വ്യായാമത്തോടൊപ്പം ഊര്‍ജ്ജോത്പാദനവും
കേരളീയ സമൂഹത്തില്‍, സ്വാഭാവിക ശരീര വ്യായാമം എന്നത് അപ്രത്യക്ഷമായിരിക്കുന്നു. നൂറുമീറ്റര്‍ ദൂരം നടന്നുപോകുവാന്‍ പോലും ആരും തയ്യാറാവുന്നില്ല. സൈക്കിള്‍ സവാരിയാകട്ടെ , ഒരു മൂന്നാം കിട യാത്രാ സംവിധാനമായോ കുട്ടികളുടെ കളിക്കോപ്പായോ രൂപാന്തരം പ്രാപിച്ചിരിക്കുന്നു.
ഭക്ഷണ ക്രമത്തിലുള്ള വ്യതിയാനവും വ്യായാമത്തിന്റെ അഭാവവും നമ്മളില്‍ ഭൂരിപക്ഷത്തിനേയും വിവിധ രോഗങ്ങളിലേക്കു തള്ളി വിട്ടിരിക്കുന്നു. രാവിലെയും വൈകുന്നേരവും ഒരോ മണിക്കൂര്‍ നടത്തം എന്നുള്ളത് , ഇന്നു ഒരു ചികിത്സാവിധിയാണ്. ഈ സാഹചര്യത്തില്‍ വ്യയാമം ചെയ്യുക വഴി നാം ചിലവഴിക്കുന്ന ഊര്‍ജ്ജവും മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഭക്ഷ്യവസ്തുക്കളും, ഉത്പാദനപരമായ രീതിയില്‍ വിനിയോഗിക്കാനുള്ള നിരവധി തന്ത്രങ്ങള്‍ രൂപപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അവയിലൊന്നാണ് പെഡല്‍ ജെനറേറ്റര്‍. ഒരു കിലോമീറ്റര്‍ നടക്കുവാനായി നാം ചിലവഴിക്കുന്ന ഊര്‍ജ്ജം അഞ്ചു കിലോമീറ്റര്‍ മിതമായ സൈക്കള്‍ സവാരിക്കു മതിയാകുന്നതാണ്. ഇതാവട്ടെ 20 മിനിറ്റ് സൈക്കിളിംഗിലൂടെ ലഭ്യമാക്കാവുന്നതാണ്. ഒരു സൈക്കിള്‍ എപ്രകാരം വൈദ്യുത ഉത്പാദനത്തിന് ഉപയോഗിക്കാം എന്നതിന്റെ രേഖാചിത്രമാണ് ഇവിടെ കാണുന്നത്. ചിത്രം ശ്രദ്ധിക്കുക, എപ്രകാരമാണ് പിന്‍ചക്രങ്ങള്‍ ഡയനോമോയുമായി ഇണക്കിയിരിക്കുന്നതെന്നു കാണാം. ഇതിന്റെ ഒരു പ്രായോഗിക ട്രയലാണ് ഈ പൊസ്റ്റ്.
2. ഡയനാമോ:
മാരുതി കാറിന്റെ ആള്‍ട്ടര്‍നേറ്ററാണ് ഡയനാമോ ആയി തിരഞ്ഞെടുത്തത്. സമീപ ആക്രിക്കടയില്‍ നിന്നും ഒരെണ്ണം സംഘടിപ്പിക്കാന്‍ ഒട്ടും ബുദ്ധിമുട്ടുണ്ടായില്ല. 13 - 14.5 വോള്‍ട്ട് നല്‍കുന്ന ഇത് 50 ആമ്പിയര്‍ കരണ്ട് നല്‍കാന്‍ ശേഷിയുള്ളതാണ്.
ചില പുനക്രമീകരണങ്ങള്‍ :-50 ആമ്പിയര്‍ കരണ്ട് എന്നത് , 6000 ആര്‍.പി.എമ്മില്‍ മാത്രം ലഭിക്കുന്ന തീവ്രതയാണ്, ഒരു പെഡല്‍ സൈക്കിളില്‍ പ്രയോഗികമായി സാദ്ധ്യതയില്ലാത്തതും ,ആവശ്യമില്ലാത്തതുമായ ഒന്നാണാ മൂല്യം.
മാത്രവുമല്ല 12 വോള്‍ട്ട് ലഭ്യമാവാന്‍ ചുരുങ്ങിയത് 1200 ആര്‍.പി.എം വേഗതയെങ്കിലും വേണം. അതിനാല്‍ ഫീല്‍ഡ് വൈന്‍ഡിംഗ് അല്പം എണ്ണം കൂട്ടി, വേവ് ഫോമില്‍ റീവൈന്‍ഡിംങ് നടത്തി.
ഇവിടെ വൈദ്യുത തീവ്രത കുറയും, പ്രായോഗികമായി നമ്മെ അതു ബാധിക്കുന്നതല്ല എന്നതിനാല്‍ ശ്രദ്ധ നല്‍കേണ്ടതില്ല. ഇപ്രകാരമുള്ള വ്യത്യാസം 900 ആര്‍.പി.എമില്‍ 12 വോള്‍ട്ട് നല്‍കും.
3.ബെല്‍റ്റ്:
മറ്റഡോര്‍ വാനിനു വന്നിരുന്ന ഡയനാമോ ബെല്‍റ്റ് പാകമായിരുന്നു. വലിയ സൈക്കിളാണെങ്കില്‍ കൂടുതല്‍ വലുപ്പമുള്ള ബെല്‍റ്റ് കണ്ടെത്തെണ്ടി വരും .
പണി പൂര്‍ത്തിയായ ജനറേറ്റര്‍.
സൈക്കിള്‍ വീല്‍ ആള്‍ട്ടര്‍നേറ്ററുമായി ഘടിപ്പിച്ചിരിക്കുന്നു, സ്റ്റാന്റ് ശ്രദ്ധിക്കുക. അള്‍ട്ടര്‍നേറ്റര്‍ ക്ലാമ്പുകള്‍, പ്രത്യേകിച്ച് ടെന്‍ഷനര്‍ കൃത്യ സ്ഥാനത്താവേണ്ടതുണ്ട്.
ഫലങ്ങള്‍:
3:1 അനുപാതത്തിലുള്ള ചെയിനും, 5:1 അനുപാദത്തിലുള്ള ആള്‍ട്ടര്‍നേറ്റര്‍ പുള്ളിയും ചേര്‍ന്ന് ആള്‍ട്ടര്‍നേറ്ററിനു പെഡലിന്റെ 15 ഇരട്ടി വേഗത നല്‍കുന്നു.
60 ആര്‍.പി.എം എന്ന ലഘുവായ പെഡല്‍ സ്പീഡില്‍ 900 അര്‍.പി.എം വേഗത ആള്‍ട്ടര്‍നേറ്ററിനു ലഭിക്കുന്നു.
ലഭ്യമായ വോള്‍ട്ടേജ്: 12.6 വോള്‍ട്ട്.
തീവ്രത : 8.5 ആമ്പിയര്‍.
85 ആര്‍.പി.എം പെഡല്‍ സ്പീഡില്‍ ഏകദേശം 1300 ആര്‍.പി.എം ആല്‍ട്ടര്‍നേറ്റര്‍ സ്പീഡില്‍-
ലഭ്യമായ വോള്‍ട്ടേജ്: 13.8 വോള്‍ട്ട്.
തീവ്രത : 14.6 ആമ്പിയര്‍.സംഗ്രഹം:
ഒരു ദിവസം രാവിലേയും വൈകുന്നേരവുമായി അരമണിക്കൂര്‍ വീതം രണ്ടുപേര്‍ വ്യായാമം ചെയ്താല്‍ ഒരു മാസം 8 മുതല്‍ 15 യൂണിറ്റ് വൈദ്യുതി ലഭ്യമാകും. നാം വ്യായാമത്തിനായി വെറുതെ എരിച്ചു കളയുന്ന ശാരീരിക ഊര്‍ജ്ജമാണിതെന്നത് ആണ് ഇതിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നത്.
ഈ ലേഖനം http://pareekshanasalayil.blogspot.com എന്ന സൈറ്റില്‍ നിന്നും

1.സൈക്കിള്‍:
മോളുടെ കുഞ്ഞു സൈക്കിള്‍ , മൃതപ്രായമായി പോര്‍ച്ചില്‍ കിടന്നത് , ഗ്രീസും മറ്റും പ്രയോഗിച്ചു പ്രവര്‍ത്തന ക്ഷമമാക്കി. സീറ്റിന്റേയും ഹാന്‍ഡിലിന്റേയും ഉയരം ഓരോ അടി വീതം വര്‍ദ്ധിപ്പിച്ചു. പെഡലിന്റെ സ്പ്രോക്കറ്റ് മാറ്റി 3 : 1 അനുപാദത്തിലാക്കി.2. ഡയനാമോ:
മാരുതി കാറിന്റെ ആള്‍ട്ടര്‍നേറ്ററാണ് ഡയനാമോ ആയി തിരഞ്ഞെടുത്തത്. സമീപ ആക്രിക്കടയില്‍ നിന്നും ഒരെണ്ണം സംഘടിപ്പിക്കാന്‍ ഒട്ടും ബുദ്ധിമുട്ടുണ്ടായില്ല. 13 - 14.5 വോള്‍ട്ട് നല്‍കുന്ന ഇത് 50 ആമ്പിയര്‍ കരണ്ട് നല്‍കാന്‍ ശേഷിയുള്ളതാണ്.
ചില പുനക്രമീകരണങ്ങള്‍ :-50 ആമ്പിയര്‍ കരണ്ട് എന്നത് , 6000 ആര്‍.പി.എമ്മില്‍ മാത്രം ലഭിക്കുന്ന തീവ്രതയാണ്, ഒരു പെഡല്‍ സൈക്കിളില്‍ പ്രയോഗികമായി സാദ്ധ്യതയില്ലാത്തതും ,ആവശ്യമില്ലാത്തതുമായ ഒന്നാണാ മൂല്യം.
മാത്രവുമല്ല 12 വോള്‍ട്ട് ലഭ്യമാവാന്‍ ചുരുങ്ങിയത് 1200 ആര്‍.പി.എം വേഗതയെങ്കിലും വേണം. അതിനാല്‍ ഫീല്‍ഡ് വൈന്‍ഡിംഗ് അല്പം എണ്ണം കൂട്ടി, വേവ് ഫോമില്‍ റീവൈന്‍ഡിംങ് നടത്തി.
ഇവിടെ വൈദ്യുത തീവ്രത കുറയും, പ്രായോഗികമായി നമ്മെ അതു ബാധിക്കുന്നതല്ല എന്നതിനാല്‍ ശ്രദ്ധ നല്‍കേണ്ടതില്ല. ഇപ്രകാരമുള്ള വ്യത്യാസം 900 ആര്‍.പി.എമില്‍ 12 വോള്‍ട്ട് നല്‍കും.
3.ബെല്‍റ്റ്:
മറ്റഡോര്‍ വാനിനു വന്നിരുന്ന ഡയനാമോ ബെല്‍റ്റ് പാകമായിരുന്നു. വലിയ സൈക്കിളാണെങ്കില്‍ കൂടുതല്‍ വലുപ്പമുള്ള ബെല്‍റ്റ് കണ്ടെത്തെണ്ടി വരും .
4. ബാറ്ററി:
യു.പി.എസ്സിനുപയോഗിക്കുന്ന 7 എ.എച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. റോട്ടര്‍ എനര്‍ജൈസ് ചെയ്യാനും വോള്‍ട്ടേജ് ഡാമ്പര്‍ ആയും ഇത് പ്രവര്‍ത്തിക്കും.5.സ്റ്റാന്റ്:
മുക്കാല്‍ ഇഞ്ച് "L" ഇരുമ്പ് പട്ടയില്‍ 14" x 5.5 ഒരു ഫ്രെയിം. അതില്‍ 10 ഇഞ്ച് ലെവലില്‍ , 10 ഇഞ്ച് ഉയരത്തില്‍ രണ്ടു കാലുകള്‍. അതിന്റെ അറ്റം കൊതവെട്ടിയിരിക്കുന്നു. ആള്‍ട്ടര്‍നേറ്ററിന്റെ അളവിനനുസരിച്ച് മറ്റു ക്ലാമ്പുകളും പിടിപ്പിച്ചു.പണി പൂര്‍ത്തിയായ ജനറേറ്റര്‍.
സൈക്കിള്‍ വീല്‍ ആള്‍ട്ടര്‍നേറ്ററുമായി ഘടിപ്പിച്ചിരിക്കുന്നു, സ്റ്റാന്റ് ശ്രദ്ധിക്കുക. അള്‍ട്ടര്‍നേറ്റര്‍ ക്ലാമ്പുകള്‍, പ്രത്യേകിച്ച് ടെന്‍ഷനര്‍ കൃത്യ സ്ഥാനത്താവേണ്ടതുണ്ട്.
ഫലങ്ങള്‍:
3:1 അനുപാതത്തിലുള്ള ചെയിനും, 5:1 അനുപാദത്തിലുള്ള ആള്‍ട്ടര്‍നേറ്റര്‍ പുള്ളിയും ചേര്‍ന്ന് ആള്‍ട്ടര്‍നേറ്ററിനു പെഡലിന്റെ 15 ഇരട്ടി വേഗത നല്‍കുന്നു.
60 ആര്‍.പി.എം എന്ന ലഘുവായ പെഡല്‍ സ്പീഡില്‍ 900 അര്‍.പി.എം വേഗത ആള്‍ട്ടര്‍നേറ്ററിനു ലഭിക്കുന്നു.
ലഭ്യമായ വോള്‍ട്ടേജ്: 12.6 വോള്‍ട്ട്.
തീവ്രത : 8.5 ആമ്പിയര്‍.
85 ആര്‍.പി.എം പെഡല്‍ സ്പീഡില്‍ ഏകദേശം 1300 ആര്‍.പി.എം ആല്‍ട്ടര്‍നേറ്റര്‍ സ്പീഡില്‍-
ലഭ്യമായ വോള്‍ട്ടേജ്: 13.8 വോള്‍ട്ട്.
തീവ്രത : 14.6 ആമ്പിയര്‍.സംഗ്രഹം:
ഒരു ദിവസം രാവിലേയും വൈകുന്നേരവുമായി അരമണിക്കൂര്‍ വീതം രണ്ടുപേര്‍ വ്യായാമം ചെയ്താല്‍ ഒരു മാസം 8 മുതല്‍ 15 യൂണിറ്റ് വൈദ്യുതി ലഭ്യമാകും. നാം വ്യായാമത്തിനായി വെറുതെ എരിച്ചു കളയുന്ന ശാരീരിക ഊര്‍ജ്ജമാണിതെന്നത് ആണ് ഇതിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നത്.
ഈ ലേഖനം http://pareekshanasalayil.blogspot.com എന്ന സൈറ്റില്‍ നിന്നും
very interesting article
ReplyDelete