Monday, October 24, 2011

കണ്ണടിച്ച് പോകാന്‍ C F L


കണ്ണടിച്ച് പോകാന്‍ C F L



ആഗോളതാപനം തടയാനും,ഊര്‍ജം സംരക്ഷിക്കാനും എന്ന പേരില്‍ പ്രചാരത്തിലായ CFL കണ്ണിന് അപകടകാരിയാണേന്ന്  വെളിവായിരിക്കുന്നു. ഈ സീ എഫ് എല്ലുകള്‍ ഉപയോഗിക്കുന്നതിലൂടെ കണ്ണിനുണ്ടാകുന്ന തിമിരം പോലുള്ള രോഗങ്ങളില്‍ 12 ശതമാനം വര്‍ദ്ധനയുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍ .ലോകമാകെ സീ എഫ് എലുകളെ കൂടുതലായിആശ്രയിച്ച് തുടങ്ങിയതോടെ നേത്രരോഗങ്ങളില്‍ വന്‍ വര്‍ദ്ധനയാണുണ്ടായിരിക്കുന്നതെന്നണ്പുതിയ പഠനങ്ങള്‍ വെളിവാക്കുന്നത്.സീ എഫ് എല്ലുകള്‍ പുറപ്പെടുവിക്കുന്ന ശക്തമായ അള്‍ട്രാ വയലറ്റ് റേഡിയേഷന് വിധേയമാകുന്നതിലൂടെ കണ്ണിന്റെ റെറ്റിനയ്ക്ക് തകരാര്‍ സംഭവിക്കുന്നതിലൂടെയാണ് നേത്രരോഗങ്ങള്‍ വ്യാപകമാകുന്നത്. കണ്ണിന്  നല്ലത് പഴയ ട്യൂബ് ലൈറ്റുകളും ,ബള്‍ബുകളും നല്‍കുന്ന വെളിച്ചമാണെന്നാണ് പഠനഫലങ്ങള്‍ സൂചിപ്പിക്കുന്നത്.വാഷിങ്ടണ്ണില്‍ നിന്നാണ് ഈ വാര്‍ത്ത വന്നിരിക്കുന്നത്.ആളുകള്‍ ഇപ്പോള്‍ ക്രിത്രിമ പ്രകാശത്തിലാണ് പകല്‍ വെളിച്ചത്തേക്കാള്‍ കഴിയുന്നത് എന്നത് ഈ ഭവിഷ്യത്തിന്റെ രൂക്ഷത വര്‍ദ്ധിപ്പിക്കുന്നു.സീ എഫ് എല്ലുകള്‍ ഈ പറയുന്ന ഊര്‍ജ്ജ ലാഭം തരുന്നില്ല എന്നത് ഇപ്പോള്‍ എല്ലവര്‍ക്കും ബോദ്ധ്യമായി ക്കൊണ്ടിരിക്കുകയുമാണല്ലോ.

Sunday, October 9, 2011

ഇലക്ട്രിക് ബൈക്ക് കമ്പനികളുടെ തട്ടിപ്പ്

ഇലക്ട്രിക് ബൈക്ക് കമ്പനികളുടെ തട്ടിപ്പ്







പരിസര മലിനീകരനം കുറയ്ക്കുന്നതിന്റെ മുന്നോടിയായി മലിനീകരണം ഇല്ലാത്ത  ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കേന്ദ്ര ഗവണ്മെന്റ് വന്‍ സബ്സിഡികളാണ് ഇപ്പോള്‍ നല്‍കുന്നത്. ഒരു  250 വാട്ട്സ് ഇലക്ട്രിക് സ്ക്കൂട്ടറിന് ഈ സബ്സിഡി പ്രഖ്യാപിക്കുന്നതിന് മുന്‍പ് 26000.രൂപ വിലയാണുണ്ടായിരുന്നത് .250 വാട്ട്സിന്റെ സ്കൂട്ടറിന് ഗവണ്മെന്റ് സബ്സിഡി 5000 രൂപയാണ് .അങ്ങനെയെങ്കില്‍ ഇപ്പോള്‍ ഈ സബ്സിഡി കുറച്ച് 21000 രൂപ മാത്രമേ വില വരാന്‍ പാടുള്ളൂ.പക്ഷേ ഇപ്പോള്‍ 250 വാട്സ് സ്കൂട്ടറിന് 29000 രൂപയാണ് ഈ കമ്പനിക്കാര്‍ വാങ്ങുന്നത് .അതായത് ഗവണ്മെന്റ് കസ്റ്റമര്‍ക്ക് നല്‍കുന്ന 5000 രൂപയ്ക്ക് പുറമേ 3000 രൂപ അധികവും  ചേര്‍ത്ത് 8000 രൂപ  നമ്മുടെ കയ്യില്‍ നിന്ന് പെട്രോള്‍ വില വര്‍ദ്ധന മുതലെടുത്ത് ഇലക്ട്രിക് ബൈക്ക് നിര്‍മ്മാതാക്കളും,ഡീലര്‍മാരും ചേര്‍ന്ന് കൊള്ളയടിക്കുകയാണ്..അതു കൊണ്ട് ഇനി മേല്‍ ഇലക്ട്രിക് ബൈക്കുകള്‍ വാങ്ങുന്നവര്‍ ഇതിനെതിരേ പ്രതികരിക്കുകയും സബ്സിഡി തുക അനുവദിച്ചതിന്റെ പേപ്പര്‍ കയ്യില്‍ വാങ്ങുകയും ചെയ്യണമെന്ന് അറിയിക്കുന്നു.പെട്രോള്‍ വില വര്‍ദ്ധനവിനെ തുടര്‍ന്ന് ഇലക്ട്രിക് ബൈക്കുകള്‍ക്ക് വന്‍ കച്ചവടമാണ് ഇപ്പോള്‍ ഉള്ളത്.കേരളത്തിലെ മിക്ക ഡീലര്‍ ഷിപ്പുകളില്‍ നിന്നും മുപ്പതിലധികം വണ്ടികളാണ്  പ്രതിമാസം വിറ്റ് പോകുന്നത്.ഈ തട്ടിപ്പ് ഇനിയും തുടരാനനുവദിക്കരുത്....

Sunday, October 2, 2011

മൈലേജ് കൂട്ടാന്‍ ഹൈഡ്രജന്‍

മൈലേജ് കൂട്ടാന്‍ ഹൈഡ്രജന്‍

കൂത്തുപറമ്പ്: വാഹനങ്ങളില്‍ മൈലേജ് ഇരട്ടിയോളം കൂട്ടാനും മലിനീകരണം കുറയ്ക്കാനുമുള്ള കണ്ടുപിടിത്തവുമായി കൂത്തുപറമ്പ് സ്വദേശി. ഇലക്‌ട്രോണിക്‌സ് എന്‍ജിനിയറിങ് രംഗത്തുള്ള എം.പി.അനില്‍ചന്ദ്രനാണ് അവകാശവാദമുന്നയിക്കുന്നത്. മൈലേജ് 85 ശതമാനത്തോളം കൂട്ടാനും പുറന്തള്ളുന്ന പുകയുടെ അളവ് 80 ശതമാനത്തോളം കുറയ്ക്കാനും കഴിയുന്ന സംവിധാനമാണ് അനില്‍ചന്ദ്രന്‍ രൂപകല്പനചെയ്തത്. മൂന്ന് വ്യത്യസ്ത കമ്പനികളുടെ വാഹനങ്ങളില്‍ എട്ട് മാസത്തോളമായി ഈ സംവിധാനം ഉപയോഗിച്ച് നടത്തിയ പരീക്ഷണം വിജയമായിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

സാധാരണ വാഹനങ്ങളില്‍ 33 ശതമാനത്തോളം ഇന്ധനമേ ഉപയോഗിക്കുന്നുള്ളൂ. ഇത് 90 ശതമാനത്തോളമായി ഉയര്‍ത്തുകയാണ് അനില്‍ചന്ദ്രന്‍ ചെയ്യുന്നത്. ഇന്ധനം നന്നായി കത്തുന്നതിനായി ഹൈഡ്രജന്‍ വാതകം വാഹനത്തിന്റെ എയര്‍ ഫില്‍റ്ററിലേക്ക് കടത്തിവിടുന്നു.


കാനഡയില്‍ ഹൈഡ്രജന്‍ ഉപയോഗിച്ച് ഇത്തരമൊരു ഉപകരണം രൂപകല്പനചെയ്തതായി ഒരു മാസികയില്‍ വായിച്ചതിനെ തുടര്‍ന്നാണ് അനില്‍ സ്വന്തമായി ഇത്തരമൊരു സംവിധാനത്തെക്കുറിച്ചാലോചിച്ചത്. മാസികയില്‍ പറഞ്ഞ ഉപകരണത്തിന് 18 മുതല്‍ 28 ആംപിയര്‍വരെ വൈദ്യുതി ആവശ്യമാണെന്ന ന്യൂനത പരിഹരിക്കുന്നതിനും ശ്രമം തുടങ്ങി. തുടര്‍ന്ന്, രണ്ട് ആംപിയര്‍ വൈദ്യുതിയുടെ സഹായത്തോടെ ഹൈ ഫ്രീക്വന്‍സി പള്‍സ് ഉപയോഗിച്ച് വെള്ളത്തില്‍നിന്ന് ഹൈഡ്രജന്‍ വേര്‍തിരിച്ചെടുത്ത് അത് എയര്‍ ഫില്‍റ്ററിലേക്ക് പൈപ്പുവഴി കടത്തിവിടുന്ന സംവിധാനം അനില്‍ യാഥാര്‍ഥ്യമാക്കി.


എട്ട് മാസമായി അനില്‍ ഇതിന്റെ പരീക്ഷണത്തിലായിരുന്നു. ഇന്‍ഡിക്ക ഡീസല്‍ കാര്‍ ഈ സംവിധാനമുപയോഗിച്ച് 8000 കി.മീ. ഓടിക്കഴിഞ്ഞതായി അനില്‍ പറയുന്നു. മാരുതി 800, 200 കി.മീറ്ററും ആള്‍ട്ടോ കാര്‍ 300 കി.മീറ്ററും ഓടിയത്രെ. ബജാജ് ഓട്ടോ റിക്ഷ ആറ് മാസമായി ഓടുന്നുണ്ട്. ഇവയിലെല്ലാം മൈലേജ് ഇപ്പോള്‍ ലിറ്ററിന് നേരത്തെ ലഭിച്ചതിനെക്കാള്‍ 85 ശതമാനത്തോളം കൂടിയിട്ടുണ്ടെന്ന് ഓടിക്കുന്നവര്‍ പറയുന്നു. പുക പരിശോധിച്ചപ്പോള്‍ 80 ശതമാനത്തോളം പുക കുറവ് രേഖപ്പെടുത്തി.


എല്‍.പി.ജി. വാഹനങ്ങള്‍, ജനറേറ്റര്‍, ബോട്ടിന്റെ യമഹ എന്‍ജിന്‍, 

ഹെവി വാഹനങ്ങള്‍ തുടങ്ങിയവയിലും ഈ സംവിധാനം ഉപയോഗിക്കാനാകുമെന്ന് അനില്‍ പറയുന്നു. തന്റെ കണ്ടുപിടിത്തത്തിന് പേറ്റന്റ് സ്വന്തമാക്കാനുമുള്ള ശ്രമത്തിലാണ് അനില്‍.
1984ല്‍ ബാംഗ്ലൂര്‍ വിശ്വേശരയ്യ ഗവ. പോളിടെക്‌നിക്കില്‍നിന്ന് ഇലക്‌ട്രോണിക്‌സ് എന്‍ജിനിയറിങ് ഡിപ്ലോമ കഴിഞ്ഞ അനില്‍ 24 വര്‍ഷത്തോളമായി ഇന്‍വര്‍ട്ടര്‍, യു.പി.എസ്. നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്നു.