വേണമെങ്കില്‍ പച്ചക്കറി വെള്ളത്തിലും...
പാമ്പാടി: പച്ചക്കറി കൃഷിക്ക് ഇനി മണ്ണും രാസവളവും കീടനാശിനിയും വേണ്ട; വെള്ളവും അല്‍പം സാങ്കേതികവിദ്യയുമുണ്ടെങ്കി ല്‍ വീടിനുള്ളില്‍പോലും പച്ചക്കറികൃഷി ചെയ്യാമെന്നു തെളിയിച്ചിരിക്കുകയാണ് പാമ്പാടി കുറിയന്നൂര്‍ സാജന്‍ എന്ന കംപ്യൂട്ടര്‍ എന്‍ജിനീയര്‍.
പാശ്‌ചാത്യരാജ്യങ്ങളില്‍ വന്‍തോതില്‍ കൃഷി ചെയ്യുന്ന ഹൈഡ്രോപോണിക്

കള്‍ട്ടിവേഷന്‍ സ്വന്തം വീടിനോടു ചേര്‍ന്നു പരീക്ഷിച്ചു നോക്കിയ സാജന്‍ ഒടുവില്‍ തക്കാളിയും മുളകും പറിച്ചെടുത്തു. കൂടുതല്‍ കൃഷി ചെയ്യാനായി പിന്നീട് പോളിഹൗസ് ഉണ്ടാക്കി. ഇതില്‍ ആറ് ഇഞ്ച് വ്യാസവും പത്തടി നീളവുമുള്ള പി.വി.സി. പൈപ്പ് മൂന്നടി പൊക്കത്തില്‍ സ്‌ഥാപിച്ചു.
പൈപ്പില്‍ ഒന്നരയടി അകലത്തില്‍ മൂന്നര ഇഞ്ചു വ്യാസമുള്ള ദ്വാരങ്ങള്‍ ഇട്ടു. ദ്വാരത്തില്‍ തുളകള്‍ ഇട്ട പ്ലാസ്‌റ്റിക് കപ്പുകള്‍ ഇറക്കി ഇതില്‍ മാര്‍ബിള്‍ ചിപ്പ്‌സുകള്‍ നിറച്ച് പച്ചക്കറിത്തൈകള്‍ നട്ടു. പൈപ്പിനുചുറ്റും വെളിച്ചം കടക്കാതെ കവര്‍ ചെയ്‌തു. പൈപ്പിനു സമീപം 40 ലിറ്റര്‍ വെള്ളം കൊള്ളുന്ന ഫിഷ്‌ടാങ്കില്‍ സ്‌ഥാപിച്ച ചെറിയ മോട്ടോറിന്റെ സഹായത്താല്‍ രണ്ടു പൈപ്പുകളിലൂടെയും വെള്ളം സുഗമമായി കയറ്റിയിറക്കുകയാണ് ഈ കൃഷിരീതി.
ബജിമുളക്, തക്കാളി, കുക്കുമ്പര്‍, കോളിഫ്‌ളവര്‍, സ്‌ട്രോബറി, കാപ്‌സിക്കം തുടങ്ങിയവയാണ് സാജന്‍ കൃഷി ചെയ്‌തത്. ഇതില്‍ ബജിമുളകും കാപ്‌സിക്കവും പൂവിട്ടുകഴിഞ്ഞു. മണ്ണില്‍ നട്ടെടുക്കുന്ന തൈകള്‍ വെള്ളത്തിലിട്ടു മണ്ണു നിശേഷം കഴുകിക്കഴിഞ്ഞതിനുശേഷമാണു മാര്‍ബിള്‍ ചിപ്‌സ് നിറച്ച കപ്പില്‍ നടുന്നത്. മണ്ണിന്റെ അംശമുണ്ടെങ്കില്‍ വേര് ചീഞ്ഞു പോകുമെന്ന് സാജന്‍ പറഞ്ഞു. വളരുന്ന ചെടിയില്‍ ആകെ ശല്യമാകുന്നത് ഒച്ചുകള്‍ മാത്രമാണ്.
ഇവയെ പെറുക്കി നശിപ്പിക്കുകയേ വേണ്ടൂ. വെള്ളം ശേഖരിച്ചുവച്ചിരിക്കുന്ന ജാറില്‍ എന്‍.പി.കെ. വളം ലായനി ഒഴിച്ചുകൊടുക്കും. ഈ ഹൈടെക് കൃഷിക്ക് ആവശ്യമായ വളം ഇന്ത്യയില്‍ ലഭ്യമല്ലാത്തതാണു തടസമെന്നും സാജന്‍ പറയുന്നു. ഇന്റര്‍നെറ്റില്‍നിന്നും കൃഷിരീതി മനസിലാക്കിയ സാജന്‍ സ്വയം നിര്‍മിച്ച ഉപകരണങ്ങള്‍കൊണ്ടാണു കൃഷി തുടങ്ങിയത്. പാമ്പാടി കൃഷി ഓഫീസര്‍ കോര തോമസിന്റെ സാങ്കേതിക സഹായമാണ് കൃഷി വിജയിക്കാന്‍ കാരണമെന്നും സാജന്‍ പറഞ്ഞു.
ആഴ്‌ചയില്‍ ഒരു തവണയെങ്കിലും വെള്ളം മാറി ചൂട് ക്രമീകരിക്കേണ്ടതുണ്ട്. വീടിനുള്ളില്‍ ഈ കൃഷിരീതി അവലംബിക്കാമെന്നാണ് വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നത്. ആദ്യ മുതല്‍ മുടക്കു മാത്രമേ കൂടുതലാവുകയുള്ളൂ. പിന്നീട് തൈകള്‍ വാങ്ങുന്ന ചെലവ് മാത്രം മതിയാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക് സാജനെ വിളിക്കുക ഫോണ്‍ നബര്‍- 9447050518

No comments:
Post a Comment