Wednesday, September 19, 2012

അനെര്‍ട്ടിന്റെ സോളാര്‍പാനല്‍ വില യുക്തിസഹമല്ല

        അനെര്‍ട്ടിന്റെ സോളാര്‍പാനല്‍ വില                                   യുക്തിസഹമല്ല

ഈ സെപ്തംബര്‍ഒന്നിന്    അനെര്‍ട്ടിന്റെ വെബ്സൈറ്റില്‍ ഒരു വാര്‍ത്ത കണ്ടു.ഗവണ്മെന്റ്‌ സബ്സിഡിയോടെ 1KW ഗാര്‍ഹിക സോളാര്‍ പാനല്‍ സിസ്റ്റം നല്‍കുവാന്‍ പോകുന്നു എന്ന്.അതിനുള്ള ആപ്ലിക്കേഷന്റെ ഫോര്‍മാറ്റ് അതില്‍ കൊടുത്തിട്ടുണ്ട്. രണ്ടര ലക്ഷം രൂപ മൊത്തം ചെലവ് വരുന്ന ഈ സിസ്റ്റം ഗവണ്മെന്റ്‌  സബ്സിഡിയായ ഒന്നേകാല്‍ ലക്ഷം രൂപ കിഴിച്ചു ബാക്കി ഒന്നേകാല്‍ ലക്ഷം മുടക്കാന്‍ തയ്യാറുള്ള ആദ്യം അപേക്ഷിക്കുന്ന ആയിരം പേര്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ നല്‍കും എന്നതായിരുന്നു വാര്‍ത്ത.
                                                 ഞാന്‍ എന്‍റെ വീടിന്റെ ടെറസില്‍ 2KW ന്റെ സോളാര്‍ പാനല്‍ സിസ്റ്റം സ്ഥാപിച്ചിട്ട് രണ്ടു കൊല്ലമായി. ഇതുപയോഗിച്ചു ലൈറ്റ്,ഫാന്‍,ഫ്രിഡ്ജ്,പമ്പ്,മിക്സി,ഇന്‍ഡക്ഷന്‍ കുക്കര്‍,വാഷിംഗ് മെഷിന്‍, തുടങ്ങിയ ഗാര്‍ഹിക ഉപകരണങ്ങള്‍ നല്ല സൂര്യ പ്രകാശമുള്ള ദിവസങ്ങളില്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട് .എനിക്ക് സബ്സിഡി ഒന്നും ഉണ്ടായിരുന്നില്ല.മാത്രമല്ല രണ്ടുകൊല്ലം മുന്‍പ് സോളാര്‍ പാനലിനു ഇപ്പോഴത്തേതിലും വളരെ വില കൂടുതലുമായിരുന്നു.അന്ന് 2KW സിസ്റ്റത്തിന് എനിക്ക് മൊത്തം ചിലവായത് 3 ലക്ഷം രൂപയാണ്.ഇന്നത്തെ വില നിലവാര പ്രകാരം 1KW സോളാര്‍ സിസ്റ്റം സ്ഥാപിക്കുന്നതിന് കൂടിവന്നാല്‍ ഒന്നര ലക്ഷം രൂപ മതിയാകും.അതില്‍ അനെര്‍ട്ട്‌പറയും പ്രകാരമുള്ള ഒന്നേകാല്‍ലക്ഷം രൂപ സബ്സിഡി ലഭിക്കുകയാണെങ്കില്‍ ഉപഭോക്താവിന് വെറും 250000 രൂപ മാത്രമേ ചിലവാക്കേണ്ടി വരികയുള്ളൂ .നല്ല സൂര്യപ്രകാശമുള്ള ദിവസങ്ങളില്‍ ഈ സിസ്റ്റത്തില്‍ നിന്ന് 4 യൂണിറ്റ് വൈദ്യുതി ലഭിച്ചേക്കാം.ഇതുമൂലം കുറഞ്ഞ കാലയളവില്‍ത്തന്നെ ഗുണഭോക്താവിനു മുടക്കുമുതല്‍ മുതലാകും.തന്മൂലം ധാരാളം പേര്‍ ഈ സോളാര്‍ സിസ്റ്റം സ്ഥാപിക്കാന്‍ മുന്നോട്ട് വരികയും ചെയ്യും.എന്നാല്‍ അനെര്‍ട്ടിന്റെ സോളാര്‍ പാനല്‍ സിസ്റ്റത്തിന് രണ്ടര ലക്ഷം രൂപ അവര്‍ എങ്ങിനെ വില നിര്‍ണ്ണയിച്ചു എന്ന് മനസ്സിലാകുന്നില്ല.എന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഞാന്‍ ഉണ്ടാക്കിയ എസ്റ്റിമേറ്റ് താഴെ കൊടുക്കുന്നു.പരമാവധി ഒന്നരലക്ഷം ചെലവ് വരുന്ന പദ്ധതിക്ക് രണ്ടരലക്ഷം രൂപ ചെലവ് കാണിച്ചു സര്‍ക്കാരിന് കോടികള്‍ നഷ്ടം വരുത്താനുള്ള ഈ സംരംഭം ആര്‍ക്കാണ് ഗുണം ചെയ്യുക?????????
100 wats 12 volt solar panel 10 nos.......................65000.rupees
charge controler  40 amps 24 volts........................06000 rupees
Invrtor 1.5 KV 24 DC to 220 volt AC...................12000 rupees
Battery     150 AH  2 nos.........................................27000 rupees
Structre+installation...............................................10000 rupees
Wiring (including materal+labour).......................10000 rupees
vat..............................................................................03250 rupees
Transportation.........................................................03000 rupees

Totel.........................................................................136250 Rupees
വിലക്കയറ്റം  കണക്കിലടുത്താല്‍..........................150000 രൂപ
K ശ്രീധരന്‍ നമ്പൂതിരി കടവന്ത്ര

4 comments:

  1. അത് മാത്രമല്ല പാനല്‍ ഗുണ നിലവാരം ഇല്ലാത്തതു ആണ് കൊടുക്കുന്നത്

    ReplyDelete
  2. സോളാർ പാനൽ ഗുണകരം ആണ് എന്നാണ് എന്റെ അറിവ് അനർട് കൊടുത്ത സോളാർ വൈദ്യുതി നിലയത്തിലെ സോളർപാനൽ 1000watts ആണ് ബാറ്ററി 150ah×4 എണ്ണംഉണ്ട് 600ah battery ചാർജ് ആവാൻ 1000watts solar panel മതിയാവില്ല അങ്ങനെആയാൽ 4 യൂണിറ്റ് സോളാർ പാനലിൽ നിനനുംകിട്ടുന്ന കണക്കില്ല 600ah എന്നാൽ 6യൂണിറ്റ് എന്നാണ് കണക്കാകകുനനത് ഇനി നിങൾകക് തന്നെ ആലോചിച്ചാൽ
    മനസിലാകകാം 4 യൂണിറ്റ് കൊണ്ട് എവിടെയാ 6യൂണിറ്റ് ബാറ്ററി ചാർജ് കേറുന്നത് ടെക്നികകൽ കണക്കിലെ പിഴവു തന്നെ കാണുന്നത്
    പ്രിയപെട്ട കൂട്ടു കാരെ ഇതു വൻ കബനികളുടെ കച്ചവടം മാത്രം
    ഞാൻ
    സോളാർ ടെക്നികകൽ ഡിസൈനർ ആണ്
    നിങ്ങളുടെ സോളാർ പവർ നിലയത്തിലെ കാര്യവുമായി
    സംശയമുണ്ടോ? എന്റെ പേര് മനു വാട്സാപ് നംബർ 8111955778

    ReplyDelete
  3. info@nightpowersystem.com
    manunightpower@gmail.com

    ReplyDelete
  4. info@nightpowersystem.com
    manunightpower@gmail.com

    ReplyDelete