സിംഗിള്‍ ആറ്റം ട്രാന്‍സിസ്റ്റര്‍ വികസിപ്പിച്ചു
സിഡ്നി: ചരിത്രത്തിലെ നാഴികക്കല്ലായേക്കാവുന്ന സിംഗിള്‍-ആറ്റം ട്രാന്‍സിസ്ററുകള്‍
നിര്‍മ്മിച്ചതായി ഓസ്ട്രേലിയന്‍ ശാസ്ത്രജ്ഞര്‍ . സൂപ്പര്‍ ഫാസ്റ് കമ്പ}ട്ടറുകളുടെ പ്രവര്‍ത്തനത്തിന് വളരെ ഉപകാരപ്രദമായിരിക്കും ഈ സിംഗിള്‍-ആറ്റം ട്രാന്‍സിസ്ററുകള്‍.
ആറ്റോമിക് സ്കെയില്‍ ഇലക്രോഡിനും ഇലക്ട്രോസ്റാറ്റിക് കണ്‍ട്രോള്‍ കവാടത്തിനും നടുവില്‍ ഇന്‍ഡിവിജ|വല്‍ ഫോസ്ഫറസ് ആറ്റമാണ് സിംഗിള്‍-ആറ്റോമിക് ട്രാന്‍സിസ്ററുകള്‍ ആക്ടീവ് കോമ്പോണന്റായി ഉപയോഗിച്ചിരിക്കുന്നത്. സിംഗിള്‍ -ആറ്റോമിക് ട്രാന്‍സിസ്ററിന്റെ രൂപീകരണ വേളയില്‍ തങ്ങള്‍ക്ക് നിരവധി തവണ തടസങ്ങള്‍ ഉണ്‍ടായതായി ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി. ഓരോ തവണയും ആറ്റങ്ങള്‍ തമ്മില്‍ ക്രമീകരിക്കുന്ന അവസരങ്ങളില്‍ 10 നാനോ മീറ്ററോളം വ്യത്യാസം ഉണ്‍ടായതായി സംഘം വെളിപ്പെടുത്തി. ഒരു നാനോ മീറ്റര്‍ വ്യത്യാസം പോലും ട്രാന്‍സിസ്ററിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും.
എ.ആര്‍.സി സെന്റര്‍ ഫോര്‍ ക്വാണ്‍ടം കമ്പ}ട്ടേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ മിഷേല്‍ സിമ്മോണ്‍സിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ട്രാന്‍സിസ്റര്‍ കണ്‍ടുപിടുത്തത്തിനു ചുക്കാന്‍ പിടിച്ചത്. ഇത്ര കൃത്യതയോടെ ലോകത്താദ്യമായാണ് ഒരു സംഘം ശാസ്ത്രജ്ഞര്‍ സിംഗിള്‍ ആറ്റം ട്രാന്‍സിസ്ററുകള്‍ കണ്‍ടെത്തിയിരിക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
അതിവേഗതയും നിലനില്‍പ്പുമുള്ള സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ വികസിപ്പിക്കുന്നതിന് സിംഗിള്‍ ആറ്റം ട്രാന്‍സിസ്ററുകള്‍ അത്യാവശ്യമാണെന്ന് ശാസ്ത്രസംഘം പറഞ്ഞു.
സ്കാനിംഗ് ടണലിംഗ് മൈക്രോസ്കോപ്പ് ഉപയോഗിച്ചാണ് സംഘം സ്വതന്ത്ര ആറ്റങ്ങളെ നിരീക്ഷിച്ച് ആറ്റോമിക് സ്കെയില്‍ ഇലക്ട്രോഡിനും ഇലക്ട്രോസ്റാറ്റിക് കണ്‍ട്രോള്‍ കവാടത്തിനും നടുവില്‍ ഉറപ്പിച്ചത്. അള്‍ട്രാ ഹൈ വാക്വം ചേംബറിനുള്ളിലാണ് ഇവര്‍ ഇതിനെ ഉറപ്പിച്ചത്. ലിത്തോഗ്രാഫിക്ക് പ്രകൃയയിലൂടെ ഫോസ്ഫറസ് ആറ്റങ്ങളെ ഫന്‍ക്ഷണല്‍ ഉപകരണങ്ങളായി ക്രമീകരിക്കാനായി. തുടര്‍ന്ന് അവയെ ഹൈഡ്രജന്‍ നോണ്‍-റിയാക്ടീവ് ലെയറുകളാല്‍ മൂടി. തുടര്‍ന്ന് ഹൈഡ്രജന്‍ ആറ്റങ്ങളെ ഒന്നൊന്നായി മാറ്റിയ ശേഷം ട്രാന്‍സിസ്റര്‍ സിലിക്കണ്‍ പാളിയാല്‍ മൂടി. ട്രാന്‍സിസ്റര്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഇത് ആദ്യമായി ടെസ്റ് ചെയ്ത ഡോ.മാര്‍ട്ടിന്‍ ഫഷേല്‍ അറിയിച്ചത്.
No comments:
Post a Comment