Tuesday, February 25, 2014

വിന്‍ഡ് ടര്‍ബൈന്‍ എന്ന തട്ടിപ്പ് ഫാന്‍

         വിന്‍ഡ് ടര്‍ബൈന്‍ എന്ന തട്ടിപ്പ് ഫാന്‍
പുതിയ ഗോഡവുണുകളുടെയും ,ഫാക്ടറികളുടെ മുകളിലും ഒരു താരമായി വിളങ്ങുകയാണല്ലോ.ഈ തരം വിന്‍ഡ് ടര്‍ബൈന്‍ എക്സ്ഹോസ്റ്റ് ഫാനുകള്‍.
നല്ല പമ്പരം കറങ്ങുന്നത് പോലെ കറങ്ങുന്ന ഈ സാധനത്തെ ഒരു ആരാധനയോടെയാണ്
നോക്കിക്കണ്ടിരുന്നത്.  കാരണം കരണ്ട് ഉപയോഗിക്കാതെ കറങ്ങുന്നുണ്ടല്ലോ ഇവന്‍. അതുമൂലം എത്ര കരണ്ട് ലാഭിക്കാം .ഇത് കുറച്ചെണ്ണം ഉണ്ടെങ്കില്‍ ഏതു ഇടുങ്ങിയ/വിശാലമായ മുറിയിലും ശുദ്ധവായുവിന്റെ ഒരു മഹാ പ്രവാഹം ആയിരിക്കും എന്നാണു കരുതിയിരുന്നത്.
അങ്ങനെയിരിക്കെ ഈ കഴിഞ്ഞ ദിവസം ഇതൊന്നു പരീക്ഷിച്ചുനോക്കാന്‍ അവസരം കിട്ടി.
ഒരുച്ചനേരത്ത് ബൈക്കില്‍ വരുമ്പോള്‍ അതാ പുതുതായി പണിത ഒരു വമ്പന്‍ ഗോടൌണിനു മുകളില്‍ ഈ ടര്‍ബൈന്‍ ഫാനുകള്‍ ഒരിരുപത് എണ്ണം നല്ല സ്പീഡില്‍ കറങ്ങുന്നു.അടഞ്ഞുകിടക്കുന്ന ആ വലിയ കെട്ടിടത്തിനു ഒരു ഷട്ടര്‍ മാത്രമേയുള്ളു.അങ്ങനെയെങ്കില്‍ ആ ഷട്ടറിന്റെ വിടവിലൂടെ കെട്ടിടത്തിനകത്തെക്ക് നല്ല ഒരു വായൂ പ്രവാഹം ഉണ്ടായിരിക്കണമല്ലോ.ഞാന്‍ സശ്രദ്ധം നിരീക്ഷിച്ചു...അദ്ഭുതം ഒരു ചെറിയ വായൂ പ്രവാഹം പോലും അകത്തേക്ക് പോകുന്നതായി അനുഭവപ്പെടുന്നില്ല.അങ്ങനെ വരാന്‍ വഴിയില്ലല്ലോ..ഇരുപതു ഫാനുകള്‍ നല്ല സ്പീഡില്‍ കറങ്ങിയാല്‍ആ കെട്ടിടത്തിനകത്തുള്ള വായു നല്ല അളവില്‍ പുറത്തുപോയി ആ കെട്ടിടത്തില്‍ വാക്വം അനുഭവപ്പെടെണ്ടതല്ലേ..അപ്പോള്‍ ചെറിയ വിടവുകളിലൂടെ പുറത്തെ വായുശക്തിയായി അകത്തേക്ക് പ്രവഹിക്കും .ഈ സംശയം മനസ്സില്‍ കിടന്നു.
അങ്ങനെയിരിക്കെയാണ് ഒരു സ്ക്രാപ്പ് കടയില്‍ നിന്നും പഴയ ഒരു വിന്‍ഡ് ടര്‍ബൈന്‍ ലഭിച്ചത്.പല വിധ കൂലംകുഷ പരീക്ഷണങ്ങള്‍ നടത്തി ഒടുവില്‍ പിടികിട്ടി..ഒരിളം തെന്നല്‍ അടിച്ചാല്‍ പോലും കറങ്ങുതാണ് ഈ ഫാനിന്റെ രഹസ്യം..അല്ലാതെ അകത്തെ ചൂട് പിടിച്ച വായു പുറത്തേക്ക് പോകുന്നത് മൂലമല്ല ഇതിങ്ങനെ കറങ്ങുന്നത്.സംശയമുള്ളവര്‍ പുലര്‍കാലേ തണുത്ത അന്തരീക്ഷം ഉള്ളപ്പോള്‍ ഈ ടര്‍ബൈന്‍ ഫാനില്‍ നോക്കൂ.ഇളം .കാറ്റുണ്ടെങ്കില്‍ ഫാന്‍ പമ്പരം പോലെ കറങ്ങുന്നുണ്ടാകും.പതിനായിരം രൂപ മുതല്‍ പതിനയ്യായിരം രൂപ വരെയാണ് ഈ ഫാന്‍സി ഫാനുകള്‍ക്ക് വില .അതിനു മുടക്കുന്ന തുക വെറും വേസ്റ്റ് ആണ്.പഴയ പോലെയുള്ള വായൂ നിര്‍ഗമന മാര്‍ഗ്ഗങ്ങങ്ങള്‍ ഏര്‍പ്പെടുത്തി ചിലവ് കുറയ്ക്കാന്‍ ഈ സാധനം ഫിറ്റ്‌ ചെയ്യാന്‍ ആലോചിക്കുന്നവരോട് അഭ്യര്‍ത്ഥിക്കുന്നു...

No comments:

Post a Comment