Thursday, April 4, 2013

ഇനി കൊതുകിനേ പിടിക്കാം

                ഇനി കൊതുകിനേ പിടിക്കാം 
 ആവശ്യമുള്ള സാധനങ്ങള്‍ .രണ്ടുലിറ്റര്‍ പെറ്റ് ബോട്ടില്‍ ,അമ്പതു ഗ്രാം പഞ്ചസാര,ഒരു ടേബിള്‍ സ്പൂണ്‍ യീസ്റ്റ്,മൂന്ന് ഗ്ലാസ്‌ വെള്ളം.ആദ്യമായി ഒരു പാത്രത്തില്‍ പഞ്ചസാര ഇട്ടു അടുപ്പില്‍ വച്ച് ബ്രൌണ്‍ നിറമാകുന്നതുവരെ വറക്കുക ,അതിലേക്കു ഒരുഗ്ലാസ് വെള്ളം ഒഴിച്ച് പഞ്ചസാര മുഴുവന്‍ അലിയുന്നത് വരെ ഇളക്കുക,അടുപ്പില്‍ നിന്നും വാങ്ങുക,ലായനിയിലെക്ക് രണ്ടു ഗ്ലാസ് വെള്ളം കൂടി ഒഴിച്ച് തണുപ്പിക്കുക, ശരിക്കും തണുത്തതിന് ശേഷം ഒരു സ്പൂണ്‍ യീസ്റ്റ് ലായനിയില്‍ ചേര്‍ക്കുക "ഇളക്കണ്ട" പഞ്ചസാര ലായനിയുമായി ക്രമേണ യീസ്റ്റ് പ്രവര്‍ത്തിച്ചു കാര്‍ബണ്‍ഡൈ ഓക്സൈഡ് പുറത്തുവരാന്‍ വേണ്ടിയാണ് ഇളക്കേണ്ട എന്ന് പറഞ്ഞത്.,ചിത്രത്തിലെ പോലെ കുപ്പി കട്ട് ചെയ്യുക,കട്ട് ചെയ്ത ഭാഗം തലകീഴായി കുപ്പിക്കുള്ളിലേക്ക് ടൈറ്റായി ഇറക്കുക.വശങ്ങള്‍ ലീക്ക് വരാത്ത വിധം സെല്ലോ ടേപ്പ്‌ ഒട്ടിക്കുക ,              (ചിത്രത്തില്‍ കറുത്തനിരത്തില്‍ കാണാം )ലായനി കുപ്പിയിലേക്ക് ഒഴിക്കുക .കുപ്പി കുട്ടികള്‍ കൈകാര്യം ചെയ്യാനാകാത്ത വിധത്തില്‍ വീടിന്റെ ഇരുണ്ട മൂലകളില്‍   വയ്ക്കുക,ഈ ലായനി മണിക്കൂറുകള്‍ക്കകം കാര്‍ബണ്‍ ഡയോക്സൈഡ് പുറപ്പെടുവിക്കാനാരംഭിക്കും ,കാര്‍ബണ്‍ഡൈ ഓക്സൈഡ്‌ ഗന്ധം മനുഷ്യ സാമീപ്യമെന്നു ധരിക്കുന്ന കൊതുകുകള്‍ ഇടുങ്ങിയ കുപ്പിക്കഴുത്തിലൂടെ അകത്തേക്ക് കടന്നു ട്രാപ്പില്‍ പെട്ട് നശിക്കും,കഴിയുമെങ്കില്‍ ആഴ്ചയില്‍ ഒരിക്കല്‍ ഒരു മണിക്കൂര്‍  ഈ കുപ്പി വെയിലത്ത്‌ വച്ച് കാര്യക്ഷമത കൂട്ടാം. ഓരോ രണ്ടാഴ്ച കൂടുമ്പോഴും ലായനി മാറ്റുന്നത് ഫലപ്രദമെന്നു കാണുന്നു.ഇതുപോലുള്ള കുപ്പികള്‍ പലതുണ്ടാക്കി പരിസരങ്ങളില്‍ വയ്ക്കുക കൊതുകിനെ പാടേ തുരത്താം..ഈ ലായനിക്ക് പകരം ഒരു ദിവസം കാലില്‍ ഇട്ടു ഊരിയ സോക്സ് ഉപയോഗിച്ചും പരീക്ഷിക്കാം  അപ്പോള്‍ സോക്സ് ദിവസേന മാറ്റണം.കൊതുകിനെ കൊല്ലാന്‍  ട്രാപ് വെയിലത്ത് വയ്ക്കണം

1 comment:

  1. ക്ഷമിക്കണം..കൃത്യമായി മനസ്സിലായില്ല.. ഘട്ടം ഘട്ടമായി ചെയ്യേണ്ട കാര്യങ്ങൾ ചിത്രങ്ങളിലൂടെ വ്യക്തമാക്കിയിരുന്നെങ്കിൽ സഹായകരമായേനെ..

    ReplyDelete