Saturday, April 21, 2012

കറന്‍റ് ചാര്‍ജ്‌ കുറയ്ക്കാന്‍

മൊബൈല്‍ ചാര്‍ജ് ചെയ്യുമ്പോള്‍ പോലും ശ്രദ്ധിച്ചില്ലെങ്കില്‍ വൈദ്യുതി നഷ്ടം ഉണ്ടാവാം. കറന്റ് ബില്ല് കുറയ്ക്കാന്‍ കുറേ വഴികളിതാ...


കറന്റ് ബില്‍ കൈയില്‍ കിട്ടുമ്പോള്‍ പലര്‍ക്കും ഷോക്കേല്‍ക്കുന്നതുപോലെയാണ്. ചില കൊച്ചുകൊച്ചു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി, കറന്റ് ബില്ലും താനേ കുറയും.
വൈകുന്നേരം
ഫ്രിഡ്ജ് ഓഫ് ചെയ്തുനോക്കൂ. വൈദ്യുതി ഉപയോഗത്തില്‍ പതിനഞ്ച് ശതമാനം വരെ കുറവുണ്ടാകും. ഫ്രിഡ്ജ് കേടാവുമെന്ന് പേടിക്കേണ്ടതുമില്ല.

സന്ധ്യാസമയങ്ങളില്‍ മറ്റെല്ലാ ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗവും കഴിയുന്നതും കുറയ്ക്കുക. വൈദ്യുതി അധികം ചെലവാകുകയില്ല.

ഇലക്‌ട്രോണിക് ചോക്ക്, ഇലക്‌ട്രോണിക് ഫാന്‍ റഗുലേറ്റര്‍ എന്നിവ ഘടിപ്പിക്കുന്നതും വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ സഹായിക്കും. ഇലക്‌ട്രോണിക് ചോക്ക് ഉപയോഗിച്ചാല്‍ സാധാരണ ചോക്കിനെ അപേക്ഷിച്ച് എട്ട് വാട്‌സ് വരെ വൈദ്യുതിയില്‍ കുറവ് വരുത്താന്‍ സാധിക്കും.

മൊബൈല്‍ ചാര്‍ജ് ചെയ്തതിനുശേഷം ചാര്‍ജര്‍ പ്ലഗ് പോയിന്റില്‍നിന്നു മാറ്റുക. സ്വിച്ച് ഓഫ് ചെയ്തിട്ടാലും മതി. അല്ലെങ്കില്‍ വൈദ്യുതി നഷ്ടം ഉണ്ടാവും.

കമ്പ്യൂട്ടര്‍ ഓഫ് ചെയ്യാന്‍ മറന്നാലും വൈദ്യുതി നഷ്ടമാകുമെന്ന് പേടിക്കേണ്ടതില്ല. ഓട്ടോമാറ്റിക്കായി സ്ലീപ് മോഡിലേക്ക് മാറുന്ന രീതിയില്‍ കമ്പ്യൂട്ടര്‍ സെറ്റ് ചെയ്തിട്ടാല്‍ മാത്രം മതി.

ഫ്രിഡ്ജ് നന്നായി വൃത്തിയാക്കിയാല്‍ വൈദ്യുതി ഉപഭോഗം കുറയും. ഫ്രിഡ്ജിന്റെ പിന്നിലുള്ള കോയിലും. ഇല്ലെങ്കില്‍ അവിടെ പൊടി നിറയാനിടയുണ്ട്. അപ്പോള്‍ കംപ്രസര്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കുകയും ചെയ്യും. ഫലമോ വൈദ്യുതി നഷ്ടം തന്നെ.

ഫ്രിഡ്ജ് ഇടയ്ക്കിടയ്ക്ക് തുറന്ന് അടയ്ക്കുന്നതും വൈദ്യുതി ഉപഭോഗം കൂട്ടും. കംപ്രസര്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കുന്നതുകൊണ്ടാണിത്.

ഭക്ഷണവസ്തുക്കള്‍ ചൂടാറിയതിനുശേഷം മാത്രം ഫ്രിഡ്ജിലേക്കു മാറ്റുക.

റിമോട്ട് ഉപയോഗിച്ച് ഓഫ് ചെയ്താല്‍ ടി.വി. ഓഫായി എന്ന് കരുതരുത്. ടി.വി.യുടെ സ്വിച്ച് ഓഫ് ചെയ്തില്ലെങ്കില്‍ 75 വാട്ട് ബള്‍ബ് തുടര്‍ച്ചയായി കത്തുന്നതിന്റെ ഫലമാണുണ്ടാവുക.എല്‍ ഈ ഡി ,എല്‍ സീ ഡീ ടീവികള്‍ നല്ല അളവില്‍ വൈദ്യുതി ലാഭിക്കും.

ബള്‍ബ്, ട്യൂബ് എന്നിവ മാറ്റി സി.എഫ്.എല്‍.അല്ലെങ്കില്‍ എല്‍ ഈഡി ബള്‍ബുകള്‍  ഉപയോഗിച്ചാല്‍ വൈദ്യുതി ഉപയോഗം കുറയ്ക്കാം. പ്രകാശവും കൂടുതലാണ്.

ഇലക്ട്രിക് ഓവന്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ കഴിയുന്നത്ര അതിന്റെ വിന്‍ഡോ തുറക്കാതിരിക്കാതിരിക്കുക. ഇല്ലെങ്കില്‍ ഓവന്‍ അധികനേരം പ്രവര്‍ത്തിപ്പിക്കേണ്ടതായി വരും. വൈദ്യുതി ഉപഭോഗവും കൂടും.

മാസത്തില്‍ ഒരിക്കലെങ്കിലും സീലിംഗ്,ടേബിള്‍ ഫാനുകലുടെ ലീഫുകള്‍ പൊടി തുടച്ചു വൃത്തിയാക്കുന്നതലൂടെ അവ കുറഞ്ഞ സ്പീഡില്‍ പ്രവര്‍ത്തിക്കുമ്പോഴും നല്ല കാറ്റ് ലഭിക്കും .എയര്‍ കണ്ടീഷണറുടെ എയര്‍ ഫില്‍റ്റര്‍ നല്ലതുപോലെ വൃത്തിയാക്കുക.

ഇലക്ട്രിക് ഹീറ്റര്‍ ഉപയോഗിച്ച് പാകംചെയ്ത് കഴിഞ്ഞാലും ഹീറ്റര്‍ കുറച്ച് ചൂട് നിലനിര്‍ത്തും. വെള്ളം, കാപ്പി, ചായ എന്നിവ ചൂടാക്കിയെടുക്കാന്‍ ഇത് ധാരാളം മതി.

ഇസ്തിരിയിടുമ്പോള്‍, കൂടിയ ചൂട് ആവശ്യമായ വസ്ത്രങ്ങള്‍ ആദ്യം ഇസ്തിരിയിടുക. തുടര്‍ന്ന് ഇസ്തിരിപ്പെട്ടി ഓഫ് ചെയ്ത് കുറഞ്ഞ ചൂട് ആവശ്യമുള്ള സിന്തറ്റിക് വസ്ത്രങ്ങള്‍ ഇസ്തിരിയിടാം.

No comments:

Post a Comment