പുതിയ കറന്റ് ബില്ല് വരുമ്പോള്‍ ഷോക്കടിയ്ക്കും
പുതിയ കറന്റ് ബില്ല് വരുമ്പോള്‍ ഷോക്കടിയ്ക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്കുകള്‍ വര്‍ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. 0-40 യൂണിറ്റ് വരെയുള്ള ഉപഭോഗത്തിന് യൂണിറ്റിന് 1.50 രൂപയായിരിക്കും പുതിയ നിരക്ക്. 41-80 യൂണിറ്റ് വരെ 1.90 രൂപയും 80-120 യൂണിറ്റ് വരെ 2.20 രൂപയും 121-150 യൂണിറ്റ് വരെ 2.40 രൂപയും 151-200 യൂണിറ്റ് വരെ 3.10 രൂപയും 201-300 യൂണിറ്റ് വരെ 3.50 രൂപയും 301-500 യൂണിറ്റ് വരെയുള്ള ഉപഭോഗത്തിന് 4.60 രൂപയും നല്‍കണം.
500 യൂണിറ്റിന് മുകളിലുള്ള ഉപഭോഗത്തിന് ഓരോ യൂണിറ്റിനും 6.50 രൂപ നല്‍കണം. വൈദ്യുതിയുടെ അമിത ഉപയോഗം തടയാനാണ് 500 യൂണിറ്റിന് മുകളിലുള്ള ഉപഭോഗത്തിന് ഉയര്‍ന്ന വില നിശ്ചയിച്ചിരിക്കുന്നത്. ഈ വിഭാഗത്തില്‍ യൂണിറ്റിന് 5. 89 രൂപ ഈടാക്കാനാണ് ബോര്‍ഡ് നിര്‍ദേശിച്ചത്. എന്നാല്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ഇവര്‍ക്ക് ഫ്‌ളാറ്റ് റേറ്റ് തീരുമാനിക്കുകയായിരുന്നു. സംസ്ഥാനത്ത് ഈ വിഭാഗത്തില്‍ 24,000 ഉപഭോക്താക്കള്‍ മാത്രമേയുള്ളൂ.
സംസ്ഥാന റെഗുലേറ്ററി കമീഷനാണ് വൈദ്യുതി നിരക്ക് കൂട്ടിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. ബുധനാഴ്ച വൈകിട്ട് ചേര്‍ന്ന കമീഷന്‍ യോഗമാണ് നിരക്ക് വര്‍ധനയ്ക്ക് അന്തിമരൂപം നല്‍കിയത്. ഉപയോക്താക്കളില്‍നിന്ന് സ്ഥിരംനിരക്കും ഈടാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 10 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ ഉയര്‍ത്തുന്നത്. നിരക്ക് വര്‍ധനവിന് ജൂലൈ 1മുതല്‍ മുന്‍കാല പ്രാബല്യമുണ്ട്.
സിംഗിള്‍ ഫേസ് കണക്ഷനുകള്‍ക്ക് 20 രൂപയും ത്രിഫേസ് കണക്ഷനുകള്‍ക്ക് 60 രൂപയും ഫിക്‌സഡ് ചാര്‍ജ് ഈടാക്കും. 30,000 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന വാണിജ്യ കണക്ഷനുകളുടെ നിരക്കും വര്‍ധിക്കും. സ്ലാബ് കണക്കാക്കാതെ മുഴുവന്‍ ഉപയോഗത്തിനും ഇതേ നിരക്കാണ് ഏര്‍പ്പെടുത്തുക.85 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കളാണ് കേരളത്തിലുള്ളത്. ഇതില്‍ മാസം 40 യൂണിറ്റുവരെ ഉപയോഗിക്കുന്നത് 28 ലക്ഷം പേരാണ്. ഇവരൊഴികെയുള്ളവര്‍ മാസം ഫിക്‌സഡ് ചാര്‍ജ് നല്‍കേണ്ടിവരും.30000 യൂണിറ്റിന് മുകളില്‍ ഉപഭോഗമുള്ള വാണിജ്യ കണക്ഷനുകളുടെ നിരക്കും വര്‍ധിക്കും.മുന്‍പുള്ള നിരക്ക് അനുസരിച്ച് 300 യൂണിറ്റിനു മീറ്റര്‍ ചാര്‍ജും ഫിക്സ്ഡ് ചാര്‍ജും ഒഴിവാക്കിയാല്‍ 1342 രൂപയാണ് അടയ്ക്കെണ്ടി യിരുന്നത്.ഇതില്‍ 1220 രൂപയാണ് കരണ്ട് ചാര്‍ജ്.ഡ്യൂട്ടി 122 രൂപയും.301 യൂനിട്ടായാല്‍ 7 രൂപ കൂട്ടി 1349 രൂപ നല്‍കിയാല്‍ മതിയായിരുന്നു.എന്നാല്‍ പുതിയ നിരക്കില്‍ 300 യൂണിറ്റ് വരെ മാത്രമാണ് സ്ലാബ് .
1 to 80 unit rs 2.20
81 to 120 unit rs3.00
121 to 150 unit rs 3.80
151 to 200 unit rs 5.30
201 to 300 unit rs 6.50
ഈ നിരക്കില്‍ 1325+ഡ്യൂട്ടി 133 രൂപ ചേര്‍ത്തു 1458 രൂപയാകും എന്നാല്‍ 301 യൂണിട്ടായാല്‍ ആദ്യം മുതല്‍ എല്ലാ യൂണിറ്റിനും 5 രൂപ വീതം നല്‍കണം അപ്പോള്‍ 301 യൂണിറ്റിനു 1505+151 രൂപ ഡ്യൂട്ടിയും അടക്കം 1656 രൂപയാകും മീറ്റര്‍ ചാര്‍ജും ,ഫിക്സ്ഡ് ചാര്‍ജും പുറമേ .400 യൂണിറ്റ് വരെ 5.00 രൂപ,401 യൂണിറ്റ് ആയാല്‍ എല്ലാ യൂണിറ്റിനും 5.50 രൂപയാകും അതായത് 401യൂനിട്ടായാല്‍ 205 രൂപ അധികം നല്‍കേണ്ടി വരും
No comments:
Post a Comment