Monday, April 2, 2012

കറന്‍റ് ചാര്‍ജ്‌ കണക്കാക്കാം

 കറന്‍റ് ചാര്‍ജ്‌ കണക്കാക്കാം

വൈദ്യുതി എത്താത്ത വീടുകള്‍ ഇന്ന്‌ എത്ര വിരളം! വൈദ്യുതി എത്തുന്നതോടെ
വൈദ്യുതോപകരണങ്ങളും എത്തും. ഒരു വീട്ടില്‍ എന്തെല്ലാം വൈദ്യുതോപകരണങ്ങളാണു കൈകാര്യം
ചെയ്യേണ്ടിവരിക - തേപ്പുപെട്ടി, ഇമേര്‍ഷന്‍ ഹീറ്റര്‍, ഇലക്‌ട്രിക്‌ കെറ്റില്‍,
മിക്‌സി, ഇലക്‌ട്രിക്‌ ഹീറ്റര്‍ ഇലക്‌ട്രിക്‌ അവ്‌ന്‍, വാഷിംഗ്‌, മെഷന്‍, ഗീസര്‍
അങ്ങനെ...
വൈദ്യുതോപകരണങ്ങള്‍ ലളിതമായവയും സങ്കില്‍ണ്ണമായവയുമുണ്ട്‌. എന്നാല്‍
വീട്ടിനുള്ളില്‍ ഉപയോഗിക്കുന്ന വൈദ്യുതോപകരണങ്ങളെക്കുറിച്ച്‌ ഒരേകദേശജ്ഞാനം
എല്ലാവര്‍ക്കും ഉണ്ടായിരിക്കുന്നത്‌ നന്ന്‌. അവ ശരിയായി പ്രവര്‍ത്തിപ്പിക്കുവാനും
സൂക്ഷിക്കുവാനും പ്രവര്‍ത്തനച്ചെലവു കുറയ്‌ക്കാനും നിസ്സാരമായ ചില തകരാറുകള്‍ സ്വയം
പരിഹരിക്കാനും ഒക്കെ ആ അറിവു പ്രയോജനപ്പെടും.
മീറ്റര്‍ റീഡിംഗ്‌ അനുസരിച്ച്‌,
അതായതു ഉപയോഗിക്കുന്ന വൈദ്യുതോര്‍ജ്ജത്തിന്റെ അളവനുസരിച്ചാണ്‌ നാം ഇലക്‌ട്രിസ്റ്റി
ബോര്‍ഡിനു കാശു കൊടുക്കുന്നത്‌. എന്നാല്‍ അതിന്റെ ഏറ്റക്കുറച്ചില്‍ മനസ്സിലാക്കി
അതനിസരിച്ചു വൈദ്യുതിയുടെ ഉപഭോഗം ക്രമീകരിക്കാന്‍ നിങ്ങള്‍
ശ്രമിച്ചിട്ടുണ്ടോ?
ബള്‍ബുകളും വൈദ്യുതോപകരണങ്ങളും എത്രമാത്രം വൈദ്യുതോര്‍ജ്ജം
ഉപയോഗപ്പെടുത്തുന്നതാണെന്നു വാങ്ങും മുമ്പേ ശ്രദ്ധിക്കാനും, ഉപയോഗിക്കുമ്പോള്‍
ഉപയോഗക്രമവും സമയവും നിയന്ത്രിക്കാനും നിങ്ങള്‍ ശ്രമിക്കാറുണ്ടോ?
നിങ്ങളുടെ
വീട്ടിലെ മീറ്റര്‍ ശരിക്കാണോ പ്രവര്‍ത്തിക്കുന്നതെന്ന്‌ നിങ്ങള്‍
പരിശോധിക്കാറുണ്ടോ? ഈ പ്രശ്‌നങ്ങളെക്കുറിച്ചു ഗൗരവപൂര്‍വ്വം
ചിന്തിച്ചിട്ടിലെങ്കില്‍ ആദ്യം വേണ്ടതു മീറ്റര്‍ എന്താണെന്നു മനസ്സിലാക്കുകയും
മീറ്റര്‍ വായിക്കാന്‍ പഠിക്കുകയുമാണ്‌.
വൈദ്യുതോര്‍ജ്ജം അളക്കാന്‍ വേണ്ടി ഇല.
ബോര്‍ഡ്‌ നമ്മുടെ വീട്ടില്‍ സ്ഥാപിച്ചിട്ടുള്ള മീറ്റര്‍ എന്താണെന്നു
മനസ്സിലാക്കുകയും മീറ്റര്‍ സ്വിച്ച്‌ബോര്‍ഡിലോ അതിനടുത്തോ ആയിരിക്കും.
കഴിഞ്ഞ
മാസം ഇത്ര യൂണിറ്റ്‌ കറന്റ്‌ ആയി എന്നു നാം പറയാറുണ്ടല്ലോ. ഒരു യൂണിറ്റ്‌ എന്നാല്‍
ഒരു കിലോവാട്ട്‌ മണിക്കൂര്‍ (kilo Watt Hour -kWh) ആണ്‌. ആയിരം വാട്ടി (ഒരു
കിലോവാട്ട്‌) വൈദ്യുതശക്തി ഒരു മണിക്കൂര്‍ പ്രയോഗിക്കുവാന്‍ ഒരു യൂണിറ്റ്‌
വൈദ്യുതോര്‍ജ്ജം ഉപയോഗപ്പെടുത്തേണ്ടി വരും.
വോള്‍ട്ട്‌, വാട്ട്‌, കറന്റ്‌,
എനിര്‍ജി എന്നീ പദങ്ങളൊക്കെ അവയുടെ അര്‍ത്ഥം ശരിക്കു മനസ്സിലാക്കാതെ പലരും
ഉപയോഗിക്കാറുണ്ട്‌.
ൈവദ്യുതി എന്നാല്‍ ഇലക്‌ട്രോണുകളെ ചലിപ്പിക്കാന്‍ ഒരു ബലം
വേണമല്ലോ. ഈ ബലത്തെ വിദ്യുതചാലകബലം അഥവാ വോള്‍ട്ടേജ്‌ എന്നു പറയും. വിദ്യുത്‌ധാര
അളക്കുന്നത്‌ ആമ്പിയറിലും (A), വോള്‍ട്ടേജ്‌ അളക്കുന്നതു വോള്‍ട്ടി(V)ലുമാണ്‌.
നമ്മുടെ വീടുകളിലെ വൈദ്യുതസപ്ലൈ (സിംഗിള്‍ ഫേസ്‌) 230
വോള്‍ട്ടിലാണ്‌.
പൈപ്പിലൂടെ വെള്ളം ഒഴുകുന്നതിനെ വൈദ്യുതിപ്രവാഹത്തോട്‌
ഉപമിക്കാമെങ്കില്‍ വെള്ളത്തിന്റെ സമ്മര്‍ദ്ദം വോള്‍ട്ടേജും ഒഴുകുന്ന വെള്ളത്തിന്റെ
നിരക്ക്‌ കറന്റും ആണ്‌.
വാട്ടും യൂണിറ്റും
ശക്തിയെ അളക്കാനുള്ള മാത്രയാണ്‌
വാട്ട്‌ (Watt), അതായതു വൈദ്യുതോര്‍ജ്ജം ചെലവിടുന്ന നിരക്ക്‌. നമ്മുടെ വീടുകളിലെ
വൈദ്യുതി സപ്ലൈ എ.സി. അഥവാ പ്രത്യാവര്‍ത്തിധാരയാണ്‌. എ.സി.യില്‍ വോള്‍ട്ടേജ്‌ x
കറന്റ്‌ x ശക്തിഘടകം (power factor) ആണ്‌ ശക്തി. ഫാന്‍, മോട്ടോര്‍, ട്യൂബ്‌
തുടങ്ങിയ ഉപകരണങ്ങളില്‍ ശക്തിഘടകം ഒന്നില്‍ താഴെ ആയിരിക്കും. എന്നാല്‍ ബള്‍ബുകളിലും
ചൂട്‌ ഉല്‍പാദിപ്പിക്കുന്ന ഉപകരണങ്ങളിലും ശക്തി ഘടകം 1 (ഒന്ന്‌) ആണ്‌.
ശക്തിയെ
സമയം കൊണ്ടു ഗുണിച്ചാല്‍ ആ സമയത്തു ചെലവഴിച്ച ഊര്‍ജ്ജത്തിന്റെ കണക്കുകിട്ടും.
വൈദ്യുതോര്‍ജ്ജത്തിന്റെ പ്രായോഗിക മാത്രയാണു കിലോവാട്ട്‌ മണിക്കൂര്‍ അഥവാ
യൂണിറ്റ്‌.
മേല്‌പറഞ്ഞ സാങ്കേതിക കാര്യങ്ങള്‍ പൂര്‍ണമായും
മനസ്സിലായില്ലെങ്കില്‍ വിഷമിക്കേണ്ട. 1000W230V എന്ന്‌ എഴുതിയിട്ടുള്ള ഒരു ഹീറ്റര്‍
കണ്ടാല്‍ അതു വൈദ്യുതോര്‍ജ്ജം ചെലവിടുന്ന നിരക്ക്‌ (ശക്തി) 1000 വാട്ട്‌ അഥവാ ഒരു
കിലോ വാട്ട്‌ ആണെന്നും അതു പ്രവര്‍ത്തിക്കുക 230 വോള്‍ട്ടേജിലാണെന്നും
മനസ്സിലാക്കുക. ഈ ഹീറ്റര്‍ ഒരു മണിക്കൂര്‍ പ്രവര്‍ത്തിപ്പിച്ചാല്‍, ഒരു കി.വാട്ട്‌
x ഒരു മണിക്കൂര്‍ = ഒരു കി. വാട്ട്‌ മണിക്കൂര്‍ അഥവാ ഒരു യൂണിറ്റ്‌ ഊര്‍ജ്ജം
ചെലവാകും. അതായത്‌, ഇല. ബോര്‍ഡിന്‌ ഒരു യൂണിറ്റിന്റെ വില കൊടുക്കണം. 2000W ന്റെ
ഹീറ്ററാണെങ്കില്‍ അര മണിക്കൂരാകുമ്പോള്‍തന്നെ ഒരു യൂണിറ്റാകും. അതുപോലെ ബള്‍ബു
വാങ്ങുമ്പോള്‍ ബള്‍ബിന്റെ മണ്ടയില്‍ 100W 230V, 60W 230V, 40W 230V എന്നൊക്കെ
എഴുതിയിരിക്കുന്നതു കണ്ടിട്ടില്ലേ? 100W ന്റെ ബള്‍ബു 10 മണിക്കൂര്‍ എരിഞ്ഞാല്‍ ഒരു
യൂണിറ്റ്‌ ഉപയോഗിക്കുന്നു. 40W ന്റെ ബള്‍ബാണെങ്കില്‍ ഒരു യൂണിറ്റാകാന്‍ 25
മണിക്കൂര്‍ എരിയണം.
മീറ്റര്‍ റീഡിംഗ്‌

മീറ്റര്‍ പ്രവര്‍ത്തിക്കുമ്പോള്‍
അതിന്റെ കണ്ണാടിയിലൂടെ നോക്കിയിട്ടുണ്ടോ? എങ്കില്‍ ഉള്ളില്‍ വൃത്താകൃതിയിലുള്ള ഒരു
അലൂമിനിയം തകിട്‌ കറങ്ങിക്കൊണ്ടിരിക്കുന്നതു കാണാം. ഇതിന്റെ വേഗം നാം ഉപയോഗിച്ചു
കൊണ്ടിരിക്കുന്ന ശക്തിക്ക്‌ ആനുപാതികമാണ്‌. അതായതു നാം കൂടുതല്‍ ശക്തി
ആവശ്യപ്പെടുമ്പോള്‍ തകിടു വേഗത്തില്‍ കറങ്ങും. ഒട്ടും ഉപയോഗിക്കാതിരിക്കുമ്പോള്‍
നിശ്ചലമാകുകയും ചെയ്യും. നാം മീറ്ററില്‍ കാണുന്ന ഡയലുകളും പല്‍ച്ചക്രങ്ങളും
അലൂമിനിയം തകിടിന്റെ കറക്കവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. ഡിസ്‌ക്‌ എത്ര തവണ
കറങ്ങുമ്പോഴാണ്‌ ഒരു യൂണിറ്റ്‌ ആവുകയെന്നു (Revolutions PEr kWh) മീറ്ററില്‍
എഴുതിയിരിക്കും. (ഉദാ. 600, 1200).
ഡയലുകള്‍ നോക്കുക - മിക്ക മീറ്ററുകള്‍ക്കും
നാലു പ്രധാന ഡയലുകളുണ്ടാവും. അവയുടെ മുകളില്‍ യഥാക്രമം 1000, 100, 10, 1
(അല്ലെങ്കില്‍ Kwh per division) എന്ന്‌ എഴുതിയിരിക്കും. ചിത്രം നോക്കുക.
ഇവ
കൂടാതെ ഡയലുകളുണ്ടെങ്കില്‍ അവ 1/10, 1/100 എന്നിവയാണ്‌. അവ നമുക്കു വിട്ടുകളയാം.
(ദശാംശസ്ഥാനങ്ങളുടെ കൃത്യത പരീക്ഷണങ്ങള്‍ക്കു മതിയാകും.)
വൃത്താകൃതിയിലുള്ള
ഡയലില്‍ 0 മുതല്‍ 9 വരെ അക്കങ്ങള്‍ കാണാം. ഇവ പ്രദക്ഷിണമാണോ (ക്ലോക്ക്‌വൈസ്‌),
അപ്രദക്ഷിണമാണോ (ആന്റി ക്ലോക്ക്‌ വൈസ്‌) എന്നു ശ്രദ്ധിക്കുക. 1-ന്റെ ഡയലിലെ സൂചി
ഒരു വൃത്തം പൂര്‍ത്തിയാക്കുമ്പോള്‍ 10-ന്റെ ഡയലിലെ സൂചി ഒരു അക്കം മുന്നോട്ടു
മാറും. അതുപോലെ 10-ന്റേത്‌ ഒരു വൃത്തം പൂര്‍ത്തിയാക്കുമ്പോള്‍ 100ന്റേത്‌ ഒരക്കം
കൂടുന്നു. ഏതാണ്ട്‌ വാച്ചിന്റെ മെക്കാനിസം തന്നെ. ഡയലുകളെ ഇടത്തുനിന്നു
വലത്തോട്ടാണഅ വായിക്കേണ്ടത്‌. ആദ്യം 1000-ത്തിന്റേത്‌, പിന്നെ 100, 10,
1.
ഉദാഹരണത്തിന്‌ ചിത്രത്തിലെ ഡയലുകള്‍ വായിച്ചു നോക്കൂ.
ആദ്യത്തെ ഡയലിലെ
സൂചി മൂന്നിനും നാലിനുമിടയില്‍. അപ്പോള്‍ മൂന്ന്‌ എന്ന്‌ വായിക്കുക. രണ്ടാമത്തെ
ഡയല്‍ (പ്രദക്ഷിണം) ആറിനും ഏഴിനും ഇടയ്‌ക്ക്‌. അതുകൊണ്ട്‌ ആറ്‌ എന്നു വായിക്കുക.
സൂചി രണ്ടക്കങ്ങള്‍ക്കിടയിലാണെങ്കില്‍ കുറഞ്ഞ സംഖ്യ കണക്കിലെടുക്കുക. അതുപോലെ
മൂന്നാമത്തെയും നാലമത്തെയും ഡയലുകള്‍ വായിച്ചാല്‍ 3692 എന്നു
കിട്ടും.
കഴിഞ്ഞമാസത്തെ റീഡിംഗ്‌ (ഇതു നമ്മുടെ കണ്‍സ്യൂമര്‍ കാര്‍ഡില്‍
രേഖപ്പെടുത്തിയിരിക്കും, 3615 ആയിരുന്നുവെങ്കില്‍ അതിനുശേഷം ഉപയോഗിച്ച വൈദ്യുതി
3692 - 3615 = 77 യൂണിറ്റ്‌ എന്നു കണക്കാക്കാം. ഇത്‌ പ്രതീക്ഷിച്ചതിലും
കൂടുതലാണെങ്കില്‍ ഉപയോഗം കുറയ്‌ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കണം.

ഇതുകൂടാതെ നിരയായി അറബി അക്കങ്ങളെ കാണിക്കുന്ന തരം ഡയലും ഉണ്ട്‌. കാറിലും
സ്‌കൂട്ടറിലുമൊക്കെ കിലോമീറ്റര്‍ കാണിക്കുന്ന ഡയലുകള്‍ പോലെ. അല്ലെങ്കില്‍
ടേപ്പ്‌റിക്കാര്‍ഡറിലെ ഇന്‍ഡെക്‌സ്‌ പോലെ. ഇത്തരം മീറ്ററുകളുടെ പ്രവര്‍ത്തനവും
മേല്‍പ്പറഞ്ഞതുപോലെതന്നെ ഡിസ്‌ക്‌ കറങ്ങുന്നതോടൊപ്പം സൂചി തിരിക്കുന്നതിനു പകരം
അക്കങ്ങള്‍ മാറ്റാനുള്ള ലളിതമായൊരു സംവിധാനമുണ്ടെന്നു മാത്രം. വായിക്കാനെളുപ്പം
ഇത്തരം ഡയലുകള്‍ തന്നെ. ഓരോ അക്കവും കാണിക്കുന്ന സ്ഥലത്തിനു നേരെ 10000, 1000, 100,
10, 1 എന്നിങ്ങനെ എഴുതിയിട്ടുണ്‌താവും. സംഖ്യയെ ഇടത്തുനിന്നു വലത്തോട്ടു
സ്ഥാനവിലയനുസരിച്ച്‌ വായിക്കുകയേ വേണ്ടൂ.
ചിലപ്പോള്‍ മീറ്റര്‍
ചതിക്കും
മീറ്റര്‍ ചിലപ്പോള്‍ ചതിച്ചെന്നുവരും. ജാഗ്രതവേണം. കാരണം മീറ്റര്‍
തെറ്റായി പ്രവര്‍ത്തിച്ചാലും കാണിക്കുന്ന യൂണിറ്റിനു നാം പണമടയ്‌ക്കേണ്ടിവരും. ചില
മീറ്ററുകള്‍ക്കൊരു രോഗമുണ്ട്‌, ഇഴഞ്ഞു നീങ്ങല്‍ (Creeping). നാം വൈദ്യുതി ഒട്ടും
തന്നെ ഉപയോഗിക്കാതിരിക്കുമ്പോവും അലൂമിനിയം ഡിസ്‌ക്‌ വളരെ പതുക്കെയാണെങ്കിലും
തുടര്‍ച്ചയായി കറങ്ങിക്കൊണ്ടിരിക്കും. മീറ്റര്‍ തുറന്നു മാത്രമേ തകരാറിനു പരിഹാരം
കാണാനാവൂ. എന്നാല്‍ വൈദ്യുതി മോഷണവും മറ്റും തടയാന്‍ വേണ്ടി ഇലക്‌ട്രിസിറ്റി
ബോര്‍ഡ്‌ സീല്‍ ചെയ്‌തിട്ടുള്ള മീറ്റര്‍ തുറക്കാനോ റിപ്പയര്‍ ചെയ്യാനോ നമുക്ക്‌
അവകാശമില്ല. മീറ്റര്‍ ശരിയായിട്ടാണഓ പ്രവര്‍ത്തിക്കുന്നതെന്ന്‌ പരിശോധിക്കാനുള്ള
ബാധ്യത വിതരണ ഏജന്‍സിക്കുണ്ടെങ്കിലും, തകരാറുണ്ടോയെന്നു നിരീക്ഷിക്കുകയും തകരാറു
കണ്ടാല്‍ അപ്പോള്‍ തന്നെ ബോര്‍ഡിന്റെ ചുമതലക്കാരെ അറിയിച്ചു പരിഹാരം കാണുകയും
ചെയ്യാന്‍ നാം ശ്രദ്ധിക്കണം. കാരണം തകരാറ്‌ അവരുടേതായാലും പണം നഷ്‌ടപ്പെടുന്നത്‌
നമുക്കാണല്ലോ.
ഓടാത്ത മീറ്ററുകള്‍ അഥവാ മെല്ലെപ്പോക്കുരോഗമുള്ള മീറ്ററുകള്‍
ബോര്‍ഡിനും നഷ്‌ടം വരുത്തിവയ്‌ക്കും. അങ്ങനെ മീറ്റര്‍ വായിക്കുവാന്‍ പഠിക്കുന്നതു
വഴി ഊര്‍ജ്ജനഷ്‌ടവും ധനനഷ്‌ടവും തടയാനും ഊര്‍ജസംരക്ഷണം ഉറപ്പുവരുത്താനും സാധിക്കും.
ഒരു  പഴയ പോസ്റ്റ്‌ റീ പബ്ലിഷ് ചെയ്തതാണ്.പഴയ ടൈപ്പ്‌ മീറ്ററുകള്‍ ഇപ്പോള്‍ അപൂര്‍വ്വമാണല്ലോ
http://urjasamrakshanam.org/?q=node

No comments:

Post a Comment