Monday, August 15, 2011

മൊബൈല്‍ ഫോണ്‍ ,ലാപ് ടോപ് തെഫ്റ്റ് പ്രിവന്റര്‍

മൊബൈല്‍ ഫോണ്‍ ,ലാപ് ടോപ്  തെഫ്റ്റ് പ്രിവന്റര്‍
ഹോട്ടലുകളിലും മറ്റ് വ്യാപാര സ്താപനങ്ങളിലും ചാര്‍ജ് ചെയ്യാന്‍ കുത്തിയിടുന്ന  മൊബൈല്‍ ഫോണ്‍ അല്ലെങ്കില്‍ ലാപ് ടോപ്  കണ്ണ് ത്റ്റിയാല്‍ പഹയന്മാര്‍ അടിച്ചു മാറ്റും.ഇതിനു ലളിതമായ ഈ സര്‍ക്യൂട്ട് ഒരു പരിഹാരമാകുമെന്ന് പ്രതീക്ഷിക്കാം .
Q 1 എന്നത് ഒരു ഫോട്ടോ ടാന്‍സിസ്റ്ററാണ് .LED യില്‍ നിന്നും പ്രകാശം Q 1 ല്‍ പതിക്കുന്ന വിധത്തില്‍  ക്രമീകരിക്കുക .ഇവിടെ ഈ പ്രകാശം ത്ടസ്സപ്പെടുന്ന വിധം ലാപ് ടോപ്പ് അല്ലെങ്കില്‍ മൊബൈല്‍ വയ്ക്കുക.സര്‍ക്യൂട്ട് ഓണ്‍ ചെയ്യുക.ഇനി ഈ ഉപകരണം ഇവിടെ നിന്നും മാറ്റപ്പെട്ടാല്‍ പ്രകാശം നേരിട്ട് ഫോട്ടോ ട്രാന്‍സിസ്റ്ററില്‍ പതിക്കുകയും  I C യുടെ മൂന്നാമത്തെ പിന്‍ ഹൈ ആകുകയും ചെയ്യും(.മൂന്നാം പിന്നില്‍ ഒരു 12 വോള്‍ട്ട് ബസര്‍ അല്ലെങ്കില്‍ സയറണ്‍ കണക്റ്റ് ചെയ്തിരിക്കണം .) ബസര്‍ ശബ്ധിക്കുന്നതിലൂടെ നമ്മള്‍  ചാര്‍ജു ചെയ്യാന്‍ വച്ചിരിക്കുന്ന ഉപകരണം അവിടെ നിന്നും മാറ്റപ്പെട്ടിരിക്കുന്നതായി  മനസ്സിലാക്കാം.

1 comment:

  1. വളരെ ഉപകാരപ്രദമായ പോസ്റ്റ്..നന്ദി.

    ReplyDelete