Sunday, April 29, 2012


 മോഷന്‍ ഡിറ്റക്ടര്‍    
 
 കറന്റ് ചാര്‍ജ് വരുമ്പോള്‍ തന്നെ ഗൃഹനാഥന്‍ ഭാര്യയെയും കുട്ടികളെയും ശാസിച്ചു തുടങ്ങി. നിങ്ങളുടെ ശ്രദ്ധക്കുറവുകൊണ്ടാണ് ബില്‍ ഇത്രയും കൂടുന്നതെന്നായിരിക്കും പ്രധാന പ്രശ്‌നം. ആവശ്യമില്ലാതെ കത്തിക്കിടക്കുന്ന ബള്‍ബുകളും ആളില്ലാതെ കറങ്ങുന്ന ഫാനുകളുമൊക്കെയുണ്ടാകും ഉദാഹരണമായി ചൂണ്ടിക്കാണിക്കാന്‍ . എന്നാല്‍ , ഈ പ്രശ്‌നത്തിനിതാ ഒരു പരിഹാരം ഉരുത്തിരിഞ്ഞു വരുന്നു.

മുറിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ ലൈറ്റ് ഓഫ് ചെയ്യാന്‍ മറക്കുന്നതു പ്രശ്‌നമാകില്ല. ആള്‍ ഇറങ്ങിയാല്‍ ലൈറ്റ് തനിയെ ഓഫ് ആകും. നെതര്‍ലന്‍ഡ്‌സില്‍ ഈ സംവിധാനത്തിന്റെ പരീക്ഷണം വിജയിച്ചുകഴിഞ്ഞു. ഡെല്‍ഫ്റ്റ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയാണ് ഇതിനു പിന്നില്‍ . യൂണിവേഴ്‌സിറ്റി കാംപസിലെ സ്ട്രീറ്റ് ലൈറ്റില്‍ തന്നെയായിരുന്നു ആദ്യ പരീക്ഷണം. ഇതു നടപ്പാക്കിയതോടെ വൈദ്യുതി 80 ശതമാനം ലാഭിക്കാനാകുന്നു.

മെയിന്റനന്‍സ് ചെലവും മുന്‍പത്തേതിനെക്കാള്‍ കുറവ്. എല്‍ഇഡി ലൈറ്റിങ്, മോഷന്‍ സെന്‍സറുകള്‍ , വയര്‍ലെസ് കമ്യൂണിക്കേഷന്‍ എന്നിവയാണ് പുതിയ സംവിധാനത്തിലുള്ളത്. അടുത്തൊന്നും കാല്‍ നടയാത്രക്കാരോ സൈക്‌ളിസ്റ്റുകളോ കാറുകളോ ഇല്ലെങ്കില്‍ ലൈറ്റ് ഡിം ആകും. ആര്‍ക്കും ആവശ്യമില്ലാതെ ഒരു ബള്‍ബും പൂര്‍ണ വെളിച്ചത്തില്‍ കത്തിക്കിടക്കില്ല. വിലയേറിയ ഊര്‍ജമാണ് ഇത്തരത്തില്‍ ലാഭിക്കാന്‍ കഴിയുന്നതെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു.ടീകേ ഹരീന്ദ്രന്റെ സര്‍ക്യൂട്ട് ഇതോടൊപ്പം കൂടുതല്‍ വിവരങ്ങള്‍ ഇവിടെ

 

No comments:

Post a Comment