള വലിയ മൊബൈല്‍ വിപണികളില്‍ ഇതുവരെ ഒരു ചലനവും സൃഷ്ടിക്കാന്‍ ഐഫോണിന് കഴിഞ്ഞിട്ടില്ല. അതേസമയം, ആന്‍ഡ്രോയിഡ് ഫോണുകള്‍ ലോകത്തെല്ലായിടത്തും ജനപ്രീതി നേടുകയും ചെയ്യുന്നു.



മോസില്ല ഫയര്‍ഫോക്സിന്റെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റംഅടങ്ങിയ  ഫോണ്‍ ഉടന്‍ വിപണിയിലെത്തുന്നു എന്നതാണ്  ഏറ്റവും പുതിയ വാര്‍ത്ത
MICROMAX DEALERS in kerala
3G Mobile
Brand - HTC Mobile Dealers
Near Asma Towers,Mavoor Road .Kozhikode City : Kerala.
AuthorizedAuthorized
Phone: 0495-4040662
Abey'S Music
Brand - HTC Mobile Dealers
Bishop Jerome Nagar,Kollam . City : Kerala.
AuthorizedAuthorized
Phone: 0474-274207

Aiswarya Mobiles
Brand - HTC Mobile Dealers
Poovathoor Bld,Near Sbi, Chengannur . City : Kerala.
AuthorizedAuthorized
Phone: 0479-2455655
Alif Comunication
Brand - HTC Mobile Dealers
Penta Menaka . City : Kerala.
AuthorizedAuthorized
Phone: 9846488888

Alphine Duty Paid
Brand - HTC Mobile Dealers
Holy Family Complex,Kanjikuzhy, Kottayam . City : Kerala.
AuthorizedAuthorized
Phone: 0481-2573001
Bharath Time Gallery
Brand - HTC Mobile Dealers
Thadathil Buildings,T.Road,Kottayam . City : Kerala.
AuthorizedAuthorized
Phone: 9447033122

Celular World
Brand - HTC Mobile Dealers
Thakaraparambu .Trivandrum City : Kerala.
AuthorizedAuthorized
Phone: 9846002200
Digital Dreams
Brand - HTC Mobile Dealers
City Centre, Medical College Jn.,Alappuzha - 688001 . City : Kerala.
AuthorizedAuthorized
Phone: 9847715551

Digital Electronics
Brand - HTC Mobile Dealers
Near Sib,Ittiyapara,Ranny . City : Kerala.
AuthorizedAuthorized
Phone: 9447564001
Fortime
Brand - HTC Mobile Dealers
Gcda . Ernakulam City : Kerala.
AuthorizedAuthorized
Phone: 9846298472

Fridgehouse
Brand - HTC Mobile Dealers
Fairmont,Eranhipalam .Kozhikode City : Kerala.
AuthorizedAuthorized
Phone: 0495-2767876
Fridgehouse
Brand - HTC Mobile Dealers
Kuruppam Road .Trissoor City : Kerala.
AuthorizedAuthorized
Phone: 9847001120

Fridgehouse
Brand - HTC Mobile Dealers
Fort Road,Kannur . City : Kerala.
AuthorizedAuthorized
Phone: 9847036641
Fridgehouse
Brand - HTC Mobile Dealers
Mega Store,Kalloor-Kadavanthara Road,Kadavanthara . City : Kerala.
AuthorizedAuthorized
Phone: 9847058374

Grace
Brand - HTC Mobile Dealers
Pettah . City : Kerala.
AuthorizedAuthorized
Phone: 9846177119
Hotline Communication
Brand - HTC Mobile Dealers
Opp Ioc Petrol Bunk, Chenthitta . City : Kerala.
AuthorizedAuthorized
Phone: 9895130304

Indicom
Brand - HTC Mobile Dealers
Near A.K.G Center, G.H Road .Trivandrum City : Kerala.
AuthorizedAuthorized
Phone: 9447710199
It Net
Brand - HTC Mobile Dealers
Ravipuram .Ernakulam City : Kerala.
AuthorizedAuthorized
Phone: 9895336171

Jumbo Electronics
Brand - HTC Mobile Dealers
S.C Junction,Thiruvalla . City : Kerala.
AuthorizedAuthorized
Phone: 9847994092
Lavanya
Brand - HTC Mobile Dealers
Opp Private Bus Stand, Kothamangalam . City : Kerala.
AuthorizedAuthorized
Phone: 9388622922



No comments:

Post a Comment