Sunday, February 5, 2012

ലിക്വിഡ് മൊസ്കിറ്റോ ഡിസ്ട്രോയറുകളുടെ രഹസ്യം

ലിക്വിഡ് മൊസ്കിറ്റോ ഡിസ്ട്രോയറുകളുടെ രഹസ്യം

നമ്മുടെ പ്രതിമാസ കുടുംബ ബജറ്റിന്റെ ഒരു പങ്ക് കൊതുക് നിവാരണ സാമഗ്രികള്‍ വാങ്ങാനായി നാം ചിലവഴിച്ചു വരികയാണല്ലോ .ഓരോ മുറിയിലും ഒന്നെന്ന കണക്കിന് പ്രതിമാസം 300 രൂപ വരെ ഇത്തരം വൈദ്യുത കൊതുക് നിവാരിണികള്‍ക്കായി ചിലവഴിക്കുന്നവരാണ് നഗരവാസികളില്‍ നല്ലൊരുവിഭാഗം.
ലിക്ക്വിഡ് കൊതുക് നിവാരിണികളില്‍ ഗന്ധം നീക്കിയ മണ്ണെണ്ണയും അതില്‍ ലയിപ്പിച്ച അല്ലെത്രിന്‍ എന്ന കീടനാശിനിയുമാണ് ഉപയോഗിക്കുന്നത്. കൊതുക് നിവാരിണികള്‍ക്കായി നമ്മള്‍ മുടക്കുന്ന തുകയില്‍ ഗണ്യമായ കുറവ് വരുത്തുന്നതിനുള്ള ഒരു മാര്‍ഗ്ഗം ഇനി വിവരിക്കാം.
പതിവായി ഉപയോഗിക്കുന്ന കൊതുക് നിവാരിണിയുടെ പുതിയ ബോട്ടില്‍ വാങ്ങുമ്പോള്‍ അതില്‍ കൃത്യം പകുതി അളവില്‍ മണ്ണെണ്ണ ചേര്‍ക്കുക ഇപ്പോള്‍ ഒരു മാസത്തിനുള്ള കൊതുക് നാശിനി രണ്ട് മാസം ഉപയോഗിക്കാം.ഇതു മൂലം കീടനാശിനിയുടെ തീവ്രത ഒന്ന് കുറയുകയും ചെയ്യും.കൊച്ചു കുട്ടികളും മറ്റും ഉള്ള വീടുകളില്‍ രാസ കീടനാശിനി ഉപയോഗിക്കുന്നതിന്‍റെ ബുദ്ധിമുട്ട് പകുതികണ്ട്‌ കുറച്ചു എന്ന് സമധാനിക്കുകയും ചെയ്യാം. ഞങ്ങള്‍ മുന്‍പ് പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങളില്‍ നിന്ന്‍ ഈ രഹസ്യം പഠിച്ചിട്ടുള്ള പതിനായിരക്കണക്കിനു ഗുണഭോക്താക്കള്‍ ഇപ്പോഴും അഭിനന്ദനങ്ങള്‍ അറിയുക്കുന്നു എന്നതില്‍  ചാരിതാര്‍ത്ഥ്യമുണ്ട്.
കഴിയാവുന്നത്ര പേര്‍ക്ക് ഈ രഹസ്യം ഷെയര്‍ ചെയ്യൂ
.top secret  ഒരു ലിറ്റര്‍ മണ്ണെണ്ണക്ക് ഒരു ഗ്രാം എന്ന കണക്കിന് അമൈല്‍ അസറ്റെറ്റ്  എന്ന രാസ വസ്തു ചേര്‍ത്താല്‍ മണ്ണെണ്ണ യുടെ ഗന്ധം ഇല്ലാതാക്കാം .ഇത് സ്കൂള്‍ കെമിക്കല്‍സ്‌ വില്‍ക്കുന്ന കടകളില്‍ ലഭിക്കും

രഹസ്യം രണ്ട് 
50 മില്ലി മണ്ണെണ്ണയില്‍ പൂജാ സാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ ലഭിക്കുന്ന പച്ച കര്‍പ്പൂര കട്ടകള്‍ ലയിപ്പിച്ച് ആ ലായനി കൊതുക് നിവാരി ണിയുടെ ഒഴിഞ്ഞ ബോട്ടിലില്‍ നിറച്ച് കൊതുക് നിവാരിണി മെഷിനില്‍ വച്ച് ഉപയോഗിക്കാം .നിങ്ങള്‍ പ്രതീക്ഷിക്കുന്നതിലും അധികം റിസള്‍ട്ട് ഈ ടെക്നിക്കിലൂടെ ലഭിക്കുന്നത് കണ്ടു മനസ്സിലാക്കൂ .  50 മില്ലി മണ്ണെണ്ണയില്‍ അഞ്ചോ ആറോ കര്‍പ്പൂര കട്ടകള്‍ ലയിപ്പിക്കണം . സൂക്ഷിക്കണേ കര്‍പ്പൂരം എന്ന പേരില്‍ പായ്ക്കറ്റില്‍ ലഭിക്കുന്നത് യൂറിയ കട്ടകള്‍ ആകാനും സാധ്യത ഉണ്ട്.മരുന്നില്‍ ചേര്‍ക്കാനാണ് എന്നുപറഞ്ഞാല്‍ ശുദ്ധമായ പച്ച കര്‍പ്പൂരം ലഭിക്കും .വലിയ മുറികള്‍ക്ക്‌ വേണമെങ്കില്‍ കൂടുതല്‍ കര്‍പ്പൂരം ചേര്‍ക്കാം

1 comment:

  1. ഞാൻ ഇതൊന്നു ഫെയിസ്ബുക്കിൽ പോസ്റ്റ് ചെയ്യാം...അൽ‌പ്പം എഡിറ്റിങ്ങ് ആവശ്യമാണു എന്നാലും കടപ്പാട് ഇലക്ട്രോണിൿസ് കേരളത്തിനു തന്നെ എന്നു വെക്തമാക്കി എഴുതാം....

    ReplyDelete