ആകാശ് ടാബ്ലെറ്റ് 2012 ലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് കുംഭകോണം
ഈ ലിങ്കുകള്‍ ഒന്ന് വായിക്കൂ....
http://forum.coolpctips.com/top-stories/datawind-was-kicked-out-of-aakash-project-will-aakash-be-more-late/
http://www.coolpctips.com/2012/01/aakash-tablet-pc-poor-service-disappointing-performance-aakash-fail/#comment-17197
ആയതിനാല്‍ ദയവായി ആരും ഈ ആകാശ് ടാബ് തട്ടിപ്പില്‍ പെടാതെ സൂക്ഷിക്കുക.
ഇന്ത്യാ ഗവണ്മെന്റിനു വേണ്ടി വിദ്യാര്‍ഥികള്‍ ക്കായി പഞ്ജാബിലെ അമൃത്സര്‍ ആസ്ഥാനമായ ഡാറ്റാവിന്‍ഡ് എന്നാ കമ്പനി 1500 രൂപ മുതല്‍ 2299 രൂപ വരെ വിലവരുന്ന ആകാശ് ടാബ് പുറത്തിറക്കുന്നതായ വാര്‍ത്ത വളരെ ആഹ്ലാദത്തോടെയും അതിലേറെ അവിശ്വസീനതയോടെയുമാണ് ഇന്ത്യയിലെ ടെക്നോളജി സമൂഹം സ്വീകരിച്ചത്.കേന്ദ്ര മന്ത്രി കബില്‍ സിബില്‍ വര്‍ണ്ണാഭമായ ചടങ്ങില്‍ ഇത് പുറത്തിറക്കുകയും ചെയ്തു.ഓണ്‍ ലൈന്‍ ബുക്കിംഗ് ആരംഭിച്ച് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ബുക്കിംഗ് ഇരുപതു ലക്ഷം കടന്നതായി പത്രക്കുറിപ്പുകള്‍ ഡാറ്റാവിന്‍ഡ് പുറത്തിറക്കുകയും അഭൂത പൂര്‍ണ്ണമായ ഈ ബുക്കിംഗ് മൂലം കൊച്ചിഉള്‍പ്പടെ മൂന്ന് സ്ഥലങ്ങളില്‍ തങ്ങളുടെ പ്രൊഡക്ഷന്‍ ഫാക്ടറികള്‍ ആരംഭിക്കുകയാനെന്നും പത്ര സമ്മേളനങ്ങള്‍ നടത്തി മാലോകരെ അറിയിക്കുകയും ചെയ്തു.
എന്നാല്‍ ഈ മുന്നോരുക്കങ്ങളെല്ലാം നടത്തി ബുദ്ധി പൂര്‍വ്വമായ ഒരു തട്ടിപ്പിന് തുടക്കമിടുകയായിരുന്നു ഡാറ്റവിന്‍ഡ് കമ്പനി എന്ന് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വിവരങ്ങള്‍ വെളിവാക്കുന്നത്.ഇതിനു വിശ്വാസ്യതയേകാന്‍ കേന്ദ്ര മന്ത്രി കബില്‍ സിബിലിനെ കൂട്ടുപിടിക്കുകയും ചെയ്തു. ആകാശ് ബുക്ക് ചെയ്ത ആര്‍ക്കും തന്നെ ഗുണമേന്മയുള്ള ഒരു സാധനവും ഇതുവരെ കിട്ടിയിട്ടില്ല .കിട്ടിയവര്‍ക്കാകട്ടെ വളരെ മോശം ചൈനീസ് കളിപ്പാട്ടം പോലെ എന്തോ ഒന്നാണ് ലഭിച്ചിരിക്കുന്നത്.
ഓണ്‍ ലൈനായി ബുക്ക് ചെയ്തവര്‍ക്ക് കമ്പനി അയക്കുന്ന മെയിലില്‍ പറയുന്നത് അഭൂത പൂര്‍വ്വമായ ബുക്കിംഗ് കാരണം താങ്കള്‍ക്ക് ടാബ് ലെറ്റ് ലഭിക്കാന്‍ താമസിക്കും എന്നാല്‍ മുന്‍കൂറായി 2999 രൂപ അയച്ചു തന്നാല്‍ ഒട്ടും കാലതാമസമില്ലാതെ കൊറിയര്‍ ചാര്‍ജ് ഫ്രീ ആയി ഏഴ് ദിവസത്തിനുള്ളില്‍ ലഭിക്കുന്നതാണ് എന്ന വിവരമാണ് .ടാബ് എത്രയും വേഗത്തില്‍ ലഭിക്കാന്‍ പണം അയക്കുന്നവര്‍ക്ക് പിന്നീട് ഈ കമ്പനിയില്‍ നിന്ന് യാതൊരു വിധ മറുപടിയോ സാധനമോ ലഭിക്കില്ല.ഇങ്ങനെ പണം നഷ്ടപ്പെട്ട പതിനായിരക്കണക്കിനു പേര്‍ എവിടെ പരാതിപ്പെടണം എന്ന് പോലുമറിയാതെ കുഴങ്ങുകയാണ്.ആയിരക്കണക്കിന് മലയാളികളും ഈ വഞ്ചനയില്‍ പെട്ടുപോയിട്ടുണ്ട് .
ഇങ്ങനെ ഒരു വാര്‍ത്ത കേട്ടയുടന്‍ അത് സത്യമായിരിക്കില്ല പൊതുജനങ്ങള്‍ കുറഞ്ഞ വിലയില്‍ ടാബ് ലെറ്റ് കരസ്തമാക്കുന്നതില്‍ അസൂയ പൂണ്ട കുത്തക കമ്പനികള്‍ ഇറക്കിയ വ്യാജ വാര്‍ത്ത ആയിരിക്കുമെന്ന് കരുതി ഒരു പരീക്ഷണത്തിനായി 2012 മാര്‍ച്ച് 27ന് ഇലക്ട്രോണിക്സ് കേരളം മാസികയും മുന്‍കൂര്‍ പണമടച്ചു ഒരു ടാബ് ബുക്ക് ചെയ്തു .ഇന്നേ തീയതി വരെ ടാബ് ലെറ്റ് ലഭിക്കുകയോ,അയച്ച മെയിലുകള്‍ക്ക് മറുപടി അയക്കുകയോ,ഫോണ്‍ വിളിച്ചാല്‍ എടുക്കുകയോ ചെയ്തിട്ടില്ല.പണം പോയത് തന്നെ മിച്ചം .വെറും മൂവായിരം രൂപയ്ക്ക് വേണ്ടി കേസ് കൊടുത്താല്‍ പിന്നെ പതിനായിരങ്ങള്‍ കൂടി പോയി കിട്ടുമെന്നതിനാല്‍ കഴിയുന്നത്ര ഓണ്‍ ലൈന്‍ ഫോറങ്ങളില്‍ ഈ വാര്‍ത്ത കൊടുക്കുക എന്നതില്‍ ഒതുങ്ങി ഞങ്ങളുടെ പ്രതികരണം.ദിവസവുംലക്ഷ ക്കണക്കിന് രൂപയാണ് ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ നിന്നായി ഡാറ്റാവിന്‍ഡ് അമൃത്സര്‍ ശാഖയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതു.എന്നാല്‍ പണം മേടിച്ചു പെട്ടിയിലിടുന്നതല്ലാതെ എല്ലാവര്‍ക്കും കംബ്യൂട്ടര്‍ അയക്കാനുള്ള ആളോ അര്‍ത്ഥമോ ഈ കംബനിക്കില്ല എന്നാണു ഞങ്ങള്‍ നടത്തിയ അന്യോഷണത്തില്‍ നിന്ന് മനസ്സിലായത്..ആകാശ് ടാബിന്റെ ലോഞ്ചിംഗ് വാര്‍ത്ത ആഖോഷമാക്കിയ മാധ്യമങ്ങള്‍ മുക്കിയ ഈ വാര്‍ത്ത ആദ്യമായി ഇലക്ട്രോണിക്സ് കേരളം ഓണ്‍ ലൈന്‍ പുറത്തു വിടുകയാണ് .കൂടുതല്‍ പേര്‍ ഇനി ഈ തട്ടിപ്പില്‍ പെടാതിരിക്കാനായി ഫേസ്ബുക്കിലും അതുപോലുള്ള എല്ലാ മീഡിയയിലും ഈവാര്‍ത്ത ഷെയര്‍ ചെയ്യുക..ഇനിയും സംശയങ്ങള്‍ ഉള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്തു വായിക്കൂ.അല്ലെങ്കില്‍ ഗൂഗിളില്‍ ആകാശ് സ്കാം,ആകാശ് ചീറ്റിംഗ്,എന്നെല്ലാം ഒന്ന് സേര്‍ച്ച് ചെയ്തു നോക്കൂ...ഈ ലിങ്കുകള്‍ ഒന്ന് വായിക്കൂ....
http://forum.coolpctips.com/top-stories/datawind-was-kicked-out-of-aakash-project-will-aakash-be-more-late/
http://www.coolpctips.com/2012/01/aakash-tablet-pc-poor-service-disappointing-performance-aakash-fail/#comment-17197
ആയതിനാല്‍ ദയവായി ആരും ഈ ആകാശ് ടാബ് തട്ടിപ്പില്‍ പെടാതെ സൂക്ഷിക്കുക.
But i have seen this TAB, with those who came for Census at Ettumanoor, Kottayam
ReplyDeleteഅത് വെറും തല്ലിപ്പൊളി ചൈനീസ് കളിപ്പാട്ടം ആണ് ടാബ് കംബ്യൂട്ടര്‍ എന്ന പേരിനു അര്‍ഹത ഇല്ല ....മുകളില്‍ കൊടുത്തിട്ടുള്ള ലിങ്കുകള്‍ സന്ദര്‍ശിക്കുക ...തട്ടിപ്പില്‍ വീഴാതിരിക്കുക..
ReplyDeleteഈ സൈറ്റ്
ReplyDeleteസന്ദര്‍ശിക്കണം
I booked akash 2 , two years before, and I had also send the money, but there was no news regarding it till December 2013.
ReplyDeleteIn december , I was informed by the DATAWIND Company and Send me the tablet Ubislate 7cz (3G smart phone with OS 4.2 Jelly bean) instead of akash 2 for the money I had sent before, and I got the tablet at the end of december .
FOR PEOPLE WHO ARE GOING TO BUY IT:
IT'S WORKING PERFECTLY FINE > AND IT IS THE BEST LOW COST TABLET U CAN FIND ON THE INTERNET>>>>>>>>
DATAWIND IS REALLY GREAT >>>>>>>>