കടകള്‍ക്കായി ഒരു സോളാര്‍ ഫാന്‍
കടകള്‍ക്കായി ഒരു സോളാര്‍ ഫാന്‍
ഷോപ്പുകളിലെ വൈദ്യുതി നിരക്ക് വളരെ കൂടുതലാണല്ലോ ഒന്‍പതു മണിക്ക് കട തുറക്കുന്നത് മുതല്‍ രാത്രി പത്തിനു കട അടയ്ക്കുന്നത് വരെയുള്ള പതിമൂന്നു മണിക്കൂര്‍ ഒരു സീലിംഗ് ഫാന്‍ കറങ്ങിയാല്‍ ഏകദേശം ഒരു യൂനിറ്റ് കരണ്ടാകും അതിനു പകരമായി ഇവിടെ കൊടുത്തിരിക്കുന്ന സോളാര്‍ ഫാന്‍ ഫിറ്റ് ചെയ്താല്‍ കരണ്ട് ചാര്‍ജും കുറയും പകല്‍ കരണ്ട് പോയാല്‍ വെന്ത് ഉരുകുകയുമില്ല.ഒരാള്‍ക്ക് കാറ്റ് കൊള്ളാന്‍ ഇത് ധാരാളം മതി .ചിലവ് കുറയ്ക്കാന്‍ രണ്ട് 4 AH 6 VOLT ബാറ്ററികള്‍ ഉപയോഗിക്കാം

15 വാട്ട് സോളാര്‍ പാനല്‍ ,12 വോള്‍ട്ട് ഫാന്‍,ചാര്‍ജ് കണ്ട്രോളര്‍,7AH 12 volt ബാറ്ററി ...
കാറില്‍ വയ്ക്കുന്ന തരം ഡിസി ഫാന്‍ ഓട്ടോമൊബൈല്‍ കടകളില്‍ ലഭിക്കും.സോളാര്‍ പാനലില്‍ നിന്നും ചാര്‍ജ് കണ്ട്രോളറിലെക്കും,ബാറ്ററിയിലെക്കും ഹെവി ഡ്യൂട്ടി ഡിസി വയറുകള്‍ ഉപയോഗിക്കുക.ലോസ് ഒഴിവാക്കാനാണിത്.ഈ ഫാന്‍ 600 മില്ലി ആമ്പിയര്‍ കരണ്ട് എടുക്കും പകല്‍ സമയം സോളാര്‍ പാനലില്‍ നിന്നും ശേഷം കട അടയ്ക്കുന്നത് വരെ ബാറ്ററിയില്‍ നിന്നും ഫാന്‍ പ്രവര്‍ത്തിക്കും.ചാര്‍ജ് കണ്ട്രോളര്‍ ഇല്ലെങ്കില്‍ ബാറ്ററിയും പാനലും അധികം ഈട് നില്‍ക്കില്ല .ബാറ്ററിയില്‍ നിന്നും റിട്ടേണ്‍ കറന്റ് കയറി പാനല്‍ ചീത്തയാകും,കൂടാതെ ഓവര്‍ ചാര്‍ജ് കയറി ബാറ്ററി വേഗത്തില്‍ നശിച്ചുപോകും .ലളിതമായ ചാര്‍ജ് കണ്ട്രോളര്‍ സര്‍ക്യൂട്ട് ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ്,
Comments
Post a Comment