പറ്റിക്കല്‍സ് മേഡ് ഇന്‍ ജപ്പാന്‍

    പറ്റിക്കല്‍സ്  മേഡ് ഇന്‍ ജപ്പാന്‍


 ഈ അടുത്തിടെ എന്‍റെ ഒരു സുഹൃത്ത് ദുബായിലുള്ള ഒരു ഷോപ്പില്‍ നിന്നും നിക്കായി ബ്രാന്‍ഡില്‍ഉള്ള ഒരു മൈക്രോവേവ്ഓവന്‍ വാങ്ങി. കിച്ചണില്‍ ഈ മൈക്രോവേവ് കണ്ട എന്നോട് അവന്‍ പറഞ്ഞു ഇത് ഒറിജിനല്‍ ജപ്പാന്‍ മേക്കാ..അത് കൊണ്ടാണ് അത്ര കേട്ടിട്ടില്ലാത്ത പേരുള്ള കമ്പനി ആയിട്ടും ഇത് തന്നെ വാങ്ങിയത്.
    "പേരുകേട്ട ജപ്പാനീസ് ഇലക്ട്രോണിക്സ് കമ്പനികള്‍ പോലും ചൈനയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുമ്പോള്‍  കേട്ടിട്ടില്ലാത്ത ഈ കമ്പനി ജപ്പാനില്‍ നിര്‍മ്മിച്ച  പ്രൊഡക്ററ് വില്‍ക്കുന്നോ..ഒരിക്കലും സാധ്യതയില്ല." ഞാന്‍ പറഞ്ഞു.
      അവന്‍ അമ്പേലും, വില്ലേലും അടുക്കുന്നില്ല .ഇത് ഒറിജിനല്‍ ജപ്പാന്‍ മേഡാ...കടക്കാരന്‍ പറഞ്ഞല്ലോ..കൂടാതെ ലേബലില്‍ എഴുതിയിട്ടുമുണ്ട്.എന്നെ ഓവന്‍ തിരിച്ചു വച്ച് ലേബല്‍ കാണിച്ച് തന്നു.."Nikai Japan Ltd, Kobe, Japan"ഇത് വരെ ശരിയാണ്. പക്ഷെ അതിനു ശേഷം അറബിയില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു."صنع من الصين"  അര്‍ഥം ചൈനയില്‍ ഉണ്ടാക്കിയത്.ഇത് ഞാനവനെ പറഞ്ഞു മനസ്സിലാക്കി കൊടുത്തു. "ഒറിജിനല്‍ ജപ്പാന്‍" ആയതു കൊണ്ട് ബ്രാന്‍ഡഡ് ഒവനിലും വിലകൊടുത്തു  ചൈനീസ് ചാത്തന്‍ കമ്പനിയുടെ സാധനം വാങ്ങി പൈസ പോയ അവന്‍ തലയില്‍ കൈവച്ചു ആരുടെയൊക്കെയോ തന്തയ്ക്കും തള്ളയ്ക്കും വിളിച്ചു.
     എന്തുകൊണ്ട് കമ്പനിക്കാര്‍ ഇങ്ങനെ ചെയ്യുന്നു.അറബ് നാടുകളില്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന 90% പേര്‍ക്കും അറബി വായിക്കാനറിയില്ല എന്നത് മുതലെടുക്കുകയാണ് ഇവര്‍.ഇത്തരം തട്ടിപ്പുകള്‍ ചെയ്യുന്നത് ഭൂരിഭാഗവും മലയാളികള്‍ തന്നെയാണെന്നതാണ് കൌതുകകരം.നിയമങ്ങള്‍ കര്‍ശനമായ ഗള്‍ഫ് നാടുകളില്‍ ആരെങ്കിലും പരാതിപ്പെട്ടാല്‍ ..പരാതി ശരിയെന്നു തെളിഞ്ഞാല്‍ വിറ്റവന്‍ അകത്താകും.ഇതില്‍ നിന്നും രക്ഷപെടാന്‍ നിര്‍മ്മിച്ചത് ചൈനയില്‍ ആണെന്ന കാര്യം അറബിക്കില്‍ എഴുതി നിയമത്തിന്‍റെ വലക്കണ്ണികളില്‍ നിന്നും സമര്‍ഥമായി രക്ഷപെടുന്നു.
       ആയതിനാല്‍ സുഹൃത്തുക്കളെ ജപ്പാന്‍ കമ്പനി ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മയും ,സല്‍പ്പേരും  മുതലെടുത്ത്‌ നമ്മളെ പറ്റിക്കുന്ന  ഈ ചാത്തന്‍ കമ്പനികളുടെ തട്ടിപ്പിനെതിരെ കരുതിയിരിക്കുക..Abdul Raoof Gulshan എഴുതിയ ഫേസ്ബുക്ക് പോസ്റ്റിന്‍റെ മലയാള രൂപാന്തരം ..ഇലക്ട്രോണിക്സ് കേരളം



 

Comments