3D TV വിസ്മൃതിയിലേക്ക്
സുജിത് കുമാര്‍
സോണിയും എൽ ജിയുമെല്ലാം 3ഡി ടെലിവിഷനുകലുടെ ഉല്പാദനം നിർത്തുന്നു എന്ന വാർത്ത കണ്ടപ്പോൾ ഒരു സുഹൃത്തിനെ ഓർത്തു.
മൂന്നു വർഷങ്ങൾക്ക് മുൻപ് ഒരു സുഹൃത്ത് എൽ ഇ ഡി ടിവി വാങ്ങാൻ പോയപ്പോൾ സെയിൽസ്മാന്റെ കെണിയിൽ വീണ് വലിയ വില കൊടുത്ത് 3ഡി ടിവി വാങ്ങിപ്പോന്നു. വാങ്ങുന്നതിന്റെ മുൻപേ കക്ഷി ഫോൺ വിളിച്ച് അഭിപ്രായമൊക്കെ ചോദിച്ചിരുന്നു. അന്നേ പറഞ്ഞതാണ് ഇത് വാങ്ങേണ്ട നിങ്ങൾ ഉദ്ദേശിക്കുന്ന 3ഡി എഫക്റ്റ് അതിൽ കിട്ടില്ല, മാത്രവുമല്ല കൂടുതൽ നേരം കാണുന്നത് കണ്ണിനു ആയാസമുണ്ടാക്കും, ഒന്നോ രണ്ടോ തവണ കാണുമ്പോഴേയ്ക്കും തന്നെ മതിയാകും എന്നതിനാൽ ഈ ഫീച്ചറിനായി മാത്രം നല്ലൊരു തുക അധികം ചെലവാക്കുന്നത് ഒട്ടും ബുദ്ധിയല്ല എന്നെല്ലാം പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും കക്ഷി അവസാനം 'പിള്ളേർക്ക് ഇഷ്ടപ്പെടും' എന്ന് വിശ്വസിച്ച് അത് വാങ്ങിയിട്ടേ അടങ്ങിയുള്ളൂ. ഇതുപോലെത്തന്നെയാണ് സാധാരണ മോഡലുകളേക്കാൾ ഇരുപതു ശതമാനത്തിലധികം വിലക്കൂട്ടി 'സ്മാർട്ട് ടിവിയും ഇന്റർനെറ്റ് ടിവിയും; എല്ലാം വിൽക്കുന്നത്. 1000 രൂപയിൽ തുടങ്ങുന്ന ഏതെങ്കിലും ഒരു HDMI Casting dongle ഉപയോഗിച്ച് ഏത് ടിവിയേയും ഇന്റർനെറ്റ് എനേബിൾഡ് ആക്കാമെന്നിരിക്കേയാണ് ഇന്റർനെറ്റ് എന്ന ഒരൊറ്റ ഫീച്ചറിനായി വലിയ വില കൊടുക്കുന്നത്.
ഒരിക്കൽ വീട്ടിൽ വന്ന സുഹൃത്ത് ടി വി കണ്ടുകൊണ്ടിരിക്കുമ്പോൾ ചോദിച്ചു- സോണി ആണല്ലേ? എന്റെ വീട്ടിലും സോണി ആണ് വില അല്പം കൂടുതൽ കൊടുത്താലെന്താ ഇതുപോലത്തെ പിക്ചർ ക്വാളിറ്റി ആർക്കെങ്കിലും തരാനാകുമോ? അതു കേട്ട് ചിരി അടക്കാനായില്ല. എന്റെ ടി വി സോണിയും കോണിയും ഒന്നുമല്ല. VU ആണ്. പിള്ളേരുടെ സ്റ്റിക്കർ പ്രയോഗത്തിൽ ബ്രാൻഡ് നേം മറഞ്ഞതിനാൽ ഉണ്ടായ ആശയക്കുഴപ്പം ആണ് എന്റെ VU ടെലിവിഷനെ Sony ആക്കി മാറ്റിയത്. പിക്ചർ / സൗണ്ട് ക്വാളിറ്റി നോക്കി ബ്രാൻഡ് വിലയിരുത്തുന്ന കാലമൊക്കെ പോയി. ഇക്കാലത്ത് പ്രധാനം വീഡിയോയുടെ സോഴ്സ് ക്വാളിറ്റിയും ഫോർമാറ്റുമെല്ലാമാണ്. ബഡ്ജറ്റ് ടെലിവിഷൻ കമ്പനികളും ഇക്കാലത്ത് തങ്ങളൂടെ ടെലിവിഷനുകളിൽ ഉന്നത ഗുണനിലവാരമുള്ള പാനലുകളും കമ്പോണന്റുകളും ഉപയോഗിക്കുന്നുണ്ട്. ഒരു വർഷത്തെ വാറണ്ടി കാലാവധി കഴിഞ്ഞാൽ വൻകിട അന്താരാഷ്ട്ര ബ്രാൻഡുകളുടെ ടെലിവിഷനുകൾ റിപ്പയർ ചെയ്യാൻ ആവശ്യമായ പണം കൊണ്ട് പുതിയ ടി വി വാങ്ങാം. അതിനാൽ മിനിമം മൂന്നു വർഷത്തെ വാറണ്ടി എങ്കിലും കിട്ടുമെങ്കിൽ മാത്രം വലിയ ബ്രാൻഡുകളുടെ പിറകേ പോകുന്നതാണ് നല്ലത്. എൽ ഇ ഡി ടിവിയുടെ ഹൃദയമായ പാനലുകൾ ആണ് ഏറ്റവും കൂടുതൽ കേടാകുന്നത്. പാനലുകളിലാകട്ടെ റിപ്പയർ ചെയ്യാൻ കഴിയുന്ന കുഴപ്പങ്ങൾ ഉണ്ടാകുന്നത് കുറവായതിനാൽ മിക്കവാറും മൊത്തമായിത്തന്നെ മാറ്റി വയ്ക്കേണ്ടി വരുന്നതായാണ് കണ്ടു വരുന്നത്. തെറ്റിദ്ധരിപ്പിക്കപ്പെടുന്ന സ്പെസിഫിക്കേഷനുകളുടേയും ഫീച്ചറുകളുടേയും പിറകേ പോയി കൂടുതൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നതിലും നല്ലത് അടിസ്ഥാനപരമായ കാര്യങ്ങളിൽ ശ്രദ്ധ ഊന്നുന്നതാണ്. കടകളിൽ പോയി ടി വി വാങ്ങുമ്പോൾ വ്യൂവിംഗ് ആംഗിൾ, റീഫഷ് റേറ്റ് തുടങ്ങിയവയൊക്കെ കണക്ക് കൂട്ടി പോയാലും ഡിസ്പ്ലേ ചെയ്തിരിക്കുന്ന വീഡിയോക്ക് അനുസരിച്ച് ബ്രൈറ്റ്നെസും കോൺട്രാസ്റ്റും എല്ലാം അഡ്ജസ്റ്റ് ചെയ്തു വച്ചിട്ടുണ്ടാകും എന്നതിനാൽ താരതമ്യപ്പെടുത്തി ഒരു തീരുമാനത്തിൽ എത്താനാകില്ല. ഈ സാഹചര്യത്തിൽ കണക്കിലെടുക്കാൻ കഴിയുന്ന അടിസ്ഥാനപരമായ ചില കാര്യങ്ങൾ:
1. വലിപ്പം (സ്ക്രീൻ സൈസ്)- കയ്യിൽ കാശുണ്ടെങ്കിലും മുറി വലിപ്പമുള്ലതുമാണെങ്കിൽ വലുത് ആണ് കൂടുതൽ നല്ലത്. (ഒരു ഏകദേശ കണക്ക് വച്ച് മിനിമം - മാക്സിമം വ്യൂവിംഗ് ഡിസ്റ്റൻസ് കണക്കാക്കാം സ്ക്രീൻ സൈസിനെ 1.5 കൊണ്ട് ഗുണിച്ചാൽ മിനിമം ഡിസ്റ്റൻസും അതിനെ ഇരട്ടി ആക്കിയാൽ മാക്സിമം ഡിസ്റ്റൻസും കിട്ടും. അതായത് ഒരു 40 ഇഞ്ച് ടി വി ആണെങ്കിൽ സ്ക്രീനിൽ നിന്നും 5 മുതൽ 10 അടി വരെ ദൂരെ ഇരുന്ന് കാണുന്നതായിരിക്കും ഏറ്റവും നല്ലത്. മുറിയുടെ വലിപ്പത്തിനനുസരിച്ച് വലിപ്പം തീരുമാനിക്കാം. ഇതിലും വീഡിയോ റസല്യൂഷൻ അനുസരിച്ച് വ്യത്യാസം വരുന്നു.
2. റെസല്യൂഷൻ (എച് ഡി റെഡി, ഫുൾ എച് ഡി, അൾട്രാ എച് ഡി (4k))- നിലവിലെ സാഹചര്യത്തിൽ എച് ഡി റെഡി വാങ്ങാതിരിക്കുക. ഫുൾ എച് ഡി യോ 4K യോ ആണ് കൂടുതൽ നല്ലത്.
3. പോർട്ടുകളും കണക്റ്ററുകളും -ഒന്നിൽ കൂടുതൽ HDMIപോർട്ടുകൾ, ഒന്നിലധികം യു എസ് ബി പോർട്ടുകൾ തുടങ്ങിയവ അവശ്യം വേണ്ടതാണ്.
4. പരമ പ്രധാനമായത്- വില. കുറഞ്ഞ വിലയിൽ നല്ല സ്ക്രീൻ സൈസും റസലൂഷനും മറ്റ് ഫീച്ചറുകളും കിട്ടുന്നുണ്ടെങ്കിൽ ശരാശരി വില്പനാനന്തര സേവനമെങ്കിലും നൽകുന്ന ഒരു ബഡ്ജറ്റ് ടി വി തെരഞ്ഞെടുക്കുന്നതായിരിക്കും കൂടുതനല്ലത്. കാരണം എൽ ഇ ഡി ടിവികളുടെ ആയുസ്സിന്റെ കാര്യത്തിൽ ഒരു ബ്രാൻഡ് നല്ലത് മറ്റൊരു ബ്രാൻഡ് മോശം എന്ന് ഒരിക്കലും തറപ്പിച്ച് പറയാനാകില്ല. അനാവശ്യമായതും ഒരിക്കലും ഉപയോഗിക്കാൻ സാദ്ധ്യതയില്ലാത്തതുമായ ഫീച്ചറുകൾക്ക് പിറകേ പോയി പണം പൊടിക്കുന്നത് മണ്ടത്തരമാണ്.
5. വിൽപനാനന്തര സേവനം: ബഡ്ജറ്റ് ടെലിവിഷനുകളായ VU,TCL,Infocus, Micromax തുടങ്ങിയവ വിൽപ്പനാനന്തര സേവനത്തിന്റെ കാര്യത്തിൽ അല്പം പിറകോട്ടാണെന്നുള്ളതാണ് പ്രധാന പ്രശ്നം. പക്ഷേ വലിയ വിലകൊടുത്ത് വിൽപനാനന്തര സേവനം വാങ്ങണോ അതോ തീരെ വിലകുറഞ്ഞ് ടി വി വാങ്ങണോ എന്ന് തീരുമാനിക്കേണ്ട ഒരു സാഹചര്യം വരുമ്പോൾ മിക്കപ്പോഴും വിലക്കൂറവിന്റെ തട്ട് താഴ്ന്ന് നിൽക്കുന്നതായി കാണാം. എൽ ഇ ഡി ടിവിയുടെ കാര്യത്തിൽ പ്രത്യേകിച്ചും.
നിങ്ങളുടെ എൽ ഇ ഡി ടിവി അനുഭവങ്ങൾ പങ്കുവയ്കൂ. പുതിയ ടി വി തെരഞ്ഞെടുക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഉപകാരപ്രദമാകട്ടെ.
സുജിത് കുമാര്‍ ഓണ്‍ ഫേസ്ബുക്ക്
https://www.facebook.com/ sujithkrk/posts/ 1182027395237501
അനുഭവങ്ങള്‍ ,പ്രതികരണങ്ങള്‍
1,Jith Raj സ്മാർട്ട് ടീവിക്ക് പുറകെ പോകാത്തതാണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം. രണ്ടു കാരണങ്ങൾ ആണ് എനിക്ക് തോന്നിയിട്ടുള്ളത്, 1. വില വളരെ കൂടുതൽ ആവും, പോസ്റ്റിൽ പറഞ്ഞ പോലെ കുറഞ്ഞ ചിലവിൽ മറ്റു വഴികളിലൂടെ നമുക്ക് ടീവിയെ സ്മാർട്ട് ആക്കാം: Chromecast മുതൽ Raspberry Pi വരെ ഇതിനായി ഉപയോഗിക്കാം. 2. ആൻഡ്രോയിഡ് TV software ഉപയോഗിക്കാത്ത മിക്ക സ്മാർട്ട് ടീവീകളും അപ്‌ഡേറ്റിന്റെ കാര്യത്തിലൊക്കെ കണക്കാണ്. ഈ കാരണം കൊണ്ട് തന്നെ പല പുതിയ ആപ്പ്ലിക്കേഷനുകളും നമ്മുടെ സ്മാർട്ട് tv support ചെയ്‌യണം എന്നില്ല.
പല കാലഘട്ടങ്ങളായി ഇത് വരെ 4 ഡിജിറ്റൽ മീഡിയ പ്ലേയേഴ്സ് ഉപയോഗിച്ചിട്ടുണ്ട്. Roku, Chromecast, Android TV stick, Amazon Fire TV എന്നിവ. ഇതിൽ ഏറ്റവും നന്നായി തോന്നിയത് fire stick ആണ്. കാരണം അതിനു physical remote ഉണ്ട്, chromecast പോലെ കാസ്റ്റിംഗ് പറ്റും, ഓൺ സ്ക്രീൻ ഇന്റർഫേസ് ഉണ്ട്. എല്ലാത്തിനും ഉപരിയായി Kodi അതിൽ ഇൻസ്റ്റാൾ ചെയ്‌യാൻ സാധിക്കും. Kodi എന്താണെന്നു അറിയാത്തവർ താഴത്തെ ലിങ്കിൽ പോയാൽ ഒരു idea കിട്ടും.
https://kodi.tv/about/
2,Shamod AP
Still agreeing with your points... I am also a victim of 3D TV... Bought it 5yrs back.. വാങ്ങിയ ആവേശത്തില് കുറച്ച് മൂവീസ് കണ്ടിരുന്നു... ഇപ്പോ അതിന്റെ ഗ്ളാസൊക്കെ എവിടെയോ പൊടിപിടിച്ച് കിടക്കുന്നുണ്ട്...
പിന്നെ ബ്രാന്ഡഡ് പ്രൊഡക്ടാവുമ്പോള് service നന്നായിരിക്കും.. പല കമ്പനികളും 10 വര്ഷം വാറന്റി പറഞ്ഞിട്ട് രണ്ട് വര്ഷം കൊണ്ട് പൂട്ടിപ്പോയ അവസ്ഥ ഉണ്ട്...
3,
Jaikishan Vallyil Gopinathan 23 ഫോർമാറ്റ് കൾ പ്ലേ ചെയ്യുമെന്ന് പറഞ്ഞത് കേട്ട്,സാംസങ്ങിന്റെ സാമാന്യം നല്ല വിലയുള്ള ഒരു l e d ടി വി വാങ്ങിയിരുന്നു(ഡവുണ് ലോടിയ സിനിമ ഡോകയുമെന്ററികൾ കാണാൻ).അനുഭവം മിക്ക ഫോമറ്റുകളും വർക് ചെയ്യുന്നില്ല എന്നാണ്(mvk..etc)
ഓസിന് കിട്ടിയ ഒരു എൽ ജി ടിവി ഉണ്ട്.അതും l e d. വലിയ അവകാശ വാദങ്ങൾ ഒന്നുമില്ലാതെ അതിൽ ഒട്ടുമുക്കാലും ഫോമറ്റുകൾ പ്ലൈ ചെയ്യുന്നു.
4,
Anish KS കഴിഞ്ഞ വര്‍ഷം ഒരു വിയു 40 ഇഞ്ച് ടിവി വാങ്ങി, ഇതുവരെ കുഴപ്പമില്ല. സുജിത്തിന്റെ പഴയൊരു പോസ്റ്റ് ആയിരുന്നു വിയു തിരഞ്ഞെടുക്കാന്‍ പ്രചോദനമായത്. ഗൂഗിള്‍ ക്രോംകാസ്റ്റ് ഒരെണ്ണം വാങ്ങി, ടിവി സ്മാര്‍ട്ട് ആയി. സ്മാര്‍ട്ട് ടിവി വാങ്ങുന്നത് മണ്ടത്തരമാണ്, 3000 മുടക്കിയാല്‍ എച്ച്ഡിഎംഐ പോര്‍ട്ടുള്ള ഏതു ടിവിയും സ്മാര്‍ട്ട് ആക്കാം. ക്രോംകാസ്റ്റിനെക്കള്‍വിലകുറവുള്ള വെബ് കാസ്റ്റിംഗ് ഡിവൈസുകള്‍ ലഭ്യമാണ്. ഹോട്ട്സ്റ്റാര്‍ ടിവി വഴി കാസ്റ്റ് ചെയ്യുവാന്‍ കഴിയുന്നുണ്ട്. http://www.anishks.com/vu-led-tv-review/
5,
Razy K Salam ഒരു 3D UHD വാങ്ങാനുള്ള ആഗ്രഹത്തിൽ ആയിരുന്നു. 3D ഇപ്പോൾ പുതിയ മോഡൽ വരുന്നില്ല എന്നത് നോട്ട് ചെയ്തിരുന്നു. അപ്പോൾ അതിൽ എന്തോ പോരായ്മ ഉണ്ടെന്നർത്ഥം. ഇനി UHD മാത്രം ഉള്ളത് നോക്കണം എന്നർത്ഥം. പോസ്റ്റിന് നന്ദി

https://www.facebook.com/