Friday, June 26, 2015

ഫൈബര്‍ഗ്ലാസിന്റെ രഹസ്യം പഠിക്കാം

ഫൈബര്‍ഗ്ലാസിന്റെ രഹസ്യം പഠിക്കാം,kerala electronics





അറിയാവുന്നവര്‍ വളരെ രഹസ്യമായി സൂക്ഷിക്കുന്ന ഒരു സാങ്കേതിക വിദ്യയാണ് ഫൈബര്‍ ഗ്ലാസ് ഉപയോഗിച്ച് വിവിധ ജോലികള്‍ ചെയ്യുക എന്നത്.ഫൈബര്‍ ഗ്ലാസ് മിക്സിംഗ് ആണ് ഈ സാങ്കേതിക വിദ്യയുടെ മര്‍മ്മം.നമുക്ക് ഇലക്ട്രോണിക്സ്,ഇലക്ട്രിക്കല്‍ മേഖലകളില്‍ വളരെ ഉപകാരപ്പെടുന്ന ഒരു സാങ്കേതിക വിദ്യയാണ് ഫൈബര്‍ ഗ്ലാസിന്റെത് .ഫൈബര്‍ ഗ്ലാസ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന കെമിക്കലുകള്‍ 1,ജനറല്‍ പര്‍പ്പസ് റെസിന്‍.2,ആക്സിലറേറ്റര്‍.
3,കാറ്റലിസ്റ്റ്. 4,ഗ്ലാസ് വൂള്‍.5,പിഗ് മെന്റ് (കളര്‍)6,മാര്‍ബിള്‍ പൊടി.അല്ലെങ്കില്‍ പാറപ്പൊടി.റെസിനുകള്‍ പലതരം ഉണ്ട്.നമുക്കാവശ്യം ജനറല്‍ പര്‍പ്പസ്.മാര്‍ബിള്‍ പൊടി ടൈല്‍സ് കടകളില്‍ ലഭിക്കും ഇത് ഫില്ലര്‍ ആയി ആണ് നമ്മള്‍ ഉപയോഗിക്കുന്നത്.ജോലിയുടെ ആവശ്യം അറിഞ്ഞു മാത്രം ഉപയോഗിക്കുന്നു.ഉദാഹരണം എന്തെങ്കിലും സീല്‍ ചെയ്യാന്‍ റെസിന്‍ മിക്സ് ചെയ്യുമ്പോള്‍ മാര്‍ബിള്‍ പൊടി ഉപയോഗിക്കാം.നമ്മള്‍ കണ്ടുപിടിച്ച ഒരു ഇലക്ട്രോണിക്സ് ഉപകരണത്തിന്റെ രഹസ്യം മറ്റുള്ളവര്‍ അറിയാതെ സീല്‍ ചെയ്യുമ്പോള്‍ മാര്‍ബിള്‍ പൊടി അല്ലെങ്കില്‍ നന്നായി വെയിലില്‍ ഉണക്കിയ പാറപ്പൊടി റെസിനോപ്പം മിക്സ് ചെയ്യാം.
മിക്സിംഗ്
ഒരു കപ്പ്‌ റെസിന് 5 മില്ലി ആക്സിലറേറ്റര്‍ ,5 മില്ലി കാറ്റലിസ്റ്റ്  എന്നിവ ചേര്‍ത്ത് ഒരു മരക്കമ്പ് കൊണ്ട് നന്നായി ഇളക്കുക.ഒപ്പം നമുക്കാവശ്യമുള്ള കളര്‍ (പിഗ്മെന്റ്റ്)  ചേര്‍ക്കണം.ആവശ്യമുണ്ടെങ്കില്‍ മാര്‍ബിള്‍ പൊടിയും ചേര്‍ക്കാം .നന്നായി മിക്സ് ചെയ്തതിനു ശേഷം ഉടന്‍ നമ്മള്‍ സീല്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന  പി.സി.ബി  ,അല്ലെങ്കില്‍ ഉപകരണത്തിലേക്ക് റെസിന്‍ ഒഴിക്കുക.മിക്സ് ചെയ്ത റെസിന്‍ ഉടന്‍ ഉപയോഗിക്കണം ഇല്ലെങ്കില്‍ കട്ടയാകും.ട്രയല്‍ ആന്റ് എറര്‍ മെതെടിലൂടെ മാത്രമേ ഫൈബര്‍ ഗ്ലാസ് മിക്സിങ്ങില്‍ ഒരു വിദഗ്ദന്‍ ആകാന്‍ സാധിക്കൂ..പരീക്ഷിച്ചു നോക്കൂ.കൂടുതല്‍ വിവരങ്ങള്‍ പുറകെ നല്‍കാം

1 comment: