Sunday, February 12, 2012

കരണ്ടു വേണ്ടാത്ത മിക്സി



 കുട്ടികളുടെ ദുരുപയോഗം തടയുന്ന മൊബൈല്‍ ഫോണും ,കരണ്ടു വേണ്ടാത്ത മിക്സിയുമായി  ഗിരീശന്‍


ദുരുപയോഗം തടയുന്ന മൊബൈല്‍ ഫോണുമായി ഗിരീശന്‍
കായംകുളം: കൗമാരക്കാരുടെ ഫോണ്‍ ദുരുപയോഗം തടയാന്‍ കഴിയുന്ന മൊബൈല്‍ ഫോണുമായി കോളജ് അധ്യാപകന്‍.  ഇലക്ട്രിക-ഇലക്‌ട്രോണിക്‌സ് മേഖലയില്‍ നിരവധി കണ്ടുപിടിത്തങ്ങളോടെ ശ്രദ്ധേയനായ ഗിരീശനാണ് (27) നിയന്ത്രണാധികാരങ്ങള്‍ രക്ഷാകര്‍ത്താക്കള്‍ക്ക് നല്‍കുന്ന ഫോണ്‍ കണ്ടുപിടിച്ചത്. എല്ലാ പ്രായക്കാര്‍ക്കും വേണ്ടി ഒരേതരത്തിലെ ഫോണുകളാണ് ഇപ്പോള്‍ പ്രചാരത്തിലുള്ളത്. ഇത്തരം ഫോണുകള്‍ കൗമാരക്കാരില്‍ എത്തുന്നത് ദുരുപയോഗ സാധ്യത വര്‍ധിപ്പിക്കുന്നു എന്നതാണ് പുതിയ പരീക്ഷണത്തിന് ഗിരീശനെ പ്രചോദിപ്പിച്ചത്.
പാസ്‌വേര്‍ഡ് മുഖാന്തരം മാത്രമേ ഗിരീശന്റെ കണ്ടുപിടിത്തമായ ഫോണ്‍ ഉപയോഗിക്കാന്‍ കഴിയൂ. പാസ്‌വേര്‍ഡ് അറിയുന്നവര്‍ക്കു മാത്രമേ ഫോണിലേക്ക് വിളിച്ച് സംസാരിക്കാന്‍ കഴിയുകയുള്ളൂ. പാസ്‌വേര്‍ഡില്ലാതെ വിളിച്ചാല്‍ ഫോണില്‍ ബെല്ലടിക്കുമെങ്കിലും സംസാരിക്കാന്‍ കഴിയില്ല. മുന്‍കൂട്ടി ക്രമീകരിച്ചിട്ടുള്ള രണ്ടോ മൂന്നോ നമ്പരുകളിലേക്ക് മാത്രമെ തിരികെ വിളിക്കാനും കഴിയൂ. സ്‌ക്രീന്‍പ്ലേ ഇല്ലാത്ത ഫോണില്‍ എസ്.എം.എസ് സൗകര്യവും ഉണ്ടാകില്ല.


.
മിക്‌സി പ്രവര്‍ത്തിപ്പിക്കാന്‍ കറണ്ട് വേണ്ട, കൈ മതി



  കറണ്ട് പോയാല്‍ അടുക്കളയില്‍ അരയ്ക്കലും പൊടിക്കലും മുടങ്ങുമെന്ന പേടിവേണ്ട. വൈദ്യുതി ഇല്ലാതെ അരയ്ക്കലും പൊടിക്കലുമൊക്കെ ചെയ്യുന്ന മിക്‌സി കണ്ടുപിടിച്ചു. കൊച്ചുകൊച്ചു വലിയ കണ്ടുപിടുത്തങ്ങളിലൂടെ ശ്രദ്ധ നേടിയ യുവ അധ്യാപകന്‍ കായംകുളം ചേരാവള്ളി പന്തപ്ലാവില്‍ മങ്ങാട്ട് എം.ജി.ഗിരീശന്റെ പുതിയ കണ്ടുപിടിത്തമാണ് 'കറണ്ടുവേണ്ടാമിക്‌സി'. പെരിനാട് കാര്‍മ്മല്‍ എന്‍ജിനീയറിങ് കോളേജിലെ അധ്യാപകനായ ഈ 27കാരന്റെ നൂറാമത്തെ കണ്ടുപിടുത്തമാണിത്.

ഷോക്കടിക്കുന്ന വൈദ്യുതിബില്ലില്‍നിന്ന് രക്ഷനേടാനുള്ള മാര്‍ഗ്ഗംകൂടിയാണ് ഗിരീശന്റെ പുതിയ കണ്ടുപിടിത്തം. ഉപയോഗശൂന്യമായ മിക്‌സിയില്‍നിന്നാണ് ഏറെ ഉപയോഗമുള്ള പുതിയ മിക്‌സി ഗിരീശന്‍ രൂപപ്പെടുത്തിയത്. ചെറുതും വലുതുമായ രണ്ട് ചക്രങ്ങള്‍ മിക്‌സിയില്‍ ചേര്‍ത്തുവച്ചാണ് ഇതിന്റെ നിര്‍മ്മാണം. തകരാറിലായ മിക്‌സിയുടെ ഉള്ളില്‍നിന്ന് കോയില്‍ഭാഗം മാറ്റി ചെറിയ ചക്രം സ്ഥാപിക്കുന്നു. ഈ ചക്രത്തോട് ചേര്‍ത്ത് മിക്‌സിയുടെ പുറംചട്ടയോടടുപ്പിച്ച് വലിയചക്രവും അത് തിരിക്കുന്നതിനുള്ള ലിവറും സ്ഥാപിക്കുന്നു. ചെറിയ സൈക്കിളിന്റെയും കളിപ്പാട്ടമായി ഉപയോഗിക്കുന്ന വാഹനങ്ങളുടെയും ചക്രങ്ങളാണ്മിക്‌സി പ്രവര്‍ത്തിപ്പിക്കാനായി ഉപയോഗിക്കുന്നത്.

ലിവര്‍ കറക്കുമ്പോള്‍ വലിയ ചക്രവും ഇതിനോട് ചേര്‍ത്തുവച്ചിട്ടുള്ള ചെറിയ ചക്രവും കറങ്ങുന്നു. വലിയചക്രം ഒരു തവണ കറങ്ങുമ്പോള്‍ ചെറിയ ചക്രം 50 തവണ കറങ്ങും. ചെറിയ ചക്രം തിരിയുന്ന വേഗത്തില്‍ മിക്‌സിയിലെ ബ്ലേഡും കറങ്ങും. ലിവര്‍ വേഗത്തില്‍ തിരിച്ചാല്‍ ബ്ലേഡിന്റെ വേഗംകൂട്ടാം. സാധനങ്ങള്‍ പൊടിക്കാനും ചമ്മന്തി അരയ്ക്കാനും മിക്‌സി പ്രവര്‍ത്തിപ്പിക്കാന്‍ വൈദ്യുതിയെ ആശ്രയിക്കേണ്ടതില്ല. ഉപയോഗശൂന്യമായ മിക്‌സി കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന രൂപത്തിലാക്കാന്‍ 250 രൂപ മാത്രമേ ചെലവുള്ളുവെന്ന് ഗിരീശന്‍ പറയുന്നു.

കാവല്‍ക്കാരന്‍ വേണ്ടാത്ത റെയില്‍വേ ഗേറ്റ്, നാണയം ഉപയോഗിച്ചുള്ള ഇന്റര്‍നെറ്റ് കഫേ, ഇലക്‌ട്രോണിക് ചൂല്‍, എ.സി.ഹെല്‍മറ്റ് തുടങ്ങിയവയാണ് ഗിരീശന്റെ മറ്റ് കണ്ടുപിടിത്തങ്ങള്‍.

വൈദ്യുതി ബില്ല് നിയന്ത്രിക്കാനും സമയനഷ്ടം ഒഴിവാക്കാനും കഴിയുന്ന ചെലവുകുറഞ്ഞ മികച്ച കണ്ടെത്തലാണ് കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന മിക്‌സിയെന്ന് കേരള സര്‍വ്വകലാശാലാ ബയോ ഇന്‍ഫോ മാറ്റിക്‌സ് ഡയറക്ടര്‍ ഡോ.അച്യുത് ശങ്കര്‍ എസ്.നായര്‍ സാക്ഷ്യപ്പെടുത്തുന്നു. സാധാരണക്കാര്‍ക്ക് സ്വന്തമായി കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന മിക്‌സി നിര്‍മ്മിക്കുന്ന രീതി പറഞ്ഞുകൊടുക്കാനും ഗിരീശന്‍ തയ്യാറാണ്.

ഇലക്ട്രിക് -ഇലക്‌ട്രോണിക്‌സ് രംഗത്ത് നൂറ്റിയെട്ടോളം നൂതന കണ്ടുപിടിത്തങ്ങളാണ് ഇതിനോടകം ഗിരീശന്‍ നടത്തിയിട്ടുള്ളത്. വയര്‍ലെസ് വോട്ടുയന്ത്രം, എയര്‍കണ്ടീഷന്‍ ഹെല്‍മറ്റ്,കോയിന്‍ സൗകര്യമുള്ള ഇന്റര്‍നെറ്റ് കഫേ, ഇലക്‌ട്രോണിക്‌സ് ചൂല്‍, പണം നിക്ഷേപിക്കാന്‍ കഴിയുന്ന എ.ടി.എം കൗണ്ടര്‍ തുടങ്ങിയവയാണ് ശ്രദ്ധകവര്‍ന്നത്. കായംകുളം ചേരാവള്ളി പന്തപ്ലാവില്‍ മങ്ങാട്ട് ഗോപാലമേനോന്റെയും ഗിരിജാദേവിയുടെയും മകനായ ഗിരീശന്‍ റാന്നി പെരുനാട് കാര്‍മല്‍ എന്‍ജിനീയറിങ് കോളജ് അധ്യാപകനാണ്. ഫോണ്‍: 9495308311.

Wednesday, February 8, 2012

സിഗരറ്റ്‌ ലൈറ്റര്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക

സിഗരറ്റ്‌ ലൈറ്റര്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക

സിഗററ്റ്‌ലൈറ്റര്‍ പൊട്ടിത്തെറിച്ച് യുവാവിന്റെ
കൈവിരലുകള്‍ അറ്റു



ഇടുക്കി: വഴിയില്‍ക്കിടന്ന സിഗററ്റ് ലൈറ്റര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ പൊട്ടിത്തെറിച്ച് യുവാവിന്റെ കൈവിരലുകള്‍ അറ്റു. ഇടുക്കി പഴയരിക്കണ്ടം കല്ലുറുമ്പില്‍ വീട്ടില്‍ കെ.ആര്‍. സന്തോഷിന്റെ (35) വലതുകൈയിലെ രണ്ട് വിരലുകളാണ് അപകടത്തില്‍ അറ്റുപോയത്. വലത്‌കൈപ്പത്തിക്ക് ഗുരുതരമായി പരിക്കേറ്റ സന്തോഷ് എറണാകുളം സ്‌പെഷലിസ്റ്റ്‌സ് ആസ്​പത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.

കഞ്ഞിക്കുഴി മൈലപ്പുഴയിലെ ഒരു പെട്ടിക്കടയുടെ മുമ്പില്‍ നിന്ന് സന്തോഷിനും സുഹൃത്തുക്കള്‍ക്കും ഒരുകൂട് സിഗററ്റും ലൈറ്ററും കിട്ടിയിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ലൈറ്റര്‍ കത്തിക്കാന്‍ ശ്രമിച്ചുനോക്കിയെങ്കിലും ശ്രമം വിജയിച്ചില്ല. തുടര്‍ന്ന് സന്തോഷ് ലൈറ്റര്‍ കത്തിക്കാന്‍ നോക്കുന്നതിനിടെ വന്‍ ശബ്ദത്തോടെ ഇത് കൈയിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ വലതുകൈയിലെ ചൂണ്ടുവിരലും നടുവിരലും മധ്യഭാഗത്തുവച്ച് തകര്‍ന്ന് ചിന്നിച്ചിതറി. 

 

ഉഗ്രശബ്ദത്തോടെ സിഗരറ്റ്‌ലൈറ്റര്‍ പൊട്ടിത്തെറിച്ചു



ആലപ്പുഴ : വീടിനുള്ളില്‍ വച്ചിരുന്ന സിഗരറ്റ് ലൈറ്റര്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു.
തുറവൂര്‍പട്ടണക്കാട് ഗവ.സ്‌കൂളിനു സമീപം കേളംപറമ്പില്‍ ലാലന്റെ വീട്ടിലിരുന്ന ലൈറ്ററാണ് തിങ്കളാഴ്ച പകല്‍ രണ്ടരയോടെ പൊട്ടിത്തെറിച്ചത്. ലാലന്റെ ഭാര്യ സുജാതയും മുറിയിലുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കോ മറ്റ് നാശനഷ്ടങ്ങളോ ഇല്ല. അതിശക്തമായ ഒച്ച കേട്ട് ഇരുവരും നടുങ്ങി. കുട്ടി ഉച്ചത്തില്‍ നിലവിളിച്ചു. അപ്പോഴേക്കും ശബ്ദം കേട്ട സമീപവാസികളും, കയര്‍ ഫാക്ടറിയില്‍ പണിയെടുത്തിരുന്ന തൊഴിലാളികളും ഓടിയെത്തി. മേശപ്പുറത്തിരുന്ന സിഗരറ്റ് ലൈറ്റര്‍ അകലെ മാറി പൊട്ടിത്തെറിച്ച നിലയില്‍ കണ്ടെത്തി.

മേയ് ആറിന് സിഗരറ്റ് ലൈറ്റര്‍ പൊട്ടിത്തെറിച്ച് ഇടുക്കി സ്വദേശിയായ യുവാവിന്റെ രണ്ട് വിരലുകള്‍ അറ്റുപോയിരുന്നു. വിപണിയില്‍ സുലഭവും സാധാരണവുമായിരിക്കുന്ന സിഗരറ്റ് ലൈറ്ററിന്റെ നിര്‍മാണ വൈകല്യമാകാം പൊട്ടിത്തെറിക്കു കാരണമെന്ന് സംശയിക്കുന്നു. അടുത്തടുത്ത് സമാന സംഭവം ഉണ്ടായത് ലൈറ്റര്‍ ഉപയോഗിക്കുന്നവരെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.


നമ്മള്‍ പാചക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന അതേ ഗ്യാസ്‌ തന്നെയാണ് ലൈറററിലും ഉപയോഗിച്ചിരിക്കുന്നത് .ആയതിനാല്‍ അലക്ഷ്യമായി ഉപയോഗിച്ചാല്‍  വളരെയധികം  അപകട സാധ്യത ഉണ്ട്. ചില മുന്നറിയിപ്പുകള്‍ 
1 ലൈറ്റര്‍ കുട്ടികള്‍ക്ക്‌ കളിക്കാന്‍ കൊടുക്കരുത് .
2,വെയിലത്ത്‌ ലൈറ്റര്‍ വയ്ക്കരുത് 
.3 ,ലൈറ്റര്‍ എറിഞ്ഞുകൊടുക്കരുത് .
4,അടുപ്പിനു സമീപമായി ലൈറ്റര്‍ സൂക്ഷിക്കരുത്.
5.വാഹനങ്ങളുടെ ഡാഷ് ബോര്‍ഡിനു മുകളിലായി ലൈറ്റര്‍ സൂക്ഷിക്കരുത് 
6. കേടായതോ തീര്‍ന്നതോ ആയ ലൈറ്ററുകള്‍ ചപ്പു ചവരുകള്‍ക്കൊപ്പം കത്തിക്കരുത്.
7 ,റിപ്പയര്‍ ചെയ്യാന്‍ ശ്രമിക്കരുത് ,
8 ഗ്യാസ്‌ നിറയ്ക്കാന്‍ ശ്രമിക്കരുത് 

Monday, February 6, 2012

നിങ്ങള്‍ക്കും നിര്‍മ്മിക്കാം ഒരു റോബോട്ട്

മേയ്ക്ക് യുവര്‍ ഓണ്‍ ക്ലീനിംഗ് റോബോട്ട്






ലോകത്തിലെ ഏറ്റവും ലളിതമായ റോബോട്ടിനെ നിങ്ങള്‍ക്കും നിര്‍മ്മിക്കാം
.ആവശ്യമായ നിര്‍മ്മാണ സാമഗ്രികള്‍ .ടൂത്ത്‌ ബ്രഷ് ,മൊബൈല്‍ ഫോണിന്റെ വൈബ്രേറ്റര്‍ മോട്ടോര്‍ ,കോയിന്‍ ടൈപ്പ് ബാറ്ററി ,ഡബിള്‍ സൈഡ് ടേപ്പ്‌ .ചിത്രത്തില്‍ കാണുന്നത് പോലെ ബ്രഷിന്റബ്രസില്‍ സൈഡ് കട്ട് ചെയ്തെടുക്കുക
അതിന്‍റെ മുകളില്‍ ഡബിള്‍ സൈഡ് ടേപ്പ് ഒട്ടിക്കുക .ടേപ്പിന്‍റെ മുകളില്‍ ചിത്രത്തില്‍കാണുന്നത്പോലെ മോട്ടോര്‍ ഒട്ടിക്കുക .മോട്ടോറിന്‍റെ വയറുകള്‍ എത്തുന്നഅകലത്തില്‍ ബാറ്ററി ഫിക്സ് ചെയ്യുക .ഇനി ഒരു വലിയ സ്റ്റീല്‍ പാത്രത്തിലെക്കോ   കാരം ബോര്‍ഡിലേക്കോ നമ്മുടെ ക്ലീനിംഗ് റോബോട്ടിനെ ഇറക്കി വിടൂ.
 കാണാന്‍ വളരെ രസകരമല്ലേ .വിവിധ നിറങ്ങളിലുള്ള .ഒന്നിലധികം എണ്ണം  ഒരേ സമയം വര്‍ക്ക് ചെയ്യുന്നത് കാണാന്‍
കൂടുതല്‍ ഭംഗിയുണ്ടാകും.കേടായ മൊബൈല്‍ ഫോണിന്‍റെ വൈബ്രേറ്റര്‍ ഒരു മൊബൈല്‍ടെക്നീഷ്യനന്‍റെ സഹായത്തോടെ ഊരിയെടുത്ത്  രണ്ട് കമ്പി സോള്‍ഡര്‍  ചെയ്ത് ഉപയോഗിക്കാം .


ക്ലീനിംഗ്  റോബോട്ട് പ്രവര്‍ത്തിക്കുന്ന വീഡിയോ കണ്ടു നോക്കൂ 
 

Sunday, February 5, 2012

ലിക്വിഡ് മൊസ്കിറ്റോ ഡിസ്ട്രോയറുകളുടെ രഹസ്യം

ലിക്വിഡ് മൊസ്കിറ്റോ ഡിസ്ട്രോയറുകളുടെ രഹസ്യം

നമ്മുടെ പ്രതിമാസ കുടുംബ ബജറ്റിന്റെ ഒരു പങ്ക് കൊതുക് നിവാരണ സാമഗ്രികള്‍ വാങ്ങാനായി നാം ചിലവഴിച്ചു വരികയാണല്ലോ .ഓരോ മുറിയിലും ഒന്നെന്ന കണക്കിന് പ്രതിമാസം 300 രൂപ വരെ ഇത്തരം വൈദ്യുത കൊതുക് നിവാരിണികള്‍ക്കായി ചിലവഴിക്കുന്നവരാണ് നഗരവാസികളില്‍ നല്ലൊരുവിഭാഗം.
ലിക്ക്വിഡ് കൊതുക് നിവാരിണികളില്‍ ഗന്ധം നീക്കിയ മണ്ണെണ്ണയും അതില്‍ ലയിപ്പിച്ച അല്ലെത്രിന്‍ എന്ന കീടനാശിനിയുമാണ് ഉപയോഗിക്കുന്നത്. കൊതുക് നിവാരിണികള്‍ക്കായി നമ്മള്‍ മുടക്കുന്ന തുകയില്‍ ഗണ്യമായ കുറവ് വരുത്തുന്നതിനുള്ള ഒരു മാര്‍ഗ്ഗം ഇനി വിവരിക്കാം.
പതിവായി ഉപയോഗിക്കുന്ന കൊതുക് നിവാരിണിയുടെ പുതിയ ബോട്ടില്‍ വാങ്ങുമ്പോള്‍ അതില്‍ കൃത്യം പകുതി അളവില്‍ മണ്ണെണ്ണ ചേര്‍ക്കുക ഇപ്പോള്‍ ഒരു മാസത്തിനുള്ള കൊതുക് നാശിനി രണ്ട് മാസം ഉപയോഗിക്കാം.ഇതു മൂലം കീടനാശിനിയുടെ തീവ്രത ഒന്ന് കുറയുകയും ചെയ്യും.കൊച്ചു കുട്ടികളും മറ്റും ഉള്ള വീടുകളില്‍ രാസ കീടനാശിനി ഉപയോഗിക്കുന്നതിന്‍റെ ബുദ്ധിമുട്ട് പകുതികണ്ട്‌ കുറച്ചു എന്ന് സമധാനിക്കുകയും ചെയ്യാം. ഞങ്ങള്‍ മുന്‍പ് പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങളില്‍ നിന്ന്‍ ഈ രഹസ്യം പഠിച്ചിട്ടുള്ള പതിനായിരക്കണക്കിനു ഗുണഭോക്താക്കള്‍ ഇപ്പോഴും അഭിനന്ദനങ്ങള്‍ അറിയുക്കുന്നു എന്നതില്‍  ചാരിതാര്‍ത്ഥ്യമുണ്ട്.
കഴിയാവുന്നത്ര പേര്‍ക്ക് ഈ രഹസ്യം ഷെയര്‍ ചെയ്യൂ
.top secret  ഒരു ലിറ്റര്‍ മണ്ണെണ്ണക്ക് ഒരു ഗ്രാം എന്ന കണക്കിന് അമൈല്‍ അസറ്റെറ്റ്  എന്ന രാസ വസ്തു ചേര്‍ത്താല്‍ മണ്ണെണ്ണ യുടെ ഗന്ധം ഇല്ലാതാക്കാം .ഇത് സ്കൂള്‍ കെമിക്കല്‍സ്‌ വില്‍ക്കുന്ന കടകളില്‍ ലഭിക്കും

രഹസ്യം രണ്ട് 
50 മില്ലി മണ്ണെണ്ണയില്‍ പൂജാ സാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ ലഭിക്കുന്ന പച്ച കര്‍പ്പൂര കട്ടകള്‍ ലയിപ്പിച്ച് ആ ലായനി കൊതുക് നിവാരി ണിയുടെ ഒഴിഞ്ഞ ബോട്ടിലില്‍ നിറച്ച് കൊതുക് നിവാരിണി മെഷിനില്‍ വച്ച് ഉപയോഗിക്കാം .നിങ്ങള്‍ പ്രതീക്ഷിക്കുന്നതിലും അധികം റിസള്‍ട്ട് ഈ ടെക്നിക്കിലൂടെ ലഭിക്കുന്നത് കണ്ടു മനസ്സിലാക്കൂ .  50 മില്ലി മണ്ണെണ്ണയില്‍ അഞ്ചോ ആറോ കര്‍പ്പൂര കട്ടകള്‍ ലയിപ്പിക്കണം . സൂക്ഷിക്കണേ കര്‍പ്പൂരം എന്ന പേരില്‍ പായ്ക്കറ്റില്‍ ലഭിക്കുന്നത് യൂറിയ കട്ടകള്‍ ആകാനും സാധ്യത ഉണ്ട്.മരുന്നില്‍ ചേര്‍ക്കാനാണ് എന്നുപറഞ്ഞാല്‍ ശുദ്ധമായ പച്ച കര്‍പ്പൂരം ലഭിക്കും .വലിയ മുറികള്‍ക്ക്‌ വേണമെങ്കില്‍ കൂടുതല്‍ കര്‍പ്പൂരം ചേര്‍ക്കാം