Monday, August 15, 2011

ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍



1.    സ്റ്റില്‍ ലോഹ സംയുക്തങ്ങളാല്‍ നിര്‍മ്മിതമായ പാത്രങ്ങള്‍ മാത്രമേ ഇന്‍ഡക്ഷന്‍ കുക്കറുകളില്‍ പ്രവര്‍ത്തിക്കുകയുള്ളു. സ്റ്റെയില്‍ ലസ് സ്റ്റീല്‍, കാസ്റ്റ് അയേണ്‍ (ചീനചട്ടി കവടി).
2.    പാത്രത്തിന്റെ അടിവശത്തിന് ചുരുങ്ങിയത് 12 സെന്റ്ീമീറ്റര്‍ എങ്കിലും വ്യാസം ഉണ്ടായിരിക്കണം.
3.    പാത്രത്തിന്റെ ഒന്നുമില്ലാതെ അത് ഇന്‍ഡക്ഷന്‍ കുക്കറിനുമേല്‍ വച്ച് ഓണ്‍ ചെയ്യരുത്. ഇങ്ങനെ ചെയ്താല്‍ പാത്രം ഓവര്‍ ഹീറ്റായി ഈ അധികതാപം ഇന്‍ഡക്ഷന്‍ ഹീറ്ററിന്റെ ഉപരിതലത്തിലെ സിറാമിക് പ്ലേറ്റിലേക്ക് കടന്ന് അതിനടിയിലെ ഇന്‍ഡക്ഷന്‍ കോയിലിനെ തകരാറിലാക്കും. കൂടാതെ ഹീറ്ററിന്റെ ഉപരിതലത്തില്‍ കറുത്ത പാടുകള്‍ വീഴുന്നതിനും കാരണമാകും.
4.    ദ്രവരൂപത്തിലോ, കുഴമ്പ് രുപത്തിലോ ഉള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ മാത്രമെ പാചകം ചെയ്യാവൂ. കപ്പലണ്ടി വറുക്കുക പോലുള്ള പ്രയോഗങ്ങളില്‍ കൃത്യമായ താപനില നിലനിറുത്തുക സാദ്ധ്യമാവുകയില്ല എന്നതിനാലാണ് ഇങ്ങനെ ചെയ്യേണ്ടത്.
5.    ശരിയായി പാകമാകാത്ത പ്ലഗ്ഗില്‍ കുത്തി ഇന്‍ഡക്ഷന്‍ ഹീറ്റര്‍ യാതൊരു കാരണവശാലും ഓണ്‍ ചെയ്യരുത്. ഇന്‍ഡക്ഷന്‍ ഹീറ്റര്‍ തകരാറുകളില്‍ പകുതിയുമുണ്ടാകുന്നത് ലൂസ് കോണ്‍ടാക്ട് മൂലമാണ്.
6.    ഇന്‍ഡക്ഷന്‍ ഹീറ്റര്‍ ഡിസ്‌പ്ലേയില്‍ EO, EI etc......തുടങ്ങിയവ പോലുള്ള എറര്‍ മെസേജുകള്‍ കാണപ്പെട്ടാല്‍ ഉടന്‍ ഹീറ്റര്‍ ഓഫ് ചെയ്ത് സര്‍വ്വീസ് ടെക്‌നീഷ്യന്റെ ഉപദേശം തേടുക.
7.    ലോ, ഹൈ വോള്‍ട്ടേജുകളില്‍ ഇന്‍ഡക്ഷന്‍ ഹീറ്റരുകള്‍ ഉപയോഗിക്കുന്നത് ആശാസ്യമല്ല.
8.    സിറാമിക് പാനലിനേക്കാള്‍ കവിഞ്ഞ വ്യാസാര്‍ത്ഥം വരുന്ന പാത്രങ്ങള്‍ ഇന്‍ഡക്ഷന്‍ ഹീറ്ററില്‍ ഉപയോഗിക്കരുത്. ഇങ്ങനെ ചെയ്താല്‍ പാത്രത്തിന്റെ ചൂട് ഇന്‍ഡക്ഷന്‍ ഹീറ്ററിന്റെ പ്ലാസ്റ്റിക് ബോഡിയില്‍ തട്ടി അതിന് രൂപമാറ്റം വരാന്‍ സാദ്ധ്യതയുണ്ട്.
9.    അടിവശത്ത് ഏതെങ്കിലും തരത്തിലുള്ള പൊടിയോ, അഴുക്കോ, വെള്ളമോ പറ്റിയ പാത്രങ്ങള്‍ ഇന്‍ഡക്ഷന്‍ ഹീറ്ററില്‍ വയ്ക്കരൂുത് - ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഒരു ന്യൂസ് പേപ്പര്‍ വച്ചിട്ട് കുക്ക് ചെയ്യുക.
10.    പാചകത്തിന് ശേഷം ഇന്‍ഡക്ഷന്‍ ഹീറ്ററിനുള്ളിലെ കൂളിങ്ങ് ഫാന്‍ ഓഫായതിന് ശേഷം മാത്രം വൈദ്യൂതി പ്രവാഹം ഓഫ് ചെയ്യാവൂ.
11.    സ്റ്റീമിങ്ങ് മോഡുള്ള ഇന്‍ഡക്ഷന്‍ ഹീറ്റര്‍ ഉപയോഗിക്കുമ്പോള്‍, ആ മോഡില്‍ താപനില താഴ്ത്താനും, ഉയര്‍ത്താനും സാദ്ധ്യയമാവുകയില്ല.

ഡിസ്‌പ്ലേയില്‍ കാണിക്കുന്ന എറര്‍ മെസേജുകള്‍

1.    E-0 ഇന്‍ഡക്ഷന്‍ ഹീറ്ററില്‍ വച്ചിരിക്കുന്ന പാത്രം അതിലുപയോഗിക്കുന്ന തരമല്ല. ഇന്‍ഡക്ഷന്‍ ഹീറ്ററില്‍ പാത്രമില്ല. സെന്‍സര്‍ ലൈന്‍ ഷോര്‍ട്ട്.
2.    E-1 ലൈന്‍ വോള്‍ട്ടേജ് കുറവ്
3.    E-2 വോള്‍ട്ടേജ് കൂടുതല്‍
4.    E-3 പാത്രത്തിന്റെ താപനില കൂടുതലായിരിക്കുന്നു. ടെമ്പറേച്ചര്‍ സെന്‍സര്‍ തകരാറില്‍.
5.    E-4 ടെമ്പറേച്ചര്‍ സെന്‍സര്‍ ഓപ്പണ്‍.
6.    E-5 IGBT യുടെ താപനില അധികരിച്ചിരിക്കുന്നു. ഫാന്‍ പ്രവര്‍ത്തിക്കുന്നില്ല. IGBT  സെന്‍സര്‍ ഷോര്‍ട്ട്.
7.    E-6 IGBT യുടെ സമീപത്തുള്ള സെന്‍സര്‍ ഓപ്പണ്‍, ലൂസ് കോണ്‍ടാക്ട്, IGBT മോഡ്യൂള്‍ ഷോര്‍ട്ട്.
8.    E-7 ലൈന്‍ വോള്‍ട്ടേജ് വളരെ കൂടുതല്‍.

No comments:

Post a Comment