Thursday, August 8, 2013

ഇനി നിലം ഇല്ലാതെയും കൃഷി ചെയ്യാം

ഇനി സ്ഥലം ഇല്ലാത്തവര്‍ക്കും കൃഷി ചെയ്യാം 
പി  വി സി പൈപ്പ്‌ കൊണ്ട്
ജാപ്പനീസ്‌ ടവര്‍ ഫാമിംഗ് 

കൃഷി ചെയ്യണമെന്ന ആഗ്രഹം ഉള്ളിലുണ്ട്.എന്നാല്‍ അതിനു സ്ഥലം ഇല്ല .നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്കുള്ള വൈഷമ്യം ആണിത്.ആഗ്രഹ നിവര്‍ത്തിക്കായി ഇലക്ട്രോണിക്സ് കേരളം ആദ്യമായി കേരളത്തില്‍ പരിചയപ്പെടുത്തുന്നു.ജാപ്പനീസ്‌ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍.അഥവാ..PVC പൈപ്പ്‌ കൊണ്ടുള്ള ടവര്‍ ഫാമിംഗ്...


ഇത് നിര്‍മ്മിക്കാന്‍ നമുക്കാവശ്യം ആറ്‌ ഇഞ്ചിന്റെ PVC PIPE നാലര അടി നീളം ഒരെണ്ണം.

അര ഇഞ്ചിന്റെ PVC PIPE നാലേമുക്കാല്‍ അടി നീളം ഒരെണ്ണം.അര ഇഞ്ചു ഏന്‍ഡ് ക്യാപ് ഒരെണ്ണം

20 ലിറ്ററിന്റെ  പ്ലാസ്റ്റിക്‌ പെയിന്റ് ടിന്‍ ഒരെണ്ണം 

വളക്കൂറുള്ള മണ്ണ്..ആവശ്യത്തിന്.

 

ഒരു ഡ്രില്‍ ഉപയോഗിച്ച് വലിയ പൈപ്പില്‍ ചിത്രത്തില്‍ കാണുന്നത് പോലെ ഇടവിട്ട്‌ ഒരിഞ്ചു തുളകള്‍ ഇടുക.അര ഇഞ്ചു പൈപ്പില്‍ ഇടവിട്ട്‌ രണ്ടോ മൂന്നോ മില്ലിമീറ്റര്‍ വ്യാസമുള്ള ചെറിയ തുളകള്‍ ആവശ്യത്തിന് ഇടുക..ഇനി പെയിന്റ് ടിന്നിന്  ചുവടു ഭാഗത്ത് ഒന്ന് രണ്ടു ചെറിയ തുളകള്‍ ഇടണം വെള്ളം വാര്‍ന്നു പോകാനുള്ളതാണിത്. ടിന്നിന് നടുവിലായി വലിയ പൈപ്പ്‌പിടിച്ചു നിറുത്തുക.പൈപ്പിനു ചുറ്റുമായി കാല്‍ ഭാഗം സ്ഥലത്ത്  ഇഷ്ടിക കഷ്ണങ്ങള്‍,ഓടു മുറികള്‍,വലിയ ചരല്‍ കല്ലുകള്‍ എന്നിവ ഇട്ട് പൈപ്പിനെ ഹോള്‍ഡ്‌ ചെയ്തു നിറുത്തുക.ഇനി മണ്ണ് ഇട്ട് ടിന്‍ നിറയ്ക്കുക.

അര  ഇഞ്ചു പൈപ്പില്‍ എന്‍ഡ് ക്യാപ് ഉറപ്പിക്കുക.

അതിനു ശേഷം  അര ഇഞ്ചിന്റെ PVC PIPE വലിയ പൈപ്പിന്റെ നടുവില്‍ പിടിച്ചു നിറുത്തുക. (എന്‍ഡ് ക്യാപ് ഉറപ്പിച്ച ഭാഗം ടിന്നില്‍ വരുന്ന വിധത്തില്‍) എന്നിട്ട് വലിയ പി വി സി പൈപ്പിലേക്ക് മണ്ണ് നിറയ്ക്കുക.വലിയ പൈപ്പില്‍ മണ്ണ് നിറയ്ക്കുമ്പോള്‍ നമ്മള്‍ അതില്‍ ഉണ്ടാക്കിയ ദ്വാരങ്ങളിലൂടെ മണ്ണ് പുറത്തേക്ക് വീണു പോകാന്‍ സാധ്യത ഉണ്ട്.ഇതൊഴിവാക്കാന്‍ മണ്ണ് നിറയ്ക്കുന്നതിനു മുന്‍പ്‌ ഈ തുളകള്‍ വീതിയുള്ള മാസ്ക്കിംഗ് ടേപ്പ്..സെല്ലോ ടേപ്പ്‌..ഉപയോഗിച്ച് കവര്‍ ചെയ്യണം.ചെറിയ പൈപ്പില്‍ മണ്ണ് വീഴാതെ ശ്രദ്ധിക്കണം.അതിനു വലിയ പൈപ്പില്‍ മണ്ണ് നിറയ്ക്കുമ്പോള്‍ ചെറിയ പൈപ്പില്‍ ഒരു ന്യൂസ് പേപ്പര്‍ കഷ്ണം തിരുകി വച്ചാല്‍ മതി. .ഇ ചെറിയ പൈപ്പ് നമ്മള്‍ നടുന്ന ചെടികള്‍ക്ക് വെള്ളവും വളവും നല്‍കാനുള്ള ഫീഡിംഗ് പൈപ്പ്‌ ആണ്. ചെറിയ പൈപ്പില്‍ ഒരു പെറ്റ് ബോട്ടിലിന്റെ നെക്ക് ഭാഗം മുറിച്ചു ഉറപ്പിക്കുക.വളവും,വെള്ളവും കലക്കി ഒഴിക്കാനുള്ള സൌകര്യത്തിനാണിത്.ചിത്രം നോക്കൂ..

 

ഇനി നമിക്കിഷ്ടമുള്ള വിത്തുകള്‍ പൈപ്പിന്റെ തുളകളില്‍ നടാം.പയര്‍,മുളക്,വെണ്ട,കാന്താരി,തക്കാളി,കുറ്റിക്കുരുമുളക്,ചീര.തുടങ്ങി എന്തും.പയര്‍,തക്കാളി..പോലുള്ളവ നടുമ്പോള്‍ അവയ്ക്കാവശ്യമായ താങ്ങ് നല്‍കുന്നതിന്റെ എളുപ്പത്തിനായി മതിലിന്നരുകില്‍ വയ്ക്കാം.ഈ കൃഷി ടെറസ്,ബാല്‍ക്കണി,.....എവിടെയും ആകാം.കുറച്ചു മണ്ണിരകളെ വലിയ  പൈപ്പില്‍ നിക്ഷേപിക്കുന്നത് നല്ലതാണ്.ചെടികള്‍ വളര്‍ന്നു വരുമ്പോള്‍ കാറ്റ് പിടിച്ചു മറിഞ്ഞു വീഴാന്‍ ഇടയുണ്ട് സൂക്ഷിക്കണം.വാടക വീടുകളില്‍ താമസിക്കുന്നവര്‍ക്ക്‌ വീടുമാറുമ്പോള്‍ കൃഷിയും കൊണ്ടുപോകാം.

വണ്ടിയുടെ ട്യൂബ് മുറിച്ച് ഒട്ടിച്ച് കൃഷി ചെയ്തിരിക്കുന്നത് നോക്കൂ..

പി വി സി പൈപ്പ്‌ കൊണ്ട് ഹോറിസോണ്ടല്‍ രീതിയിലും കൃഷി ചെയ്യാം .ഇത് അല്‍പ്പം ചിലവേറിയതാണ്.കൊണ്ടുനടക്കാന്‍ പറ്റുകയുമില്ല.


പൈപ്പിനൊപ്പം എല്‍ബോ ഉപയോഗിക്കുന്ന മറ്റൊരു രീതി നോക്കൂ..

പ്ലാസ്റ്റിക്‌ കുപ്പികള്‍ ഉപയോഗിച്ചും കൃഷി ചെയ്യാം


രണ്ട് ലിറ്റര്‍ പ്ലാസ്റ്റിക്‌ കുപ്പി ചിത്രത്തില്‍ കാണുന്നത് പോലെ മുറിക്കുക.കുപ്പിയുടെ അടപ്പില്‍ രണ്ടു ദ്വാരങ്ങള്‍ ഇട്ട് അതിലൂടെ കോട്ടന്‍ വിക്ക്.(നമ്മള്‍ നൂതന്‍ മണ്ണെണ്ണസ്ടവ്വില്‍ ഉപയോഗിക്കുന്ന തിരി)ചിത്രത്തില്‍ കാണുന്നത് പോലെ ഇടണം.പഴയ  കോട്ടന്‍ തുണി തിരിപോലെ തെറുത്തത്‌ ആയാലും മതി.  മുകളിലെ പാത്രം ആദ്യമൊന്നു നനച്ചുകൊടുത്താല്‍ മതി.പിന്നെ വെള്ളം ആവശ്യത്തിന് താഴെ പാത്രത്തില്‍ നിന്നും തിരിയിലൂടെ മുകളിലേക്ക് കയറിക്കൊള്ളും. കുപ്പിയുടെ വെള്ളം അടിഭാഗം ആണിയടിച്ചു മതിലില്‍ തൂക്കി ഇടാം.കിളിര്‍പ്പിച്ച വിത്തുകള്‍  ഇതില്‍ നടുന്നത്  കൂടുതല്‍ പ്രയോജനപ്രദം.

9 comments:

  1. ഇതു നല്ല പരിപാടിയാണല്ലോ..

    ഫേസ് ബുക്ക്‌ ലൈക്‌ ബട്ടണ്‍ ഉണ്ടായിരുന്നെങ്കിൽ ഷെയർ ചെയ്യാമായിരുന്നു.

    ReplyDelete
  2. valere upakarapredamaya karingal ariyuvan sadichu.

    ReplyDelete
  3. valere upakarapredamaya karingal ariyuvan sadichu.

    ReplyDelete
  4. ഗുഡ് ..നല്ല ഐഡിയ ! :)

    നന്ദി

    ReplyDelete
  5. Great idea .....u can get such things from .pintrest.com 2

    ReplyDelete
  6. വളരെയധികംനന്ദി

    ReplyDelete