Monday, April 2, 2012

വിലക്കുറവുമായി അകായ്‌ എല്‍ഇഡി വരുന്നു;

വിലക്കുറവുമായി   അകായ്‌ എല്‍ഇഡി വരുന്നു; 


ഇന്ത്യയില്‍ ഏതുല്‌പന്നത്തിനും വിപണിയില്‍ ഇടം ഉറപ്പിക്കാന്‍ പ്രധാന പ്രശ്‌നം ഉയര്‍ന്ന വിലയാണ്‌. എല്‍ഇഡി ടിവിയുടെ കാര്യത്തിലും മറ്റൊന്നല്ല കാര്യം. ആഗ്രഹം തോന്നി ഒരു എല്‍ഇഡി ടിവി വാങ്ങാമെന്നു കരുതുന്ന ഇടത്തരക്കാര്‍ക്ക്‌ ആഗ്രഹം പൂര്‍ത്തിയാക്കാതെ മടങ്ങേണ്ട സ്ഥിതിയുമുണ്ട്‌. അത്‌ ഇതാ മാറാന്‍ പോവുകയാണെന്ന്‌ പറയുന്നു, അകായ്‌. 19 ഇഞ്ചിന്റെ എല്‍ഇഡി ടിവി 11,000 രൂപയ്‌ക്കാണ്‌ അവര്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നത്‌. രാജ്യത്തെ ഏറ്റവും ചെറിയ എല്‍ഇഡി ടിവിയായിരിക്കും ഇത്‌. എന്നാലെന്താ എല്‍ഇഡി ആണല്ലോ എന്ന്‌ അകായ്‌. വലിപ്പക്കുറവു പോലെതന്നെ ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വില കുറഞ്ഞ എല്‍ഇഡി ടിവിയും ഇതായിരിക്കും.
ഭൂമിവിലയും കെട്ടിട നിര്‍മാണച്ചെലവും കൂടിവരുന്നതനുസരിച്ച്‌ നഗരങ്ങളിലെ പുതിയ വീടുകളുടെ മുറികള്‍ വലിപ്പം കുറഞ്ഞതായി മാറുന്നത്‌ എല്‍ഇഡി വിപണിക്കു ഗുണകരമാകുമെന്നാണു കണക്കുകൂട്ടല്‍. ഫ്രിഡ്‌ജോ മേശയോ ഒക്കെ വെയ്‌ക്കാന്‍ വേണ്ടത്ര സ്ഥലം വേണം സാധാരണ ടിവിയും സ്‌റ്റാന്‍ഡും കൂടി വെയ്‌ക്കാന്‍. എല്‍ഇഡി ആകുമ്പോള്‍ ആ കുഴപ്പമില്ല.
മൂന്നര കിലോ മാത്രമാണ്‌ പുതിയ എല്‍ഇഡിയുടെ ഭാരം. ഹൈ ഡൈനാമിക്‌ കോണ്‍ട്രാസ്‌റ്റ്‌ : 100000:1 ( 1366*768 റെസല്യൂഷന്‍സ്‌).

No comments:

Post a Comment